( moviemax.in) ബാലതാരമായി അഭിനയത്തിൽ അരങ്ങേറുകയും നായികയായി അടക്കം സിനിമകൾ ചെയ്യുകയും ചെയ്ത് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് എസ്തർ അനിൽ. ഇരുപത്തിനാലുകാരിയായ എസ്തർ നല്ലവൻ എന്ന സിനിമയിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. പഠനവും യാത്രകളുമായി തിരക്കിലായതിനാൽ വളരെ വിരളമായി മാത്രമെ എസ്തർ സിനിമകൾ ചെയ്യാറുള്ളു. വയനാടിന്റെ മണ്ണിൽ നിന്നും മലയാള സിനിമയിലേക്ക് എത്തിയ എസ്തർ തന്റെ മാതാപിതാക്കളുടെ പാരന്റിങ് രീതിയെ കുറിച്ചും തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും പിങ്ക് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നു.
മാതാപിതാക്കൾ കുട്ടികളോട് കംഫർട്ടബിളായി സംസാരിക്കുകയും ഇടപഴകുകയും ചെയ്താൽ ഭാവിയിൽ കുട്ടികൾ തെറ്റുകളിൽ പെടുന്ന സാഹചര്യം കുറയുമെന്ന് എസ്തർ പറയുന്നു. എന്റെ അപ്പയും അമ്മയും ഭയങ്കര അഫക്ഷനേറ്റാണ്. അവർ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. അവർ ഞങ്ങളുടെ മുന്നിൽ വെച്ച് കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും കെട്ടിപിടിച്ച് കിടക്കുകയും എല്ലാം ചെയ്യും. സിനിമയൊക്കെ കാണുമ്പോൾ അവർ സോഫയിൽ കെട്ടിപിടിച്ചാണ് ഇരിക്കാറ്. അവരുടെ അഫക്ഷൻ കണ്ട് വളർന്നതുകൊണ്ട് ഞങ്ങൾ സഹോദരങ്ങൾക്ക് പരസ്പരം അഫക്ഷൻ കാണിക്കാൻ മടിയൊന്നും ഉണ്ടായിരുന്നില്ല.
ഞാനും ചേട്ടനും തമ്മിൽ അടി കൂടാറുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ തമ്മിൽ അൽപ്പം അഫക്ഷൻ കുറവുണ്ടായിരുന്നു. പക്ഷെ ഞാനും അനിയനും തമ്മിൽ ഈ പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോൾ അവൻ വലുതായപ്പോൾ കെട്ടിപിടിക്കാനും ഉമ്മവെക്കാനുമൊന്നും അവനെ കിട്ടാറില്ല. ചിലപ്പോൾ അവനെ കാണുമ്പോൾ ഞാൻ പിടിച്ച് ഉമ്മ വെക്കുകയൊക്കെ ചെയ്യും. ഞങ്ങളുടെ വീട്ടിലെ സെറ്റിങ് അങ്ങനെയായതുകൊണ്ട് അഫക്ഷൻ കാണിക്കാൻ മടിയില്ലാത്തവരാണ് ഞങ്ങൾ എല്ലാവരും. പാരന്റ്സും അതുപോലെ തന്നെയാണ്.
എഴുന്നേറ്റ് വരുമ്പോൾ ഉമ്മയൊക്കെ തരും. എന്റെ ബ്രദർ ഇപ്പോൾ ഓസ്ട്രേലിയയിലാണ്. അവൻ അവന്റെ ഗേൾഫ്രണ്ട്സിന്റെ കൂടെയാണ് താമസിക്കുന്നത്. ഞാൻ അതിനെ കുറിച്ച് അവനോട് ചോദിക്കും. അവനും കാര്യങ്ങളെല്ലാം പറയും. ആ കുട്ടിയോടും ഞാൻ സംസാരിക്കാറുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ അടുത്ത് പറയണമെന്ന് പറയും. എന്തും സംസാരിക്കാൻ എന്നെ വിളിക്കാമെന്നും ഞാൻ ആ കുട്ടിയോട് പറഞ്ഞിട്ടുണ്ട്.
ചെറുപ്പം മുതൽ അവന്റെ കാര്യങ്ങൾ എനിക്കും എന്റെ കാര്യങ്ങൾ അവനും അറിയാം എസ്തർ പറയുന്നു. ഞാൻ ജനിച്ച് വളർന്നത് നാട്ടിൻപുറത്താണ്. അവിടുത്തെ ലിവിങ് കണ്ടീഷൻസും അവിടെയുള്ള ആളുകളേയും കണ്ടിട്ടുണ്ട്. അതുകഴിഞ്ഞ് ഞാൻ കൊച്ചിയിലേക്ക് താമസം മാറി. പഠിക്കാൻ ബോംബെയിൽ പോയി. യുകെയിൽ പോയും പഠിച്ചു. ഈ യാത്രകളിൽ ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്.
അതുവരെ ഫ്രീഡം കിട്ടാതെ പെട്ടന്ന് ഫ്രീഡം കിട്ടുമ്പോൾ പലരും എന്ത് ചെയ്യണമെന്ന് അറിയാതെ പ്രശ്നങ്ങളിൽ പോയി ചാടുകയാണ്. ഇതിന് മാതാപിതാക്കളെ പൂർണ്ണമായും കുറ്റപ്പെടുത്താൻ കഴിയില്ലെങ്കിലും അവർക്കും അതിൽ ഒരു പങ്കുണ്ട്. ഒന്നിലേക്കും കുട്ടികളെ എക്സ്പോസ് ചെയ്യാതെ വളർത്തുന്നതാണ് പ്രശ്നം. ലൈഫിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ഞാൻ തന്നെ ഓരോ കാര്യങ്ങളിലേക്ക് എന്നെ പുഷ് ചെയ്യും.
അങ്ങനെയാണ് എനിക്ക് പറ്റുന്നതും പറ്റാത്തതുമായ കാര്യങ്ങൾ മനസിലാക്കുന്നത്. അതുപോലെ ഡ്രിങ്കിങ് ഞാൻ ട്രൈ ചെയ്തിരുന്നു. പക്ഷെ എനിക്ക് അത് പറ്റില്ലെന്ന് മനസിലായപ്പോൾ അത് ഒഴിവാക്കി. ആദ്യമായി മദ്യപിച്ച ദിവസം തലയ്ക്കെല്ലാം ബുദ്ധിമുട്ടായിരുന്നു. എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ. വീട്ടിലേക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയിലായി. ഒരു ദിവസം മുഴുവൻ കിടപ്പിലായിരുന്നു. എന്തൊക്കയോ മിക്സ് ചെയ്താണ് കഴിച്ചത്.
അപ്പനും അമ്മയും മൂക്കറ്റം കുടിക്കും. പക്ഷെ കുറച്ച് കുടിച്ചപ്പോഴേക്കും മോൾക്ക് നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥയായി എന്ന് പറഞ്ഞ് അമ്മ കളിയാക്കുകയാണ് ചെയ്തത് അന്ന് ഞാൻ ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ. പാരന്റ്സ് നമ്മളെ കംഫർട്ടബിളായാണ് വളർത്തുന്നതെങ്കിൽ ഫ്രീഡം കിട്ടുമ്പോൾ അധികം തെറ്റുകൾ നമുക്ക് സംഭവിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.
estheranil shares her experience of drinking alcohol for the first time