'മലം പോയപ്പോൾ കഴുകി തന്നത് സൂര്യയാണ് , തലയുടെ പിറകിൽ രക്തം കട്ടപിടിച്ചു; ഒന്നുകിൽ കോമ അല്ലെങ്കിൽ മരണം'; സർജറിയെക്കുറിച്ച് രഞ്ജു രഞ്ജുമാർ

'മലം പോയപ്പോൾ കഴുകി തന്നത് സൂര്യയാണ് , തലയുടെ പിറകിൽ രക്തം കട്ടപിടിച്ചു; ഒന്നുകിൽ കോമ അല്ലെങ്കിൽ മരണം'; സർജറിയെക്കുറിച്ച് രഞ്ജു രഞ്ജുമാർ
Sep 19, 2025 02:01 PM | By Athira V

( moviemax.in) സ്ത്രീയെന്ന സ്വത്വം തിരിച്ചറിഞ്ഞ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജുമാർ ഏറെ പ്രയത്നിച്ചാണ് ഇന്നത്തെ ജീവിതം കെട്ടിപ്പടുത്തത്. ട്രാൻസ് വുമണായ രഞ്ജുവിന് മുഖ്യധാരാ സമൂഹത്തിൽ വലിയ സ്ഥാനമുണ്ട്. ലിം​ഗമാറ്റ സർജറിയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ രഞ്ജു രഞ്ജിമാർ. 20 ശതമാനം മാത്രം വിജയ സാധ്യതയുള്ള സർജറിയാണ് താൻ ചെയ്തതെന്ന് രഞ്ജു രഞ്ജുമാർ പറയുന്നു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഥത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

സർജറി കഴിഞ്ഞ് പ്രസവിച്ചിടുന്ന കുഞ്ഞിനെ നോക്കുന്നത് പോലെയാണ് പിള്ളേർ എന്നെ നോക്കിയത്. സൂര്യയും ഹരിണിയും അനുവും ശീതളുമെല്ലാം. പൊന്നുപോലെയാണ് എന്നെ അവർ നോക്കിയത്. എടുത്ത് ഇരുത്താൻ പറ്റുമെങ്കിൽ എടുത്തിരിത്തും. എന്റെ റിസ്കുള്ള സർജറി പ്രകാരം 24 മണിക്കൂറിനുള്ളിൽ ​ഗ്യാസ് പോകണം. ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്. സർജറി കഴിഞ്ഞ് ഐസിയുവിൽ നിന്ന് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. രാത്രി ഒന്നരയ്ക്ക് എനിക്ക് മലം പോയി. ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. സർജറി കഴിഞ്ഞ് 24 മണിക്കൂറായേ ഉള്ളൂ എന്ന് ഓർക്കണം. ഞാൻ എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി ഇരിക്കണം. ബോഡി മുഴുവൻ ട്യൂബാണ്. എനിക്ക് കഴുകി തന്നത് സൂര്യയാണ്. അത് തനിക്ക് മറക്കാൻ പറ്റില്ലെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.


ഇത്രയും റിസ്കുള്ള സർജറി വേണമെന്നത് എന്റെ തീരുമാനമായിരുന്നു. ആർക്കും അറിയില്ലായിരുന്നു. ഡോക്ടർ ഇതേക്കുറിച്ച് എന്നോട് പറയുമ്പോൾ ഞാനത്രയും കടന്ന് ചിന്തിച്ചിട്ടില്ല. സർജറി ടേബിളിലേക്ക് ചെന്നപ്പോൾ ഒരു നിസഹായ അവസ്ഥ എന്നെ മൂടി. ഡോക്ടർ അനസ്തേഷ്യക്ക് മുമ്പ് ഓക്കെ അല്ലേ എന്ന് ചോദിച്ചു. 20 ശതമാനം വിജയ സാധ്യതയുള്ള സർജറിയാണ്. എല്ലാം ഓക്കെ ആക്കി വെച്ചു. അനസ്തേഷ്യ തരാനേയുള്ളൂ. ഇനി വേണ്ടെന്ന് പറയാനുള്ള സമയമില്ല.

14 മണിക്കൂർ നീണ്ട് നിന്ന സർജറിയായിരുന്നു. ഒന്നുകിൽ കോമ സ്റ്റേജിലേക്ക് പോകും അല്ലെങ്കിൽ മരണം എന്നതായിരുന്നു സർജറിയുടെ റിസ്ക്. ഇതിന് രണ്ടിനും ഇടയിലുള്ളതാണ് എന്റെ ജീവിതം. ആ ലെെഫ് എനിക്ക് തിരികെ പിടിക്കണം. പക്ഷെ 14 മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ കെെ തളർന്ന് പോയി. തലയുടെ പിറകിൽ രക്തം കട്ടപിടിച്ചു. ഡോക്ടർ, ഇനി എനിക്ക് മേക്കപ്പ് ചെയ്യാൻ പറ്റുമോ എന്നാണ് ഞാനെടുത്ത് ചോദിച്ചത്. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ കെെ ശരിയായി. ഐസിയുവിൽ കിടക്കുമ്പോൾ 20 അടി നടന്നെന്നും രഞ്ജു രഞ്ജുമാർ ഓർത്തു.


നേരത്തെയും തന്റെ സർജറിയെക്കുറിച്ച് രഞ്ജു രഞ്ജുമാർ സംസാരിച്ചിട്ടുണ്ട്. എന്റെ സ്ത്രീയിലേക്കുള്ള യാത്ര ലേറ്റ് ആയിട്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ചിന്താഗതികളും പ്രവൃത്തികളും ബോഡി ലാംഗ്വേജുമെല്ലാം ടീനേജ് കുട്ടിയെ പോലെ ആയിരിക്കാം. പക്വത കുറയും. ആൾക്കാർ അയേൺ ലേ‍ഡി ആണ്, സ്ട്രോങ് ആണ് എന്ന് പറയുമെങ്കിലും ഞാൻ ഇതൊന്നുമല്ല. ഞാൻ പച്ചയായ സ്ത്രീയാണെന്നും രഞ്ജു രഞ്ജിമാർ അന്ന് പറഞ്ഞു. കേരളത്തിലെ മേക്കപ്പ് രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കിയ വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. ഈ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്ത് രഞ്ജുവിനുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി പേരെടുത്ത രഞ്ജുവിന് മുൻനിര നായിക നടിമാരുമായി അടുത്ത സൗഹൃദമുണ്ട്.

renjurenjimar opens up about her risky surgery says friends took care of her

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories