( moviemax.in) ഫൈനൽ ഫൈവിൽ എത്തിപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടികയിലാണ് സീരിയൽ-സിനിമാ താരം ഡോ.ബിന്നി സെബാസ്റ്റ്യനെ ബിഗ് ബോസ് പ്രേക്ഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാര്യ അകത്ത് മത്സരിക്കുമ്പോൾ പുറത്ത് നിന്ന് വോട്ട് പിടിക്കുന്നത് അടക്കം എല്ലാത്തരത്തിലുമുള്ള പ്രോത്സാഹനവും നൽകുന്നത് ഭർത്താവും നടനുമായ നൂബിനാണ്. ബിന്നി നോമിനേഷനിൽ ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ തനിക്ക് ചങ്കിടിപ്പ് കൂടുമെന്ന് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നൂബിൻ ജോണി പറയുന്നു.
ബിന്നി നോമിനേഷനിൽ വന്നുവെന്ന് അറിഞ്ഞാൽ പിന്നെ ടെൻഷനാണ്. ചങ്കിന് വേദന എടുക്കും. പിന്നെ എന്റേയും അവളുടേയും വീട്ടിലുള്ളവരെല്ലാം ഫുൾ സപ്പോർട്ടാണ്. അതുകൊണ്ട് അവർ പുറത്തിറങ്ങി അറിയാവുന്ന ആളുകളെ കൊണ്ടെല്ലാം വോട്ട് ചെയ്യിപ്പിക്കും. ആശുപത്രിയിലേക്ക് പോയ വഴി മമ്മി ഓട്ടോ ചേട്ടനെകൊണ്ട് വരെ ഹോട്ട്സ്റ്റാർ ഓപ്പൺ ചെയ്യിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചു. ബിഗ് ബോസ് എന്നാൽ അടിയും ചീത്ത വിളിയും മാത്രം എന്നാണ് എന്റേയും അവളുടേയും വീട്ടുകാർ മുമ്പ് ചിന്തിച്ച് വെച്ചിരുന്നത്. അവർ സീസണുകളൊന്നും മുഴുവൻ കാണുന്നവരല്ല. ഷോയെ കുറിച്ച് അറിയില്ലാത്തവർ വഴക്കുണ്ടാക്കാൻ വേണ്ടി പോകുന്ന ഷോയെന്നെ പറയൂ.
ഷോ ഭയങ്കര മോശമാണെന്ന ചിന്തയാകും അവർക്ക്. പിന്നെ പറഞ്ഞ് മനസിലാക്കി. അതുകൊണ്ട് ബിന്നി ബിഗ് ബോസിൽ പോവുകയാണെന്ന് അറിഞ്ഞപ്പോൾ അവർക്ക് കുഴപ്പമില്ലായിരുന്നു. ആളുകൾക്ക് ബിഗ് ബോസ് ഷോയെ കുറിച്ച് പലതരത്തിലുള്ള കാഴ്ചപ്പാടാണ്. ബിന്നിക്ക് ബിഗ് ബോസിൽ കിട്ടിയെന്ന് ഞാൻ എന്റെ ഒപ്പം ഉള്ള ഒരു സഹപ്രവർത്തകയോട് പറഞ്ഞു.
നല്ല കുടുംബത്തിൽ പിറന്നവർ ആരും ആ ഷോയിൽ പങ്കെടുക്കാൻ പോവില്ലെന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. അത് കേട്ടപ്പോൾ എനിക്ക് സത്യത്തിൽ വിഷമമായി. അവർ അതേ കുറിച്ച് തന്നെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരുന്നപ്പോൾ എനിക്ക് ദേഷ്യം വന്ന് അവരോട് ചൂടായി. പിന്നെ ആ ചേച്ചി ഉരുണ്ടുകളിക്കുകയായിരുന്നു നൂബിൻ പറയുന്നു. വീട്ടുകാർ എതിർത്തിട്ടും താനും ബിന്നിയും എങ്ങനെ ഒന്നായിയെന്നും നൂബിൻ വെളിപ്പെടുത്തി.
ഞാനും അവളും തമ്മിലുള്ള വിവാഹത്തിന് എന്റെ വീട്ടിൽ കുഴപ്പമില്ലായിരുന്നു. പക്ഷെ ബിന്നിയുടെ വീട്ടിൽ എതിർപ്പായിരുന്നു. കാരണം അവർക്ക് ബിന്നിയെ ഒരു ഡോക്ടറെ കൊണ്ട് കെട്ടിക്കണമെന്നായിരുന്നു. അതുകൊണ്ട് എന്റെ കാര്യം അറിഞ്ഞപ്പോൾ അവർക്ക് ടെൻഷനായിരുന്നു. എന്റെ പ്രൊഫഷൻ ആയിരുന്നു പ്രശ്നം. പിന്നെ എനിക്ക് സ്ഥിര വരുമാനവും ഇല്ലല്ലോ.
അവർ എന്റെ വീട്ടിൽ വന്ന് വഴക്കൊക്കെ ഉണ്ടാക്കിയിരുന്നു. പിന്നീട് ബിന്നിക്ക് അവർ മാട്രിമോണിയിൽ അക്കൗണ്ട് തുറന്നു. പ്രപ്പോസൽ വരുമ്പോൾ വിവാഹം നടക്കില്ലെന്ന് ഞങ്ങൾ നമ്പർ തപ്പിപിടിച്ച് വിളിച്ച് പറയും. ബിന്നി പറഞ്ഞ കഥയിലെ വില്ലത്തിയായ ആന്റി ഇപ്പോഴുമുണ്ട്. ആ ആന്റി ബിന്നിയുടെ ലൈഫ് സ്റ്റോറി പുറത്ത് വന്നശേഷം അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ഞാൻ അറിഞ്ഞത്. ആന്റിയുടെ വേറെയും കഥകളുണ്ട്.
അതൊന്നും പുറത്ത് പറയാൻ പറ്റില്ലെന്നും നൂബിൻ പറഞ്ഞു. ബിന്നി കള്ള ഡോക്ടറാണ് പഠിച്ചിട്ടില്ലെന്ന് ചിലർ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. പക്ഷെ അത് സത്യമല്ല. അവൾ നല്ലപോലെ അന്തസായിട്ട് ചൈനയിൽ പോയി പഠിച്ച് പാസായി തിരുവനന്തപുരത്ത് വന്ന് പരീക്ഷ എഴുതി പാസായതാണ്. അവളുടെ സർട്ടിഫിക്കറ്റ് കാണിക്കുന്നത് മോശമല്ലേ?. അതൊരു ശരിയായ രീതിയല്ലല്ലോ.
അവളുടെ പ്രൊഫഷനെ കുറിച്ച് ഇങ്ങനൊക്കെ കേട്ടപ്പോൾ എനിക്ക് വിഷമം വന്നു. ഡോക്ടറാകാൻ പഠിച്ചിട്ട് പാസാവാത്തവർ എല്ലാം സിനിമയിലും സീരിയലിലും കയറുകയാണോ?. എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും നൂബിൻ പറയുന്നു.
biggboss malayalam noobinjohny reacted to binny sebastian education related controversy