മലപ്പുറം: ( www.truevisionnews.com ) എടവണ്ണപ്പാറയിൽ നിന്ന് 16കാരനെ കാണാതായിട്ട് ആറ് ദിവസം. ചീക്കോട് സ്വദേശി മുഹമ്മദ് ആദിലിനെയാണ് കാണാതായത്. ഈ മാസം 10ന് പുറുത്തുപോയ ആദിലിനെ ചെന്നൈയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നത് ഒരാൾ കണ്ടിരുന്നു.
10ന് രാവിലെ വീടുവിട്ടിറങ്ങിയ ആദിൽ വീട്ടിൽ തിരിച്ചെത്തിയില്ല. തലേന്ന് രാത്രി ഫോണിനെ ചൊല്ലി ഉമ്മയുമായി വഴക്കിട്ടിരുന്നു. 10ന് പുലർച്ചെ നവീട്ടുകാരറിയാതെ പിതാവിന്‍റെ സ്കൂട്ടിയും എടുത്തിട്ടാണ് പോയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വാഹനം കണ്ടെത്തി. രാവിലെ 10.30ഓടെ ചെന്നൈയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നത് ഒരാൾ കണ്ടിരുന്നു. സംഭവത്തിൽ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
It has been six days since a 16-year-old boy went missing from Edavannappara.