കോഴിക്കോട് : (truevisionnews.com) ചെമ്മങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. നഗരത്തിൽ പാളയം മൊയ്തീന്‍ പള്ളിക്ക് സമീപം വെച്ചായിരുന്നു ആക്രമണം. ബേപ്പൂര്‍ നടുവട്ടം സ്വദേശികളായ മിഷാല്‍ (25), സഫര്‍നാസ് (24), ബി സി റോഡ് സ്വദേശി അബ്ദുള്ള (25) എന്നിവരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൊയ്തീന്‍ പള്ളിക്ക് മുന്‍വശത്ത് വെച്ച് സബ് ഡിവിഷന്‍ നൈറ്റ് ഡ്യൂട്ടി ചെയ്തു വരികയായിരുന്ന ഇന്‍സ്‌പെക്ടറെ പ്രതികള്‍ തടഞ്ഞ് വെച്ച് ആക്രമിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ബോണറ്റില്‍ അടിക്കുകയും പൊലീസുകരെ ശരിയാക്കി തരാം എന്നു പറഞ്ഞ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
The accused who attacked the Chemmangad police inspector have been arrested.