ശുപ്പൂട്ടൻ ഇതാ ....! ഒരു ശരീരം, ഒരു ഹൃദയം, ഒരു ആത്മാവ്; ഇത് ഹാപ്പി എന്റിങ്ങിനെക്കുറിച്ചല്ല...! ലിവിങ് ടു​ഗെതർ പങ്കാളിയുടെ വീഡിയോ പങ്കിട്ട് എയ്‌ഞ്ചലിൻ

ശുപ്പൂട്ടൻ ഇതാ ....! ഒരു ശരീരം, ഒരു ഹൃദയം, ഒരു ആത്മാവ്; ഇത് ഹാപ്പി എന്റിങ്ങിനെക്കുറിച്ചല്ല...! ലിവിങ് ടു​ഗെതർ പങ്കാളിയുടെ വീഡിയോ പങ്കിട്ട് എയ്‌ഞ്ചലിൻ
Sep 3, 2025 03:17 PM | By Athira V

ഒമർ ലുലു സിനിമ നല്ല സമയത്തിൽ അഭിനയിച്ചശേഷമാണ് എയ്ഞ്ചലിൻ മരിയ എന്ന പേര് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വലിയ വിവാ​ദമായി മാറിയ സിനിമയായിരുന്നു നല്ല സമയം. സിനിമയില്‍ എംഡിഎംഎ പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രം​ഗങ്ങളുണ്ടെന്ന ആരോപണം ഉയർന്നതോടെയാണ് സിനിമ വി​വാദങ്ങളിൽ ഉൾപ്പെടുന്നത്. സംവിധായകന് എതിരെ വരെ അന്ന് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു.

മാത്രമല്ല സിനിമയെ കുറിച്ച് വിവാദപരമായ ഒരു പരാമർശം എയ്ഞ്ചലിൻ മരിയ നടത്തുകയും ചെയ്തിരുന്നു. എംഡിഎംഎ അടിക്കണമെന്ന് തോന്നിയാല്‍ താന്‍ അടിക്കും എന്നായിരുന്നു താരം പറഞ്ഞത്. ശേഷം കുറച്ചുകാലം സോഷ്യൽമീഡിയ വഴി വലിയ രീതിയിൽ വിമർശനവും പരിഹാസവും എയ്ഞ്ചലിന് നേരിടേണ്ടി വന്നു. 

എംഡിഎംഎ അടിക്കുമെന്ന് പരസ്യമായി പറഞ്ഞതിന്റെ വിവാദം കത്തി നിൽക്കുമ്പോഴാണ് ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലേക്ക് ഇരുപതുകാരിയായ എയ്ഞ്ചലിന് ക്ഷണം ലഭിക്കുന്നത്. വിരളമായ ദിവസങ്ങൾ മാത്രമെ ഷോയിൽ എയ്ഞ്ചലിന് ലഭിച്ചു. പിന്നാലെ പുറത്തായി. ആദ്യ ദിവസങ്ങളിലെ എയ്ഞ്ചലിന്റെ ​ഗെയിമും നിലപാടുകളും ബിബി പ്രേക്ഷകർക്ക് ബോധിച്ചിരുന്നില്ലെന്നതിനാലാണ് എയ്‍ഞ്ചലിൻ അതിവേ​ഗത്തിൽ ഷോയിൽ നിന്ന് പുറത്തായത്. തൃശൂർക്കാരിയും മോഡലും കൂടിയായ എയ്ഞ്ചലിൻ ഹൗസിൽ വെച്ചും അഭിമുഖങ്ങളിലുമെല്ലാം ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് വ്യക്തി ജീവിതത്തെ കുറിച്ചാണ്. കുടുംബത്തെ കുറിച്ച് സംസാരിക്കുന്നതിനേക്കാൾ ഉപരി തന്റെ ജീവിത പങ്കാളിയാകാൻ പോകുന്ന വ്യക്തിയെ കുറിച്ചാണ് എയ്ഞ്ചലിൻ ഏറെയും സംസാരിച്ചത്.


പങ്കാളിയെ താൻ വിളിക്കുന്ന ഓമനപ്പേര് ശുപ്പൂട്ടൻ എന്നാണെന്നും എയ്‍ഞ്ചലിൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഒരിക്കൽ പോലും ഫോട്ടോയോ യഥാർത്ഥ പേര് വിവരങ്ങളോ എയ്ഞ്ചലിൻ പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ശുപ്പൂട്ടനൊപ്പമുള്ള ഫോട്ടോയും വീ‍ഡിയോയുമെല്ലാം പങ്കിട്ട് എത്തിയിരിക്കുകയാണ് എയ്ഞ്ചലിൻ. 

ഇത് ഹാപ്പി എന്റിങ്ങിനെക്കുറിച്ചല്ല... ഞങ്ങളുടെ കഥയാണ് എന്നാണ് പങ്കാളിക്കൊപ്പമുള്ള സെൽഫി പങ്കിട്ട് എയ്ഞ്ചലിൻ കുറിച്ചത്. മറ്റൊരു പോസ്റ്റ് ശുപ്പൂട്ടനെ ഏറെ നാളുകൾക്കുശേഷം കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റിൽ കെട്ടിപിടിക്കുന്നതിന്റേയും ചുംബിക്കുന്നതിന്റേയുമാണ്. ഒരു മനസ്, ഒരു ശരീരം, ഒരു ഹൃദയം, ഒരു ആത്മാവ്... ഐഞ്ചൂട്ടനും ശുപ്പൂട്ടനും ആയിരുന്ന ആ മനോഹരമായ നാളുകൾ എന്നാണ് എയ്ഞ്ചലിൻ ഈ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.


ആദ്യത്തെ പോസ്റ്റിന് പ്രണയം നിറഞ്ഞ ക്യാപ്ഷനാണ് നൽകിയിരിക്കുന്നതെങ്കിലും സമീപത്തായി ഒരു തകർന്ന ഹൃദയത്തിന്റെ ഇമോജിയും എയ്ഞ്ചലിൻ നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയവും എയ്ഞ്ചലിന്റെ ഫോളോവേഴ്സിനുണ്ട്. പ്രണയത്തിന് കുടുംബത്തിന്റെ പിന്തുണയില്ലെന്ന കാര്യം പലപ്പോഴായി എയ്ഞ്ചലിൻ പറഞ്ഞിരുന്നു.

വിദേശത്ത് ജോലി ചെയ്യുകയാണ് എയ്ഞ്ചലിന്റെ പങ്കാളി. റിലേഷൻഷിപ്പായ സമയത്ത് വീട്ടിൽ കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടായി. എനിക്ക് അവൻ എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെന്ന മെന്റാലിലിറ്റിയായി. അപ്പോൾ ഞാൻ പറഞ്ഞു നമുക്ക് ലിവിങ് ടു​ഗെദറാവാമെന്ന്. ഞങ്ങൾ ഒരുമിച്ച് താമസിച്ച് ലിവ് ഇൻ റിലേഷൻഷിപ്പിലായി. പിന്നീട് വീട്ടിലറിഞ്ഞു. വീട്ടുകാർക്ക് താൽപര്യമൊന്നുമില്ലായിരുന്നു. 

ചിലപ്പോൾ നമ്മൾ റിലേഷൻഷിപ്പിലാവും. പക്ഷെ കണക്ഷൻ കിട്ടില്ല. ചെറിയ ടെെം പിരീഡിനുള്ളിൽ അത് ബ്രേക്ക് ആവും. അങ്ങനെയാണ് എന്റെ മുമ്പത്തെ ബന്ധങ്ങളൊക്കെയുണ്ടായിരുന്നത്. പക്ഷെ ഇത് ബ്രേക്കായി പാച്ച് ചെയ്ത് വന്നു എന്നാണ് പ്രണയകഥ വെളിപ്പെടുത്തി നടി പറഞ്ഞത്. എന്തും തുറന്ന് പറയുന്ന പ്രകൃതക്കാരിയാണെങ്കിലും സ്വഭാവത്തിലെ നിഷ്കളങ്കതയായിരുന്നു അതിവേ​ഗത്തിൽ ബിബി പ്രേക്ഷകർക്ക് എയ്ഞ്ചലിൻ പ്രിയങ്കരിയാകാൻ കാരണമായത്. ദുരിത നിറഞ്ഞ ബാല്യകാലം അനുഭവിച്ചതിനെ കുറിച്ചും എയ്ഞ്ചലിൻ തുറന്ന് പറഞ്ഞിരുന്നു.



biggboss malayalam ex contestant angeline mariya finally shared her boyfriend photo and video

Next TV

Related Stories
വരദയെ പഴിക്കില്ല, മാതൃക ദമ്പതികളെന്ന് കരുതി, എല്ലാം അഭിനയമായിരുന്നല്ലേ....; അമേയയ്ക്ക് പിറന്നാൾ ആശംസ നേർന്ന ജിഷിന് വിമർശനം!

Sep 3, 2025 04:14 PM

വരദയെ പഴിക്കില്ല, മാതൃക ദമ്പതികളെന്ന് കരുതി, എല്ലാം അഭിനയമായിരുന്നല്ലേ....; അമേയയ്ക്ക് പിറന്നാൾ ആശംസ നേർന്ന ജിഷിന് വിമർശനം!

വരദയെ പഴിക്കില്ല, മാതൃക ദമ്പതികളെന്ന് കരുതി, എല്ലാം അഭിനയമായിരുന്നല്ലേ....; അമേയയ്ക്ക് പിറന്നാൾ ആശംസ നേർന്ന ജിഷിന്...

Read More >>
'കഴുത്തിൽ കത്തിവെച്ച് രണ്ട് തവണ അയാൾ അബ്യൂസ് ചെയ്തു, അന്ന് ഞാൻ പാവാടയായിരുന്നു ഇട്ടിരുന്നത്, വീട്ടിൽ തന്നെ അടച്ചിടുമോ?'; മനസ്സ് തുറന്ന് നൂറ

Sep 3, 2025 10:39 AM

'കഴുത്തിൽ കത്തിവെച്ച് രണ്ട് തവണ അയാൾ അബ്യൂസ് ചെയ്തു, അന്ന് ഞാൻ പാവാടയായിരുന്നു ഇട്ടിരുന്നത്, വീട്ടിൽ തന്നെ അടച്ചിടുമോ?'; മനസ്സ് തുറന്ന് നൂറ

'കഴുത്തിൽ കത്തിവെച്ച് രണ്ട് തവണ അയാൾ അബ്യൂസ് ചെയ്തു, അന്ന് ഞാൻ പാവാടയായിരുന്നു ഇട്ടിരുന്നത്, വീട്ടിൽ തന്നെ അടച്ചിടുമോ?'; മനസ്സ് തുറന്ന് നൂറ...

Read More >>
നട്ടെല്ല് ഇല്ലേ അനീഷേ... അതുകൊണ്ടാണോ ഭാര്യ ഇട്ടിട്ട് പോയത് , നാറിയ കളികൾ; ബിഗ് ബോസിലെ വൈൽഡ് കാർഡുകൾ തരംതാഴുന്നു

Sep 2, 2025 03:49 PM

നട്ടെല്ല് ഇല്ലേ അനീഷേ... അതുകൊണ്ടാണോ ഭാര്യ ഇട്ടിട്ട് പോയത് , നാറിയ കളികൾ; ബിഗ് ബോസിലെ വൈൽഡ് കാർഡുകൾ തരംതാഴുന്നു

നട്ടെല്ല് ഇല്ലേ അനീഷേ... അതുകൊണ്ടാണോ ഭാര്യ ഇട്ടിട്ട് പോയത് , നാറിയ കളികൾ; ബിഗ് ബോസിലെ വൈൽഡ് കാർഡുകൾ...

Read More >>
അപേക്ഷയായി കാണണം, തെളിവുമായി നിങ്ങൾ വരൂ ... സിബിന്റെ ഇപ്പോഴത്തെ ഭാര്യയും കോളിലുണ്ടായിരുന്നു, എന്നിട്ടും...: മുൻഭാര്യ ചിഞ്ചു

Sep 2, 2025 03:04 PM

അപേക്ഷയായി കാണണം, തെളിവുമായി നിങ്ങൾ വരൂ ... സിബിന്റെ ഇപ്പോഴത്തെ ഭാര്യയും കോളിലുണ്ടായിരുന്നു, എന്നിട്ടും...: മുൻഭാര്യ ചിഞ്ചു

അപേക്ഷയായി കാണണം, തെളിവുമായി നിങ്ങൾ വരൂ ... സിബിന്റെ ഇപ്പോഴത്തെ ഭാര്യയും കോളിലുണ്ടായിരുന്നു, എന്നിട്ടും...: മുൻഭാര്യ...

Read More >>
പോക്രിത്തരം ഞാൻ മറക്കില്ല, കൊച്ചിന് വയ്യെന്ന് നീ വിളിച്ച് പറഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന് മന്ത്രം ചെയ്യുമോ? ; സിബിനെ കുറിച്ച് മുൻഭാര്യ

Sep 2, 2025 01:19 PM

പോക്രിത്തരം ഞാൻ മറക്കില്ല, കൊച്ചിന് വയ്യെന്ന് നീ വിളിച്ച് പറഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന് മന്ത്രം ചെയ്യുമോ? ; സിബിനെ കുറിച്ച് മുൻഭാര്യ

പോക്രിത്തരം ഞാൻ മറക്കില്ല, കൊച്ചിന് വയ്യെന്ന് നീ വിളിച്ച് പറഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന് മന്ത്രം ചെയ്യുമോ? ; സിബിനെ കുറിച്ച് മുൻഭാര്യ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall