പ്രേക്ഷക പ്രതീക്ഷക്കൊത്ത് ഒരു ഗെയിം കാഴ്ചവെക്കാൻ ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ വൈൽഡ് കാർഡ് എൻട്രികൾ ഹൗസിൽ കയറുന്നത് കാണാനായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ രണ്ട് ദിവസം കൊണ്ട് വൈൽഡ് കാർഡുകളിലുള്ള പ്രതീക്ഷയും പ്രേക്ഷകർക്ക് നഷ്ടപ്പെട്ടുവെന്ന് വേണം പറയാൻ. പുറത്ത് നിന്നും അറിഞ്ഞതും മനസിലാക്കിയതുമായ കാര്യങ്ങൾ വെച്ചാണ് വൈൽഡ് കാർഡുകൾ ഗെയിം കളിക്കുന്നത്.
ഒരാഴ്ച കഴിയുമ്പോൾ ആ സ്റ്റേക്കും തീരും. വൈൽഡ് കാർഡുകളോട് കൃത്യമായി പോയിന്റുകൾ നിരത്തി ഏറ്റുമുട്ടുന്ന ഒരേയൊരു മത്സരാർത്ഥി അനീഷ് മാത്രമാണ്. മസ്താനി കഴിഞ്ഞ ദിവസം അനീഷിന്റെ വിവാഹമോചനം വരെ വിഷയമാക്കിയാണ് കണ്ടന്റുണ്ടാക്കാൻ ശ്രമിച്ചത്. സ്വന്തമായിട്ടുള്ള കാര്യം എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?. ഡെമോൺസ്ട്രേഷൻ ചെയ്തല്ലേ ഇവിടെ നിൽക്കുന്നത്?.
ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശം വൈൽഡ് കാർഡാണ് സീസൺ ഏഴിൽ വന്ന് കളിക്കുന്നത്. വേറെ ആരെയും കിട്ടിയില്ലേ നിങ്ങൾക്ക്. ഇവിടുത്തെ കാര്യങ്ങൾ മാത്രമെ പറയാവൂ. അല്ലാതെ പുറത്തെ കാര്യങ്ങൾ അല്ല പറയേണ്ടത്. ഞങ്ങൾ ഇവിടെ എന്താണോ ചെയ്ത് വെച്ചിരിക്കുന്നത് അത് നിങ്ങൾ പറയുകയാണ് ചെയ്യുന്നത്. വീട്ടിൽ നടന്ന പഴയ കാര്യങ്ങൾ പറഞ്ഞും ഡെമോൺസ്ട്രേറ്റ് ചെയ്തുമല്ല കളിക്കേണ്ടത്.
ഞങ്ങൾ അതൊക്കെ ചെയ്തും കളിച്ചും കഴിഞ്ഞ കളിയാണ്. നിങ്ങൾ ഇവിടെ പുതിയ കളിയാണ് കളിക്കേണ്ടത്. രാത്രി മുഴുവൻ ഇരുട്ടത്ത് ഡിസ്കഷനാണ്. ഒന്നാം ദിവസം മുതലുള്ള കാര്യങ്ങൾ പഠിച്ച് വന്നാണ് നിങ്ങൾ ഇപ്പോൾ വീണ്ടും പറയുന്നത്. നട്ടെല്ലുണ്ടെങ്കിൽ പുതിയ കളി കളിക്കുക. നിങ്ങൾ ഇവിടെ വന്നിട്ടുണ്ടെങ്കിൽ ഇവിടുത്തെ കാര്യങ്ങൾ ചെയ്യണം.
പഴയ കാര്യങ്ങൾ പറഞ്ഞ് കളിക്കുന്നത് ഭീരുത്വം. പഴയ കാര്യങ്ങൾ തോണ്ടി പറയുന്നത് അല്ലാതെ വേറെ എന്താണ് നിങ്ങൾ ചെയ്യുന്നത് എന്നാണ് മസ്താനിയോട് അനീഷ് ചോദിച്ചത്. നട്ടെല്ലില്ലാത്തതുകൊണ്ടാണോ അനീഷിനെ ഭാര്യ ഇട്ടിട്ട് പോയത് എന്നാണ് മസ്താനി തിരിച്ച് ചോദിച്ചത്. നട്ടെല്ല് ഇല്ലേ അനീഷേ... അനീഷിന്റെ ലൈഫ് പുറത്ത് വരുമെന്ന് പേടിച്ചിട്ടാണോ?. പറയുകയാണെങ്കിൽ എന്തെല്ലാം പറയണം.
നാറിയ കളികൾ. പഴയ കാര്യങ്ങൾ എല്ലാം പുറത്ത് വരുമെന്ന് പേടിച്ചോ. നീ ഒരു മണ്ടനാണ്. നീ സേഫാണ് പേടിക്കേണ്ട ആവശ്യമില്ല. നിനക്ക് നട്ടെല്ലില്ലാത്തതുകൊണ്ടാണോ അനീഷിനെ ഭാര്യ ഇട്ടിട്ട് പോയത് എന്നാണ് മസ്താനി ചോദിച്ചത്. പഴയ കാര്യങ്ങൾ അല്ലാതെ നിങ്ങൾ ഇവിടെ പുതിയതായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും അനീഷ് കൂട്ടിച്ചേർത്തു.
മസ്താനിയുടേത് ചീപ്പ് ഗെയിമെന്നാണ് ആര്യൻ പറഞ്ഞത്. മസ്താനിക്ക് പുറമെ ജിഷിൻ, വേദലക്ഷ്മി, പ്രവീൺ, സാബുമാൻ തുടങ്ങിയവരാണ് ഹൗസിൽ കയറിയ പുതിയ വൈൽഡ് കാർഡുകൾ. വൈൽഡ് കാർഡുകൾ തരംതാഴ്ന്ന ഗെയിമാണ് കളിക്കുന്നതെന്ന അഭിപ്രായക്കാരാണ് പ്രേക്ഷകരും. സ്റ്റാന്റേർഡ് ഗെയിം അനീഷിന്റേത് മാത്രമാണെന്നും പ്രതികരണങ്ങളുണ്ട്. കഴിഞ്ഞ ദിവസം ആര്യൻ-ജിസേൽ ചുംബന വിഷയം ഹൗസിൽ എന്നതുപോലെ തന്നെ വീടിന് പുറത്തും ചർച്ചയായി.
തെളിവില്ലാത്ത കാര്യത്തിന്റെ പേരിൽ രണ്ടുപേരെ പരസ്യമായി വ്യക്തിഹത്യ ചെയ്തതിനോടും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും എതിർപ്പായിരുന്നു. ജിസേൽ-ആര്യൻ വിഷയം ഹൗസിൽ ചർച്ചയാകാൻ കാരണമായത് അനുമോളാണ്. ഇരുവരും തമ്മിൽ സൗഹൃദത്തിന് അപ്പുറം ഒരു ബന്ധമുണ്ടെന്നാണ് അനുമോൾ വാദിച്ചത്.
കാണാൻ പാടില്ലാത്ത ചില കാഴ്ചകൾ താൻ കണ്ടതായും അനുമോൾ ആരോപിച്ചിരുന്നു. വൈൽഡ് കാർഡുകളും ഈ ആഴ്ചയിലെ ക്യാപ്റ്റനായ നെവിനും ഒഴികെ ഹൗസിലെ മറ്റെല്ലാ മത്സരാർത്ഥികളും ഇത്തവണ നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്.
biggboss malayalam season7 audience says wild cards playing cheap game house