അടുത്തിടെ നടി ആര്യയെ വിവാഹം ചെയ്ത സിബിനെതിരെ തുടരെ ആരോപണങ്ങളുമായി മുൻഭാര്യ ചിഞ്ചു. സിബിൻ നൽകിയ അഭിമുഖത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നാണ് ചിഞ്ചുവിന്റെ ആരോപണം. പഴയ കാര്യങ്ങൾ വെളിപ്പെടുത്താൻ താൻ നിർബന്ധിതയാകുകയാണെന്നും ചിഞ്ചു പറയുന്നുണ്ട്. ചിഞ്ചുവുമായുള്ള വിവാഹ ബന്ധത്തിൽ സിബിന് ഒരു മകനുണ്ട്. മകനെ കാണാൻ പോലും മുൻഭാര്യ അനുവദിച്ചില്ലെന്നാണ് സിബിൻ പറയുന്നത്. ഈ വാദം തെറ്റാണെന്ന് പറയുന്ന ചിഞ്ചു സിബിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
"വീണയുടെ ഇന്റർവ്യൂവിന് ശേഷം ഷഫീന ചേച്ചിയെക്കൊണ്ട് റിയാക്ഷൻ വീഡിയോ ചെയ്യിച്ചതും ഞാൻ കണ്ടു. ഈ സമയത്തൊക്കെ നമ്മൾ പരസ്പരം വാട്സാപ്പിൽ സംസാരിക്കുന്നുണ്ട്. അയച്ച മെസേജുകൾ ഞാനും വായിക്കുന്നതാണ്. ഞാൻ മിണ്ടാതിരിക്കും എന്നാണോ സിബിൻ വിചാരിക്കുന്നത്. കഴിഞ്ഞ മാസം നമ്മൾ സംസാരിച്ചതാണ്. കോൺഫറൻസ് കോളുണ്ടായിരുന്നു. ഞാനും സിബിനും സിബിന്റെ ഇപ്പോഴത്തെ വെെഫും. എന്റെ കയ്യിൽ തെളിവുണ്ട്. എല്ലാം സംസാരിച്ച് തീർത്തിട്ട് ഒരു മാസം കഴിഞ്ഞ് ഈ ഇന്റർവ്യൂ വരുന്നു. അപ്പോൾ ഇതിന്റെ ഉദ്ദേശ ശുദ്ധി എന്താണ്".
"സിബിൻ-ചിഞ്ചു ടോപിക് കഴിഞ്ഞതാണ്. നിങ്ങളുടെ കല്യാണത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു അഭിമുഖം. കല്യാണത്തെക്കുറിച്ച് സംസാരിക്കാതെ നിങ്ങളെന്തിനാണ് കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെക്കുറിച്ചും ഇപ്പോഴുള്ള ജീവിതത്തെക്കുറിച്ചും പറയാം. എന്നെ വന്ന് ചൊറിഞ്ഞാൽ ഞാനും തിരിച്ച് റിയാക്ഷൻ ചെയ്യുമെന്ന് നിങ്ങൾ കരുതേണ്ടേ. നിങ്ങൾ വീണ്ടും പഴയ കാര്യങ്ങൾ എടുത്ത് കൊണ്ട് വരാൻ എന്നെ പ്രേരിപ്പിക്കുകയാണ്".
"എന്റെ ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാനിരിക്കുകയാണ്. നിങ്ങളുടെ ഇന്റർവ്യൂ ഇറങ്ങിയ സമയത്ത് ഞാൻ വല്ലാതെ കരഞ്ഞു. നിങ്ങൾ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ അമ്മയ്ക്ക് നെഞ്ച് വേദന വന്നിട്ട് ആശുപത്രിയിൽ കൊണ്ട് പോയി," ചിഞ്ചുവിന്റെ വാക്കുകളിങ്ങനെ. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ചിഞ്ചു. ആഘോഷപൂർവമാണ് സിബിന്റെയും ആര്യയുടെയും വിവാഹം കഴിഞ്ഞ ദിവസം നടന്നത്. ആര്യയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിലെ മകൾ ആര്യക്കൊപ്പമാണുള്ളത്. ഡാഡി എന്നാണ് സിബിനെ ആര്യയുടെ മകളെ വിളിക്കുന്നത്.
ആര്യയുമായുള്ള വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിൽ സിബിൻ തന്റെ മകനെക്കുറിച്ച് സംസാരിച്ചിരുന്നു. മകന് താൻ ആരാണെന്ന് പോലും അറിയില്ലെന്നും മകനെ കാണാൻ ചിഞ്ചു അനുവദിച്ചില്ലെന്നും സിബിൻ പറഞ്ഞു. മകന് വേണ്ടി എന്തും ചെയ്യാൻ താൻ തയ്യാറാണെന്നും സിബിൻ പറഞ്ഞു. പിന്നാലെ ചിഞ്ചു ഈ അഭിമുഖത്തിന് താഴെ കമന്റുകളുമായെത്തി. സിബിനെതിരെയുള്ള ആരോപണങ്ങളായിരുന്നു കമന്റുകളിൽ. ഇതോടെ സിബിൻ പ്രതികരിച്ചു.
"ചിഞ്ചു, നിങ്ങളുടെ മിക്ക കമന്റുകളും കണ്ടു. എന്റെ വ്യക്തിപരമായ കാര്യങ്ങൾ എല്ലാം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നതും നിങ്ങൾ, ഇതിന് തുടക്കമിട്ടതും നിങ്ങളാണെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. പക്ഷേ ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഞാൻ പദ്ധതിയിടുന്നു. അതിനാൽ, എനിക്കെതിരെ നിങ്ങളുടെ കൈവശമുള്ള എല്ലാ തെളിവുകളും കൊണ്ടുവരിക, നിങ്ങൾക്ക് ആവശ്യമുള്ളതെന്തും പരസ്യമായി ചോദിക്കുക.
നിങ്ങളുടെ ഇഷ്ടമുള്ള യൂട്യൂബ് ചാനൽ, വേദി, നിങ്ങളുടെ ഇഷ്ടമുള്ളതെല്ലാം മോഡറേറ്റർമാർ. നമുക്ക് ഇത് എന്നെന്നേക്കുമായി അവസാനിപ്പിച്ച് മകന് വേണ്ടി നല്ലത് ചെയ്യാം. ഇനിയെങ്കിലും എന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കണം. ഒരു അപേക്ഷയായി കാണണം" എന്നായിരുന്നു സിബിന്റെ പ്രതികരണം. വിഷയത്തിൽ സിബിന്റെ ഭാര്യ ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിബിന്റെ സുഹൃത്തായിരുന്നു ആര്യ. പിന്നീടിവർ പ്രണയത്തിലായി.
sibins exwife chinju ask why he talk against her even after discussion