( moviemax.in ) ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരാർത്ഥികൾ തമ്മിൽ തുടരെ പ്രശ്നങ്ങൾ. അനുമോളും ആര്യനും തമ്മിലാണ് പ്രശ്നമുണ്ടായത്. ആര്യനെക്കുറിച്ചും ജിസേലിനെക്കുറിച്ചും സംശയം ജനിപ്പിക്കുന്ന ഒരു കാര്യം അനുമോൾ പറയുന്നുണ്ട്. ഇതിൽ അനുമോളെ ആക്രമിക്കാനാേങ്ങുന്ന ആര്യനെയാണ് പ്രൊമോയിൽ കാണുന്നത്. ഇത്രയും ദിവസം ഇവനും ഇവൾക്കും ഒരു ലെെഫുണ്ടെന്ന് വിചാരിച്ചിട്ടാണ് ഞാൻ ഒന്നും മിണ്ടാതിരുന്നത്. ഈ ജനങ്ങളോട് വിളിച്ച് പറയാൻ എനിക്കൊരു പ്രശ്നവും ഇല്ല എന്ന് അനുമോൾ പറയുന്നു.
ഇത് കേട്ടാണ് ആര്യൻ പ്രകോപിതനാകുന്നത്. അനുമോളുടെ വാക്ക് കേട്ട് ജിസേൽ ഞെട്ടുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. ആര്യനും ജിസേലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പല വാദങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇന്നലെ ലെെവിൽ മസ്താനി പുതപ്പിനിടയിലെ കാര്യം എന്ന് പറഞ്ഞ് ഈ വിഷയമെടുത്തിട്ടിരുന്നു. ഇക്കാര്യം അനു ഷാനവാസിനോട് സംസാരിക്കുകയുമുണ്ടായി. അത് പിന്നെയും അനു വിഷയമാക്കി. ലെെവിൽ ഇതിന് പിന്നിലെ സംഭവ വികാസങ്ങൾ പൂർണമായും കാണിക്കുന്നുണ്ട്. അനുമോളുടെ ആരോപണം വലിയ കോലാഹലങ്ങളുണ്ടാക്കിയിട്ടുണ്ട്.
വലിയ വഴക്കാണ് മത്സരാർത്ഥികൾ തമ്മിലുണ്ടായത്. ആര്യൻ, ജിസേൽ, ജിഷിൻ എന്നിവർ പറഞ്ഞ ചില വാക്കുകൾ ബിഗ് ബോസ് തുടരെ മ്യൂട്ട് ചെയ്തു. ജിസേലും ആര്യനും തമ്മിൽ പുതപ്പിനിടയിൽ നടന്നതെന്തെന്നതിനെക്കുറിച്ച് മത്സരാർത്ഥികൾ കൂടിയിരുന്ന് ചർച്ച ചെയ്തു. ആര്യനും ജിസേലും തമ്മിൽ ബെഡിൽ കിടന്ന് ചുംബിച്ചത് പോലെ തോന്നിയെന്ന് അനുമോളും മസ്താനി പറഞ്ഞു. മസ്താനി വെെൽഡ് കാർഡ് എൻട്രിയായി എത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പുള്ള സംഭവമാണിത്.
അനുമോൾ അടുത്ത് വന്നപ്പോൾ ജിസേലും ആര്യനും പുതപ്പിനടിയിലായിരുന്നു. ഇതാണ് അനുമോളും മസ്താനിയും ഉന്നയിച്ച വിഷയം. ചർച്ചയ്ക്കിടെ മസ്താനി പലപ്പോഴും ദ്വയാർത്ഥ ചുവയിൽ സംസാരിച്ചു. ഇത് ജിസേലിന് ഇഷ്ടപ്പെട്ടില്ല. ജിസേൽ കടുപ്പിച്ച് മസ്താനിയെ ചീത്ത പറഞ്ഞു. മസ്താനി തിരിച്ചും പറഞ്ഞു. ഈ സംഭാഷണം മ്യൂട്ടാണ്. വലിയ വാക്കേറ്റം ഇതിനിടെ പലരും തമ്മിൽ നടന്നു.
മസ്താനി, ജിഷിൻ, അനുമോൾ എന്നിവരാണ് ജിസേലിനെയും ആര്യനെയും സംശയ നിഴലിലാക്കി തുടരെ സംസാരിച്ചത്. എന്നാൽ മറ്റ് മത്സരാർത്ഥികളിൽ പലരും ജിസേലിനെയും ആര്യനെയും പിന്തുണച്ചു. അക്ബർ, ശെെത്യ, ഒനീൽ എന്നിവർ ജിഷിനെയും മസ്താനിയെയും അനുമോളെയും വിമർശിച്ചു.ഇത്തരമൊരു വിഷയം ചർച്ചയാക്കിയത് നിലവാരമില്ലായ്മയായിപ്പോയെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.
അനുമോളെ വിമർശിച്ച് പോസ്റ്റുകൾ വരുന്നുണ്ട്. 'എന്തൊരു മോശം സ്ത്രീയാണ് ഇവളൊക്കെ വല്ല സ്റ്റാർ മാജിക്കിലും കിടക്കേണ്ട ഇതിനെയൊക്കെ ബിഗ് ബോസിൽ കൊണ്ട് വന്നവരെ പറഞ്ഞാൽ മതി. രണ്ട് പേർ തമ്മിലുള്ള പേഴ്സണൽ കാര്യം ഏറ്റവും വൾഗർ രീതിയിൽ ഒരു സിറ്റുവേഷൻ ഉണ്ടാക്കി ജനങ്ങളോട് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഇവളൊക്കെ പുറത്ത് എന്തൊരു ഊള ആയിരിക്കും' ' മലയാളി പ്രേക്ഷകരുടെ ഒരു സ്വഭാവം വച്ച് ജിസൈലിനെ പോലെ മോഡേൺ ആയ മോഡലിനെ ഇഷ്ടമാകില്ല എന്നവൾക്കറിയാം അത് കൊണ്ടാണ് നിരന്തരം ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളും ആരോപണങ്ങളും അനുമോൾ ഉന്നയിക്കുന്നത്.
ജിസൈലും ആര്യനും ഇല്ലെങ്കിൽ അനുമോൾക്ക് വേറെ കണ്ടന്റ് ഇല്ല. ഇത്രയും നികൃഷ്ട ജന്തു ബിഗ് ബോസിന്റെ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല' എന്നാണ് ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിൽ പറയുന്നത്. അനുമോളും ജിസേലും തമ്മിലുള്ള വഴക്ക് ബിഗ് ബോസിൽ സ്ഥിരം കാഴ്ചയാണ്. ഇന്ന് ഇത് പരിധി വിട്ട് പോയി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
biggboss malayalam season7 anumol fight with gizel and aryan gets ugly