പോക്രിത്തരം ഞാൻ മറക്കില്ല, കൊച്ചിന് വയ്യെന്ന് നീ വിളിച്ച് പറഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന് മന്ത്രം ചെയ്യുമോ? ; സിബിനെ കുറിച്ച് മുൻഭാര്യ

പോക്രിത്തരം ഞാൻ മറക്കില്ല, കൊച്ചിന് വയ്യെന്ന് നീ വിളിച്ച് പറഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന് മന്ത്രം ചെയ്യുമോ? ; സിബിനെ കുറിച്ച് മുൻഭാര്യ
Sep 2, 2025 01:19 PM | By Athira V

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ വൈൽഡ് കാർ‌ഡ് എൻട്രിയായിരുന്നു സിബിൻ. ഷോയുടെ ഭാ​ഗമായശേഷമാണ് സിബിന്റെ വ്യക്തി ജീവിതം സോഷ്യൽമീഡിയയിൽ ചർച്ചയായി തുടങ്ങിയത്. അടുത്തിടെ മുൻഭാര്യയ്ക്ക് എതിരെ ​ഗുരുതര ആരോപണങ്ങളുമായി സിബിൻ എത്തിയിരുന്നു. തന്റെ മകനെ കാണാൻ മുൻഭാര്യ അനുവദിച്ചിരുന്നില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സിബിൻ പറഞ്ഞത്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് മുൻഭാര്യ ചിഞ്ചു.

ഒപ്പം കുഞ്ഞിന് അസുഖമാണെന്ന് അറിയിച്ച് വിളിച്ചപ്പോഴുള്ള സിബിന്റെ പ്രതികരണത്തിന്റെ ഫോൺ കോളും ചിഞ്ചു പുറത്തുവിട്ടു. കൊച്ചിന് വയ്യെന്ന് നീ എന്നെ വിളിച്ച് പറഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന് മന്ത്രം ചെയ്യുമോയെന്ന് രൂക്ഷമായ ഭാഷയിൽ സിബിൻ ചോദിക്കുന്നതും ഓഡിയോയിൽ കേൾക്കാം. എന്റെടുത്ത് ഉടക്കുന്നത് നിർത്തിയിട്ട് അവനെ നോക്കൂ.

കൊച്ചിന് വയ്യെന്ന് നീ എന്നെ വിളിച്ച് പറഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന് മന്ത്രം ചെയ്യുമോ? എന്നാണ് മോറൽ സപ്പോർട്ട ആവശ്യപ്പെട്ട് ചിഞ്ചു വിളിച്ചപ്പോൾ സിബിൻ ചോദിച്ചത്. നിന്നോട് ഉടക്കാനല്ല ഞാൻ വിളിച്ചത്... കൊച്ചിന് വയ്യാത്തതുകൊണ്ടാണെന്ന് ചിഞ്ചു മറുപടിയും നൽകുന്നുണ്ട്. എന്നെ എന്റെ മോന് കുറേക്കാലം അറിയില്ലായിരുന്നു. റെ​ഗുലറായി അറിഞ്ഞാൽ അല്ലേ ഇതാണ് എന്റെ അച്ഛനെന്ന് കുഞ്ഞിന് അറിയാൻ പറ്റു.

അവൻ എന്നെ ഇപ്പോൾ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ബാങ്കിൽ വെച്ചാണ് മോനോട് ഞാൻ അടുത്തിടപഴകിയത്. അതുവരെയും അവന് ഞാൻ വല്ലപ്പോഴും ഒരിക്കൽ മാത്രം വരുന്ന അങ്കിളായിരുന്നു. അവനെ കാണാൻ എന്നെ മുൻ ഭാര്യ അനുവദിച്ചിരുന്നില്ല. അല്ലാതെ കാണാൻ ഞാൻ ശ്രമം നടത്താതിരുന്നതല്ല. പിറന്നാളിന് സർപ്രൈസ് കൊടുക്കാൻ ഞാൻ ബാം​ഗ്ലൂർ പോയാലും അവർ അവിടെ ഉണ്ടാവില്ല.

ട്രിപ്പ് അടിക്കാൻ എവിടെ എങ്കിലും പോയിട്ടുണ്ടാവും. ഞാൻ വരുന്നുണ്ടെന്ന് പറഞ്ഞാലും അവർ റിപ്ലെ തരില്ല എന്നാണ് ചിഞ്ചുവിന് എതിരെ സിബിൻ ആരോപിച്ചത്. യുട്യൂബിൽ പങ്കിട്ട പുതിയ വീഡിയോയിൽ ഇതിനെല്ലാമുള്ള മറുപടി ചിഞ്ചു നൽകി. ഏത് കുട്ടികൾക്കാണെങ്കിലും അച്ഛനും അമ്മയുമാണെന്ന് തോന്നണമെങ്കിൽ ജീവിതത്തിൽ ഉടനീളം അവരോടൊപ്പം ലൈഫിൽ ഉണ്ടാകണം. എങ്കിലെ അച്ഛനാണ് അമ്മയാണ് എന്നൊക്കെ അവർക്ക് മനസിലാകൂ.

ഓട്ടിസം സ്പെക്ട്രം കണ്ടെത്തിയ കുട്ടികൾക്ക് ഐഡന്റിഫിക്കേഷൻ എന്നത് ഒരുപാട് ടൈം എടുക്കും. എന്നെ അവൻ അമ്മയെന്ന് വിളിച്ച് തുടങ്ങിയിട്ട് പോലും രണ്ട് വർഷം ആകുന്നതേയുള്ളു. ഡെയ്ലി കാണുകയും അടുത്ത് ഇടപഴകുകയും ചെയ്താൽ മാത്രമെ എന്റെ മകന് ആളുകളെ തിരിച്ചറിയാൻ കഴിയൂ. എന്നെ അവൻ ഡെയ്ലി കാണുന്നുണ്ട്. സിബിനെ മോൻ ഡെയ്ലി കണ്ടിരുന്നില്ല.

സിബിൻ എപ്പോഴും ബിസിയായിരുന്നു. എക്സിനേയും വൈയ്യേയും തൃപ്തിപ്പെടുത്തുന്ന തിരക്കിലായിരുന്നു സിബിൻ. ആ സമയത്ത് മോനെ മറന്നുവെന്നതാണ് സത്യം. അത് സിബിന് നന്നായി അറിയാം. ആ റി​ഗ്രറ്റാണിപ്പോൾ രോഷമായി സിബിൻ പുറത്ത് കാണിക്കുന്നത്. മോന്റെ പിറന്നാളിന് ആഘോഷം നടത്താൻ ഞങ്ങൾ പോകാറുണ്ട്. ബാം​ഗ്ലൂർ വരുന്നുവെന്ന് പറഞ്ഞ് സിബിൻ മെസേജ് അയക്കുന്നത് തലേദിവസമോ വരുന്ന ദിവസമോ ആകും. 2021 വരെയുള്ള കാര്യങ്ങളാണ് ഞാൻ പറയുന്നത്.

അതിനുശേഷം 2021 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ മോന്റെ ഒരു കാര്യങ്ങളിലും ഇടപൊടുകയോ അവനെ കുറിച്ച് ചോദിക്കുക പോലും സിബിൻ ചെയ്തിരുന്നില്ല. മാത്രമല്ല എന്നെ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. പുള്ളിയുടെ ആക്ടിവിറ്റീസ് ഞാൻ അറിയാതിരിക്കാൻ. ഫോണിൽ മാത്രമല്ല എല്ലാ സോഷ്യൽമീഡിയയിലും എന്നെ ബ്ലോക്ക് ചെയ്തു.

ബി​ഗ് ബോസിൽ പോയി വന്നശേഷം ഇഷ്യുവുണ്ടായപ്പോഴാണ് എന്നെ അൺബ്ലോക്ക് ചെയ്തത്. ഭയങ്കരമായി ഇറിറ്റേറ്റ് ചെയ്തപ്പോൾ ആദ്യമായി അടുത്തിടെ ഒന്ന് ബ്ലോക്ക് ചെയ്തിരുന്നു. പുള്ളി മോനെ കാണാൻ വരുന്നത് ഒറ്റയ്ക്കല്ല. മുൻ കാമുകി പൂജിതയുമുണ്ടാകും. ബാം​ഗ്ലൂർ മുഴുവൻ ഇവർ രണ്ടുപേരും കറങ്ങും. പിന്നെ തിരിച്ച് പോകും. ആദ്യം പൂജിതയായിരുന്നു കാമുകി. പിന്നീട് ഒരു പാർവതി വന്നു. 2021ന് ശേഷം സിബിന്റെ വ്യക്തി ജീവിതം അന്വേഷിക്കാൻ ഞാൻ പോയിട്ടില്ല. പക്ഷെ ഞാനുണ്ടായിരുന്ന സമയത്ത് ചെയ്ത പോക്രിത്തരം ഞാൻ മറക്കില്ലെന്നും ചിഞ്ചു പറഞ്ഞു.




exwife chinju reveals that how badly sibin treated her and son video

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup