മുപ്പത്തിമൂന്നുകാരിയായ സ്വാസിക കഴിഞ്ഞ പതിനഞ്ച് വർഷമായി സിനിമയും സീരിയലുകളുമായി സജീവമാണ്. നൃത്തവും അഭിനയവും പാഷനായ നടിക്ക് ഇന്ന് ഏറെയും അവസരങ്ങൾ ലഭിക്കുന്നത് തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നാണ്. രണ്ട് വർഷത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ വർഷമാണ് സ്വാസിക വിവാഹിതയായത്. നടൻ പ്രേം ജേക്കബാണ് താരത്തിന്റെ ജീവിത പങ്കാളി. അതിന് മുമ്പ് പത്ത് വർഷത്തോളം നീണ്ടുനിന്നൊരു പ്രണയം നടിക്കുണ്ടായിരുന്നു.
പക്ഷെ വിവാഹത്തിൽ എത്തും മുമ്പ് തകർന്നു. ആ പ്രണയം വിവാഹത്തിൽ എത്തുകയില്ലെന്ന് ജോത്സ്യൻ നേരത്തെ പ്രവചിച്ചിരുന്നുവെന്ന് പറയുകയാണിപ്പോൾ സ്വാസിക. ഫറ ഷിബ്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വിവാഹത്തിന് മുമ്പ് എനിക്കൊരു റിലേഷൻഷിപ്പുണ്ടായിരുന്നു.
അതിലേക്ക് കൈ കടത്തി ഒരു പെൺകുട്ടി വന്നപ്പോൾ അവരോട് എനിക്ക് ദേഷ്യമുണ്ടായിരുന്നു. ആ കുട്ടിയുടെ ഫോട്ടോ കാണുന്നത് പോലും എനിക്ക് ദേഷ്യമായിരുന്നു. എന്റെ വിവാഹശേഷം ഞാൻ ആ പെൺകുട്ടിക്ക് വീണ്ടും മെസേജ് അയച്ച് സോറി പറഞ്ഞു. കരിയറിലും റിലേഷൻഷിപ്പിലുമൊന്നും ഗിവ് അപ്പ് ചെയ്യാത്ത ആളായിരുന്നു ഞാൻ. പ്രശ്നങ്ങളുടെ കൊടുമുടിയിലായിരുന്നു ഞങ്ങളുടെ റിലേഷൻഷിപ്പ്.
പക്ഷെ ആ വ്യക്തിയെ വിട്ട് പോകാൻ എനിക്ക് താൽപര്യമില്ലായിരുന്നു. പത്ത് വർഷത്തെ പ്രണയമായിരുന്നു. പക്ഷെ ഒരു ഘട്ടത്തിൽ ഞങ്ങൾ രണ്ടുപേരും അകന്ന് പോയി. ഡെയ്ലി കമ്യൂണിക്കേഷൻ കുറഞ്ഞു. ആളെ കാണുമ്പോൾ പോലും ഒരു പേടിയായിരുന്നു. ഫാമിലി വരെ ഇടപെട്ട് കല്യാണത്തിലേക്ക് വരെ എത്തിയ പ്രണയമായിരുന്നു. പക്ഷെ എന്തോ ഒരു കാരണം കൊണ്ട് ഞങ്ങൾക്ക് ഒന്നിക്കാൻ പറ്റിയില്ല.
ഞാൻ പ്രണയിച്ചയാൾ അത്ര മോശമല്ല. എന്തോ ഒരു കാരണം കൊണ്ട് ഞങ്ങൾക്ക് വിവാഹിതരാകാൻ പറ്റിയില്ല. എന്റെ കരിയറിനെ സപ്പോർട്ട് ചെയ്ത വ്യക്തിയായിരുന്നു. ആ മൂന്നാമത്തെ വ്യക്തി വന്നതുകൊണ്ടല്ല ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടായതെന്നാണ് പുള്ളി പറഞ്ഞത്. പക്ഷെ ജോത്സ്യൻ ഇതൊക്കെ പ്രവചിച്ചിരുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന പ്രണയ വിവാഹം നടക്കില്ല. കല്യാണം മുപ്പത് വയസ് കഴിഞ്ഞായിരിക്കുമെന്നും കരിയറിൽ ഉയർച്ചയുണ്ടാകുമെന്നും അയാൾ പറഞ്ഞിരുന്നു.
നിങ്ങൾ ആഗ്രഹിക്കുന്ന പ്രണയ വിവാഹം നടക്കില്ലെന്ന് അയാൾ പറഞ്ഞപ്പോൾ ഞാൻ ഭയങ്കര പ്രണയത്തിലായിരുന്നു. അതുകൊണ്ട് തന്നെ വിശ്വസിച്ചില്ല. ചിരിച്ച് തള്ളി. ഇത് നടക്കില്ല. പക്ഷെ കല്യാണം നടക്കും നിങ്ങൾ നന്നായി ജീവിക്കുമെന്നുമാണ് ജോത്സ്യൻ പറഞ്ഞത്. എല്ലാ വ്രതങ്ങളും ഞാനും അമ്മയും എടുക്കും.
ദൈവവും അമ്പലവും എന്റെ ശീലങ്ങളാണെന്നും സ്വാസിക പറഞ്ഞു. തന്റെ ചില ചോദ്യങ്ങൾ കുടുംബാംഗങ്ങളെ വിഷമിപ്പിക്കുന്നുവെന്ന് മനസിലാക്കിയ സംഭവവും നടി വെളിപ്പെടുത്തി. വീട്ടുചിലവിന് പൈസ കൊടുത്തശേഷം അത് എവിടെയൊക്കെ ചിലവായി എന്ന് അമ്മയോട് ഞാൻ പിന്നീട് ചോദിക്കും. അത് പലപ്പോഴും അമ്മയെ വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ കണക്ക് ചോദിച്ചുവെന്നാണ് അമ്മ പറയാറ്. സത്യത്തിൽ ഞാൻ കണക്ക് ചോദിക്കുന്നതല്ല. ഒന്നാമത് എനിക്ക് കണക്ക് അറിയില്ല.
ഇവർ തരുന്ന കണക്കും ലിസ്റ്റും എനിക്ക് മനസിലാവില്ല. അതിന്റെ ക്യൂരിയോസിറ്റിയിലാണ് ചോദിക്കുന്നത്. ആ ടോൺ അവർക്ക് കണക്ക് ചോദിക്കുന്നതായി ഫീലായിട്ടുണ്ടാകും. അനിയന് പൈസ കൊടുത്ത് കഴിഞ്ഞ് അവനോട് ഞാൻ ഇടയ്ക്ക് ചോദിക്കും ബൈക്കി പൈസയില്ലേ?. അതോ അത് മുഴുവൻ തീർത്തോയെന്ന്. അവനും തോന്നും ഞാൻ അവനോട് കണക്ക് ചോദിച്ചുവെന്ന്.
അതൊന്നും ചോദിക്കരുതെന്ന് ഉണ്ടെങ്കിലും കാഷ്യൽ കോൺവർസേഷനിൽ അറിയാതെ ചോദിച്ച് പോകും. എന്ന് കരുതി ഞാൻ കൊടുത്ത കാശിൽ നിന്നും ഇത്ര മാത്രമെ ചിലവാക്കാവൂവെന്ന് ഞാൻ പറയാറില്ല. കണക്കൊന്ന് അറിയാൻ ചോദിച്ച് പോകും. മൂത്തമക്കൾക്കുള്ള പ്രശ്നമാണെന്ന് തോന്നുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും ഹാന്റിൽ ചെയ്യേണ്ടി വരുമ്പോൾ ചിലപ്പോൾ അവർ കണക്ക് നോക്കുന്നതാകാം.
ഞാൻ ചോദിക്കുന്നത് അവർക്ക് വേദനയാകുന്നുവെന്ന് പിന്നീട് എനിക്ക് തോന്നി. എന്റെ ടോണിൽ പ്രശ്നമുണ്ടെന്ന് പ്രേമിനും തോന്നിയിട്ടുണ്ട്. പക്ഷെ പ്രേം കണക്ക് ചോദിച്ചാൽ ആർക്കും മനസിലാവില്ല. കാരണം പ്രേമിന്റെ ടോൺ അങ്ങനെയാണെന്നും സ്വാസിക പറയുന്നു.
swasika reveal the reason why her ten year love affair did not lead to marriage


































