അസുഖം വന്നതിനു ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് മമ്മൂട്ടി. എല്ലാ ചികിത്സയും കഴിഞ്ഞ് ആരോഗ്യവാനായി മദ്രാസിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണിപ്പോൾ നടൻ. ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി അദ്ദേഹത്തിന്റെ സഹോദരനും നടനുമായ ഇബ്രാഹികുട്ടി പറഞ്ഞു. അദ്ദേഹത്തെ പനി പിടിച്ച് കാണാൻ പോലും തങ്ങൾക്ക് ഇഷ്ടമല്ലെന്ന് ഇബ്രാഹിംകുട്ടി പറയുന്നു. ഒരാൾക്ക് ഒരു അസുഖം വന്നുവെന്നത് വലിയ അത്ഭുതമുള്ള കാര്യമൊന്നുമല്ല.
അസുഖം ആർക്ക് വേണമെങ്കിലും വരാം. പിന്നെ ഒരോ അസുഖങ്ങൾക്കും ഓരോ സമയ പരിധിയുണ്ട്. ജലദോഷം മാറാൻ ഒരു സമയം, പനി വന്നാൽ മാറാൻ ഒരു സമയം എല്ലാമുണ്ട്. അത് ട്രീറ്റ്മെന്റും കാര്യങ്ങളുമായി അങ്ങനെ പോകും. മൂപ്പരുടെ ട്രീറ്റ്മെന്റൊക്കെ കഴിഞ്ഞു. എന്തായിരുന്നു അസുഖം എന്നതിനെ കുറിച്ച് അല്ലല്ലോ... അദ്ദേഹത്തിന് ഒരു അസ്വസ്ഥതയുണ്ടായിരുന്നു. അത് മാറിയോ ഇല്ലയോ എന്നതിന് അല്ലേ പ്രാധാന്യം. മമ്മൂട്ടിയുടെ ട്രീറ്റ്മെന്റ് കഴിഞ്ഞു.
ടെസ്റ്റെല്ലാം നെഗറ്റീവാണ്. ഇത് അറിഞ്ഞപ്പോൾ ആളുകളും മീഡിയയും നമ്മളെ വിളിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞാൽ ആധികാരികതയുണ്ടല്ലോ. എന്റെ ഫ്രണ്ട്സിനോട് എല്ലാം ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. കാരണം നിരന്തരമായി കോളുകളും മറ്റും വന്ന് സ്വസ്ഥതയില്ല. അങ്ങനെ അവരാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇടാൻ പറഞ്ഞത്.
ഇങ്ങനൊരു കുറിപ്പിടാനുണ്ടായ വികാരം ഞാൻ മൂപ്പരോട് പറയുകയും ചെയ്തു. മമ്മൂട്ടിക്ക് വയ്യായ്കയുണ്ടെന്ന് വാർത്തകൾ മീഡിയയിൽ വന്നപ്പോൾ ഞങ്ങൾ ആരും പ്രതികരിക്കാൻ പോയില്ല. പലരും ചോദിച്ചപ്പോഴും ചെറിയ വയ്യായ്കയുണ്ട് എന്നതിന് അപ്പുറത്തേക്ക് ഞങ്ങൾ ഒന്നും പറഞ്ഞില്ല. പിന്നെ സോഷ്യൽമീഡിയ എല്ലാ കാര്യങ്ങളും തീരുമാനിച്ചു. എവിടെയാണ് ചികിത്സ, അമേരിക്കയിലാണോ ആഫ്രിക്കയിലാണോ എന്നതെല്ലാം സോഷ്യൽമീഡിയയാണ് പിന്നീട് പറഞ്ഞത്.
ആധികാരികമായിട്ടാണ് പറയുന്നത്. അത് കേൾക്കുമ്പോൾ നമുക്ക് ചിരി വരും. ഞങ്ങളുടെ ഫാദർ ജീവിച്ചിരിപ്പില്ല. അതുകൊണ്ട് വീട്ടിലെ മൂത്തയാളെന്ന രീതിക്ക് കാരണവർ സ്ഥാനമാണ മൂപ്പർക്ക്. അദ്ദേഹം വന്നില്ലെങ്കിൽ അതൊരു മിസ്സിങ്ങാണ് ഞങ്ങൾക്ക്. ഇപ്പോഴും എന്ത് കാര്യം ചെയ്യാൻ തുനിയുമ്പോഴും മൂപ്പരോട് ചോദിച്ചിട്ട് മാത്രമെ ചെയ്യൂ.
സോഷ്യൽമീഡിയയിൽ ഒരു കണ്ടന്റ് ഇട്ടാൽ പോലും പുള്ളി കണ്ടാൽ മാത്രമെ നമുക്ക് ഒരു സമാധാനം കിട്ടു. അതുവരെ ടെൻഷനാണ്. എന്റെ മോന് പോലും റോൾ മോഡൽ അദ്ദേഹമാണ്. ഞാൻ ആക്സിഡന്റ്ലി സിനിമയിലേക്ക് വന്നയാളാണെന്നും ഇബ്രാഹിംകുട്ടി പറയുന്നു. ഞാൻ കഴിഞ്ഞ ദിവസം മദ്രാസിൽ പോയി വന്നതാണ്. പുള്ളി ഓക്കെയാണ്. ഞാൻ പറഞ്ഞില്ലേ... പുള്ളിക്കൊരു അസ്വസ്ഥത വന്നു. അതിന് ഒരു ട്രീറ്റ്മെന്റ് എടുത്തു. ആ ട്രീറ്റ്മെന്റിന് ഒരു ഡ്യൂറേഷൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞു. പുള്ളി സേഫാണ്. ഓക്കെയാണ്.
അസുഖം ചികിത്സിക്കാൻ പുള്ളി അമേരിക്കയിലും ലണ്ടനിലുമൊന്നും പോയിട്ടില്ല. മദ്രാസിലുണ്ട്. ആശുപത്രിയും അവിടെയാണ്. പുള്ളിയെ പനി പിടിച്ച് കാണാൻ പോലും ഞങ്ങൾക്ക് ഇഷ്ടമല്ല. പുള്ളി ഒന്ന് സെറ്റായാലേ ഫോട്ടോ പുറത്ത് വിടു. മുടിയൊക്കെ വളർന്ന് മൈക്കിളപ്പനെപോലെ ആയിരുന്നു. അപ്പോൾ പോയി മുടിവെട്ടി. അതോടെ പത്തേമാരിയിലെ നാരായണനായി. അല്ലാതെ അസുഖം വന്ന് ക്ഷീണിച്ച് കിടപ്പിലൊന്നുമല്ലെന്നും ഇബ്രാഹിംകുട്ടി പറയുന്നു. കളങ്കാവലാണ് ഇനി റിലീസിന് എത്താനുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ.
Mammootty's brother and actor Ebrahikutty answers fans' questions