തിരുവനന്തപുരം: ( www.truevisionnews.com ) പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ ക്രൂര മർദ്ദനം. കടയ്ക്കൽ വയ്യാനം സ്വദേശിനി ജലീലാ ബീവിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കല്ലറ സ്വദേശി ഷാജഹാനെതിരെ പൊലീസ് കേസെടുത്തു.
ബ്രൈമൂർ എസ്‌റ്റേറ്റിൽ വച്ച് ജലീലാ ബീവിയും ഇയാളും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പിന്നാലെ ഇയാൾ യുവതിയെ മർദ്ദിക്കുകയുമായിരുന്നു. മരക്കൊമ്പ് കൊണ്ടാണ് ഷാജഹാൻ ജലീലാ ബീവിയെ തല്ലിയത്. ഷാജഹാനും ജലീലാ ബീവിയുടെ ഭർത്താവും തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മർദ്ദനത്തിന് കാരണം.
A woman was brutally assaulted in Thiruvananthapuram following a dispute over a money transaction.