'സുധിച്ചേട്ടാ..... എന്നെ വിട്ട് പോകല്ലേ... പറ്റുന്നില്ല'; രേണു ഒടുവിൽ സുധിയെ വീണ്ടും കണ്ടു, രേണുവിനൊപ്പം കരഞ്ഞെന്ന് പ്രേക്ഷകർ!

'സുധിച്ചേട്ടാ..... എന്നെ വിട്ട് പോകല്ലേ... പറ്റുന്നില്ല'; രേണു ഒടുവിൽ സുധിയെ വീണ്ടും കണ്ടു, രേണുവിനൊപ്പം കരഞ്ഞെന്ന് പ്രേക്ഷകർ!
Sep 1, 2025 11:53 AM | By Athira V

( moviemax.in ) കൊല്ലം സുധിയെന്ന കലാകാരന്റെ വേർപാട് സംഭവിച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു. സ്റ്റാർ മാജിക്ക് ഷോയാണ് സുധിയെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. കാർ അപകടത്തിൽ സുധി മരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ എല്ലാവർക്കും ഒരു മരവിപ്പായിരുന്നു. നടന്റെ മരണം ഏറ്റവും കൂടുതൽ ബാധിച്ചത് ഭാര്യ രേണുവിനേയും മക്കളായ കിച്ചുവിനേയും റിതുലിനേയുമാണ്. അർധരാത്രി വരെ സുധിയെ വിളിച്ചും മെസേജ് അയച്ചും രേണു സംസാരിച്ചിരുന്നു.

പിറ്റേദിവസം നേരിൽ കാണാൻ ആ​ഗ്രഹിച്ചാണ് രേണു കിടന്നുറങ്ങിയതും. എന്നാൽ രാവിലെ എത്തിയത് മരണവാർത്തയായിരുന്നു. പരിചയസമ്പന്നരായ മെന്റലിസ്റ്റുകളുടെ സഹായത്തോടെ മരിച്ചുപോയ ആളുകളെ വീണ്ടും കാണാനും സംസാരിക്കാനും സാധിക്കുന്നതിന്റെ വീഡിയോ നിരവധി അടുത്തിടെയായി സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്.  മെന്റലിസത്തിലൂടെ തന്റെ പ്രിയ ഭർത്താവിനെ വീണ്ടും കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നുവെങ്കിലെന്ന ആ​ഗ്രഹം രേണുവിനും ഏറെ നാളുകളായിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം അത് തന്നെയാണെന്നും പല അഭിമുഖങ്ങളിലും രേണു പറഞ്ഞിട്ടുണ്ട്. ബി​ഗ് ബോസിലേക്ക് പോകും മുമ്പ് രേണുവിന് മെന്റലിസ്റ്റ് അർജുൻ വഴി ആ​ഗ്രഹം സാധിച്ച് കിട്ടി.


മെയിൻ സ്ട്രീം വണ്ണിലൂടെയാണ് ആ വീഡിയോ പുറത്ത് വന്നത്. കാർ അപകടത്തിൽ സുധി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ രേണുവുമായി സംസാരിച്ചിരുന്നു. അന്ന് സംസാരത്തിനിടയിൽ താനും സുധിചേട്ടനും തമ്മിൽ ചെറിയൊരു സൗന്ദര്യ പിണക്കം ഉണ്ടായിയെന്നും പിന്നീട് ദേഷ്യം മാറിയെന്ന് പറയാൻ ലവ് ഇമോജി അയച്ചിരുന്നുവെന്നും രേണു പറഞ്ഞിരുന്നു.

പക്ഷെ ആ ലവ് ഇമോജി സുധി ചേട്ടൻ കണ്ടില്ലെന്നും ശേഷം മരണം സംഭവിച്ചുവെന്നും രേണു പറഞ്ഞിരുന്നു. താൻ പിണക്കം മാറി വീണ്ടും മെസേജ് അയച്ചത് അറിയാതെ സുധി ചേട്ടൻ മരിച്ചത് തനിക്ക് ഇന്നും ഒരു വേദനയാണെന്നും അക്കാര്യം നേരിട്ടൊന്ന് പറയാൻ വേണ്ടിയാണ് സുധി ചേട്ടനെ വീണ്ടും കാണാൻ താൻ ആ​ഗ്രഹിക്കുന്നതെന്നും രേണു പറഞ്ഞിരുന്നു. സുധിയാണെന്ന് കരുതി ചാനൽ അവതാരകയെ കെട്ടിപിടിച്ച് നിലവിളിച്ച് കരയുകയായിരുന്നു രേണു.

എത്രത്തോളം ആത്മാർത്ഥമായിരുന്നു രേണുവിന്റെ സ്നേഹമെന്നും പ്രിയ ഭർത്താവിന്റെ വിടവ് രേണുവിനെ എത്രത്തോളം അലട്ടന്നുവെന്നതും സുധിക്കുട്ട എന്ന് വിളിച്ചുള്ള രേണുവിന്റെ പൊട്ടിക്കരച്ചിലിലുണ്ട്. എന്നെ വിട്ട് പോകല്ലേ... എനിക്ക് പറ്റുന്നില്ലെന്നെല്ലാം രേണു പറയുന്നതും കേൾക്കാം. വീഡിയോ കാണുന്ന ആരുടേയും നെ‍ഞ്ചൊന്ന് പിടയും.

ബോൾഡാണെന്ന മുഖം മൂടി തന്നെ ആക്രമിക്കുന്നവരിൽ നിന്നും രക്ഷനേടാൻ രേണു അണിഞ്ഞിരിക്കുന്നതാണെന്നും ഭർത്താവിന്റെ വിടവ് രേണുവിന്റെ മനസിൽ എത്ര ആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും നിലവിളിച്ചുള്ള കരച്ചിലിൽ വ്യക്തമാണ്. രേണുവിനൊപ്പം കരഞ്ഞ് പോയെന്നാണ് വീഡിയോ കണ്ട് പലരും കുറിച്ചത്. സത്യത്തിൽ സുധി എന്ന കലാകാരനെ ഇന്ന് എല്ലാവരും ഓർമ്മിക്കുന്ന തലത്തിൽ കൊണ്ടെത്തിച്ചത് രേണുവാണ്.

നെഗറ്റീവ് ആയാലും പോസിറ്റീവ് ആണേലും അതിന് കാരണം അവർ തന്നെയാണ്. ഇന്ന് ബി​ഗ് ബോസ് എന്ന വലിയ റിയാലിറ്റി ഷോയുടെ ഭാഗം കൂടിയായതിലും അവരുടെ പരിശ്രമം എവിടെയൊക്കെയോയുണ്ട്. എത്ര മോശം പറഞ്ഞാലും അവരും ഒരു മനുഷ്യ ജന്മം തന്നെ അല്ലേ. തെറ്റ് പറ്റത്തവരെന്ന ഭാവത്തോടെ എല്ലാവരും അവരെ ക്രൂശിക്കുന്നൂ. നന്നായി ജീവിക്കാൻ കഴിയട്ടെ.

രേണുവിന്റെ കരച്ചിൽ കണ്ട് ഒപ്പം കരഞ്ഞു. സുധിയുടെ മരണശേഷം രേണു ഒരുപാട് അനുഭവിച്ചു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ഫയറാകാനുള്ള ശ്രമങ്ങൾ തുടക്കത്തിൽ രേണുവിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരുന്നു. പിന്നീട് രേണു ഒതുങ്ങിപ്പോയതായിട്ടാണ് പ്രേക്ഷക പ്രതികരണങ്ങൾ.

biggboss malayalam finally renu met husband kollam sudhi through mentalism

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup