(moviemax.in) 200 കോടി ക്ലബ് നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ച് കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രേക്ഷകരുടെ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്ന് കല്യാണി കുറിച്ചു. സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിൽ, അച്ഛൻ പ്രിയദർശൻ തനിക്ക് നൽകിയ ഒരു ഉപദേശവും കല്യാണി ചേർത്തിരുന്നു.
'ഈ മെസ്സേജ് ഒരിക്കലും മായ്ച്ചുകളയരുത്…വിജയം തലയിലേറ്റരുത്…പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ. നിനക്ക് നല്‍കാനുള്ള ഏറ്റവും മികച്ച ഉപദേശമിതാണ്', എന്നായിരുന്നു പ്രിയദർശന്റെ സന്ദേശം. ഒരുപാട് ചിത്രങ്ങളുടെ ഒപ്പം കല്യാണി പങ്കുവെച്ച ഈ സന്ദേശമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായത്. 'അച്ഛൻ മകൾക്ക് നൽകിയ ഉപദേശം നോക്കൂ', 'ഇങ്ങനെയാവണം അച്ഛനായാൽ', 'പ്രിയദർശനെ പോലൊരു അച്ഛനെ ലഭിച്ചതിൽ കല്യാണി ഭാഗ്യവതിയാണ്', എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയത്.
അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.
Don't let success go to your head, don't let failure go to your heart, my dear...'; Priyadarshan's advice to Kalyani