പാലക്കാട്: (truevisionnews.com) കൽപ്പാത്തിയിൽ വെടിയുണ്ടകളുമായി നാലുപേർ പിടിയിൽ. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്. ഉമേഷിന്റെ പോക്കറ്റിൽ നിന്നാണ് റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെത്തിയത്. മൃഗവേട്ടയ്ക്ക് വേണ്ടി വെടിയുണ്ടകൾ വാങ്ങിയെന്നാണ് പ്രതികൾ നൽകിയ മൊഴി.
അതേസമയം വില്യാപ്പള്ളിയില്‍ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതി പിടിയിൽ . വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പോലീസ് തൊട്ടില്‍പ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. വയനാട് വഴി ബംഗളൂരുവിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്.
കരിങ്ങാട് മലയിൽ ഒളിച്ചിരുന്ന പ്രതി പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയ പൊലീസ് കരിങ്ങാട് ടൗണിൽ വെച്ചാണ് ശ്യാംലാലിനെ പിടികൂടിയത്.
പ്രതിയെ വില്യാപ്പള്ളിയില്‍ അക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കും. ആര്‍. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മനക്കല്‍ താഴെ കുനി എം.ടി. കെ. സുരേഷിനാണ് വില്യാപ്പള്ളിയില്‍ വെച്ച് വെട്ടേറ്റത്.
തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വില്യാപ്പള്ളി കുളത്തൂര്‍ റോഡില്‍ വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് അക്രമമുണ്ടായത്. സുരേഷിനെ അടിച്ച് പരിക്കേല്‍പ്പിച്ചതിന് ശേഷം വാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കൈകള്‍ക്കും ദേഹത്തുമാണ് പരിക്കേറ്റത്.വാള്‍ കൊണ്ട് വെട്ടുന്നതിനിടെ കൈ കൊണ്ട് തടുത്തതിനാലാണ് ജീവന്‍ രക്ഷപെട്ടത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
നേരത്തെ ആര്‍ജെഡിയുടെ യുവജനവിഭാഗം വില്ല്യാപ്പള്ളിയില്‍ നടത്തിയ പരിപാടിക്ക് തീയിട്ട സംഭവമുണ്ടായിരുന്നു. ശ്യാം ലാലാണ് അന്ന് തീയിടലിന് നേതൃത്വം നല്‍കിയത്. വെട്ടേറ്റ സുരേഷാണ് ശ്യാം ലാലിന്റെ പേര് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് ആര്‍ജെഡിയുടെ ആരോപണം
Four people arrested with bullets in Kalpathi, Palakkad.