ബോളിവുഡിന് ഇല്ലാത്ത ധൈര്യം; അനുരാഗ് കശ്യപിന്റെ പ്രശംസ നേടി 'ലോക'

ബോളിവുഡിന് ഇല്ലാത്ത ധൈര്യം; അനുരാഗ് കശ്യപിന്റെ പ്രശംസ നേടി 'ലോക'
Sep 20, 2025 05:39 PM | By Anusree vc

( moviemax.in) കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക' എന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ സംവിധായകൻ അനുരാഗ് കശ്യപ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

'ലോക റെക്കോർഡുകൾ തിരുത്തി കുറിക്കുകയാണ്. ലോകയുടെ ബജറ്റിൽ അത്തരം ഒരു സിനിമ ബോളിവുഡിന് ചെയ്യാനുള്ള ധൈര്യം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അതും സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട്. ബോളിവുഡിൽ അത്തരം ഒരു സിനിമ വന്നാൽ ആ കഥാപാത്രം ചെയ്യാൻ ആലിയ ഭട്ടിന് മാത്രമേ സാധിക്കുകയുള്ളൂ. ഗംഗുഭായ്, ജിഗ്‌റ പോലുള്ള സിനിമകൾ.

ലോക ഞാൻ ഇതുവരെ കണ്ടിട്ടില്ല പക്ഷെ കഥ കേട്ടതാണ്. സിനിമ വേറെ തന്നെ ഒരു ലോകം സൃഷ്ടിക്കുകയാണ്, അവിടെ നടക്കുന്ന കാര്യങ്ങൾ നമ്മൾ വിശ്വസിച്ചു പോകും. അവർ അവരുടെ ഭാഷയിൽ ആലോചിച്ച് ആണ് കഥകൾ ഉണ്ടാക്കുന്നത്, ഇവിടെ അത് നടക്കുന്നില്ല,' അനുരാഗ് കശ്യപ് പറഞ്ഞു.

വിലകുറഞ്ഞ അനുകരണമാണ് ബോളിവുഡ് നടത്തുന്നതെന്നും, ലോകയുടെ പത്ത് കോപ്പികൾ ഇനി ഹിന്ദി സിനിമയിൽ വരും എന്നും നേരത്തെ സംവിധായകൻ പരിഹസിച്ചിരുന്നു. 'ലോക എത്ര നന്നായി ഓടുന്നുവെന്ന് നോക്കുക. അവിടുത്തെ ഫിലിം മേക്കേഴ്‌സ് ഒരുമിച്ച് ജോലി ചെയ്യാന്‍ തയ്യാറാണ്. പക്ഷെ ഹിന്ദി ഫിലിം ഇന്‍ഡസ്ട്രി വേറൊരു ദിശയിലേക്ക് പോയി എന്നും അനുരാഗ് പറഞ്ഞിരുന്നു.

'ലോക'യുടെവിജയം മലയാള സിനിമയുടെ വളർച്ചയെയും സാധ്യതകളെയും കുറിച്ചുള്ള പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന മലയാള സിനിമകൾക്ക് ഇനി മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ കളക്ഷൻ നേടാൻ സാധിക്കുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്നവരും ഏറെയാണ്. ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.

കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നസ്‌ലെന്‍, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി. ഇവരുടെയെല്ലാം പ്രകടനങ്ങൾ ചിത്രത്തിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് നിരൂപകർ അഭിപ്രായപ്പെട്ടു. മികച്ച തിരക്കഥ, സംവിധാനം, താരങ്ങളുടെ പ്രകടനം, സാങ്കേതിക മികവ് എന്നിവ 'ലോക'യുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. സിനിമയുടെ അണിയറ പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വലിയ വിജയമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Bollywood lacks courage; 'Loka' gets praise from Anurag Kashyap

Next TV

Related Stories
'സന്തോഷവും അഭിമാനവും ഉണ്ട് ലാൽ.. ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്'; മോഹൻലാലിനെ പ്രശംസിച്ച് മമ്മൂട്ടി

Sep 20, 2025 08:25 PM

'സന്തോഷവും അഭിമാനവും ഉണ്ട് ലാൽ.. ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്'; മോഹൻലാലിനെ പ്രശംസിച്ച് മമ്മൂട്ടി

'സന്തോഷവും അഭിമാനവും ഉണ്ട് ലാൽ.. ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്'; മോഹൻലാലിനെ പ്രശംസിച്ച്...

Read More >>
സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

Sep 20, 2025 07:43 PM

സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക്...

Read More >>
'വല്ലാത്തൊരു മൊമന്റ്,...എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തിലെ എല്ലാവർക്കും നന്ദി';പുരസ്‌കാര നേട്ടത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

Sep 20, 2025 07:36 PM

'വല്ലാത്തൊരു മൊമന്റ്,...എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തിലെ എല്ലാവർക്കും നന്ദി';പുരസ്‌കാര നേട്ടത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

'വല്ലാത്തൊരു മൊമന്റ്,...എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തിലെ എല്ലാവർക്കും നന്ദി'; പുരസ്‌കാര നേട്ടത്തില്‍ പ്രതികരണവുമായി...

Read More >>
എമ്പുരാനെ വീഴ്ത്തി ലോക; മലയാളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന സിനിമയായി ലോക

Sep 20, 2025 05:58 PM

എമ്പുരാനെ വീഴ്ത്തി ലോക; മലയാളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന സിനിമയായി ലോക

എമ്പുരാനെ വീഴ്ത്തി ലോക; മലയാളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന സിനിമയായി...

Read More >>
500 തവണ 'നസ്‌ലെൻ' എന്നെഴുതി ചിത്രം വരച്ചു, പടം കണ്ട് ഞെട്ടി നടൻ, വൈറലായി വീഡിയോ

Sep 20, 2025 05:01 PM

500 തവണ 'നസ്‌ലെൻ' എന്നെഴുതി ചിത്രം വരച്ചു, പടം കണ്ട് ഞെട്ടി നടൻ, വൈറലായി വീഡിയോ

500 തവണ 'നസ്‌ലെൻ' എന്നെഴുതി ചിത്രം വരച്ചു, പടം കണ്ട് ഞെട്ടി നടൻ, വൈറലായി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall