( moviemax.in) ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള ചരിത്രം തിരുത്തി കുറിച്ചുകൊണ്ടാണ് ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും സീസൺ ഏഴിൽ മത്സരിക്കാൻ എത്തിയത്. ഇരുവരും ഇപ്പോൾ ഹൗസിലുള്ളവരിൽ ഏറ്റവും ശക്തരായ മത്സരാർത്ഥികളുമാണ്. ഇപ്പോഴിതാ ലൈഫ് സ്റ്റോറി പറയേണ്ട ടാസ്ക്കിൽ നൂറ തന്റെ കുട്ടിക്കാലത്തെ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നു. രണ്ട് തവണ പീഡനത്തിന് ഇരയായിയെന്നും ഏറെക്കാലം ആ ട്രോമയിലൂടെയാണ് ജീവിച്ചതെന്നും നൂറ പറയുന്നു.
സൗദിയിലായിരുന്നു നൂറയുടെ സ്കൂൾ കാലഘട്ടമെല്ലാം. ആദിലയ്ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചശേഷം കുടുംബവും നൂറയെ ഉപേക്ഷിച്ചു. എറണാകുളത്ത് ആദിലയ്ക്കൊപ്പം സെറ്റിൽഡാണ് ഇപ്പോൾ നൂറ. ഉപ്പയ്ക്ക് സൗദിയിൽ സൂപ്പർ മാർക്കറ്റാണ്. എന്റെ പേര് തന്നെയാണ് സൂപ്പർ മാർക്കറ്റിന്.
മൂന്ന് അബോർഷൻ സംഭവിച്ചശേഷമാണ് ഞാൻ ഉപ്പയ്ക്കും ഉമ്മയ്ക്കും ജനിച്ചത്. ആറ്റുനോറ്റുണ്ടായ കുട്ടിയാണ് ഞാൻ. താഴത്തും തലയിലും വെക്കാതെ കാര്യമായാണ് വളർത്തിയത്. ഉപ്പയുമായി എല്ലാ കാര്യങ്ങളും ഞാൻ ഷെയർ ചെയ്യുമായിരുന്നു. പരീക്ഷയ്ക്ക് തോറ്റത് മുതൽ എല്ലാം. പരീക്ഷയിൽ തോറ്റാലും അത് കുഴപ്പമില്ല നൂറ മോളെ നീ അടുത്ത തവണ പഠിച്ചാൽ മതിയെന്ന് ഉപ്പ പറയും. ഞാൻ വലിയ നിലയിൽ എത്തണമെന്ന ആഗ്രഹം ഉപ്പയ്ക്കുണ്ടായിരുന്നു.
പെട്ടന്ന് കല്യാണം കഴിപ്പിച്ച് വിടുന്നതിനേക്കാൾ എന്നെ കുറിച്ചുള്ള ഉപ്പയുടെ ആഗ്രഹങ്ങൾ ഇതൊക്കെയായിരുന്നു. പിന്നീട് ആദിലയുമായുള്ള റിലേഷൻഷിപ്പ് അറിഞ്ഞപ്പോൾ ഉപ്പയ്ക്ക് ബുദ്ധിമുട്ടായി. ഉപ്പയ്ക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഉപ്പയെ പലരും ഇൻഫ്ലൂവൻസ് ചെയ്യുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്.
നൂറയെ സ്വീകരിക്കരുത്, അവൾ വൃത്തികെട്ട ലൈഫാണ് ലീഡ് ചെയ്യാൻ പോകുന്നത് എന്നൊക്കെ പറഞ്ഞ് ഉപ്പയെ തന്നെ മാനിപ്പുലേറ്റ് ചെയ്തു. ഉപ്പ എനിക്ക് ഒരു ഡയമണ്ട് നെക്ലേസ് വാങ്ങി തന്നിരുന്നു. വീട് വിട്ട് ഇറങ്ങിയപ്പോൾ എന്റെ കയ്യിൽ ഞാൻ സൂക്ഷിച്ചതും അത് മാത്രമാണ്. സ്നേഹത്തിൽ പൊതിഞ്ഞ ആ നെക്ലേസ് ഞാൻ ആദിലയ്ക്ക് കൊടുത്തിട്ടുണ്ട്. എന്റെ ചൈൽഡ് ഹുഡ്ഡിൽ ഞാൻ തീരെ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമുണ്ട്. ഞാൻ രണ്ട് വട്ടം അബ്യൂട്ട് നേരിട്ടിട്ടുണ്ട്.
ഞാൻ ഇക്കാര്യം ഇതുവരെയും എന്റെ പങ്കാളിയോടും എന്റെ രണ്ടാമത്തെ അനിയത്തിയോടുമല്ലാതെ വേറെ ആരോടും പറഞ്ഞിട്ടില്ല. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന സമയത്തായിരുന്നു ഈ അനുഭവം. ഞാൻ ട്യൂഷന് പോകാറുണ്ടായിരുന്നു. പാവാടയായിരുന്നു ധരിക്കാറുണ്ടായിരുന്നത്.
ഞാനും എന്റെ അനിയത്തിയും കൂടെയാണ് പോകാറ്. ഒരു ദിവസം ഒരാൾ വന്ന് ഒരു കടയിലേക്കുള്ള വഴി ചോദിച്ചു. അന്ന് എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണല്ലോ. അതുകൊണ്ട് ഞാനൊരു മണ്ടിയായിരുന്നു. അന്ന് വലിയ ബുദ്ധിയും വിവരവും ഉണ്ടായിരുന്നില്ല. അയാൾ അറബിയിലാണ് എന്നോട് കടയിലേക്കുള്ള വഴി ചോദിച്ചത്. എനിക്ക് അറബി അറിയില്ല. ഞാൻ ഇംഗ്ലീഷിലാണ് മറുപടി പറഞ്ഞത്. അങ്ങനെ വഴി കാണിച്ച് കൊടുക്കാനായി ഞാൻ അയാൾക്കൊപ്പം പോയി.
പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ഒരു ബിൽഡിങിന്റെ ടെറസിലേക്കാണ്. മാത്രമല്ല അയാളുടെ കയ്യിൽ കത്തിയും ഉണ്ടായിരുന്നു. അയാൾ എന്റെ കഴുത്തിൽ കത്തി വെച്ചു. രണ്ട് വട്ടം ഞാൻ അബ്യൂസ്ഡായിട്ടുണ്ട്. ട്രോമയെല്ലം ഉണ്ടായിരുന്നുവെങ്കിലും പാരന്റ്സിനോട് എനിക്ക് ഷെയർ ചെയ്യാൻ പറ്റിയിരുന്നില്ല. അവർ എന്താകും വിചാരിക്കുക, വിഷമമാകുമോ, ഇത് കേട്ടാൽ എങ്ങനെയാകും റിയാക്ട് ചെയ്യുക, വീട്ടിൽ തന്നെ അടച്ചിടുമോ? എന്നൊക്കെ തോന്നി. അതുകൊണ്ട് തന്നെ ആരോടും പറയാൻ എനിക്ക് പറ്റിയില്ല എന്നാണ് അനുഭവം പങ്കിട്ട് നൂറ പറഞ്ഞത്.
biggboss malayalam season7 noora openup about her childhood trauma