(moviemax.in) സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയെ എല്ലാവർക്കും സുപരിചിതമായിരിക്കും. അടുത്തിടെയാണ് ദിയ കൃഷ്ണ അമ്മയായത്. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് ദിയ കൃഷ്ണ. ഗർഭകാലത്തും പ്രസവസമയത്തുമെല്ലാം വീട്ടുകാരുടെയും ഭർത്താവിന്റെയും സാമീപ്യവും കരുതലും ദിയക്ക് ലഭിച്ചിട്ടുണ്ട്. ദിയയും ഭർത്താവ് അശ്വിനും പ്രസവ ശേഷം സ്വന്തം ഫ്ലാറ്റിലേക്ക് മാറിയിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. ദിയയുടെ മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന വീടിന് അടുത്ത് തന്നെയാണ് ഫ്ലാറ്റ്.
ഇടയ്ക്ക് ദിയ അശ്വിന്റെ വീട്ടിലും പോകാറുണ്ട്. വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിൽ താമസിക്കില്ലെന്ന് ദിയ ആദ്യമേയെടുത്ത തീരുമാനമായിരുന്നു. വെെകി എണീക്കുന്നതുൾപ്പെടെയുള്ള തന്റെ പല ശീലങ്ങളും ഭർതൃവീട്ടുകാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ലെന്നും ഭർത്താവും ഭാര്യയും മാറി താമസിക്കുന്നതാണ് പാെതുവെ നല്ലതെന്നും ദിയ വിവാഹത്തിന് മുമ്പേ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അമ്മയായ ശേഷം ആദ്യമായി കുഞ്ഞിനൊപ്പം അശ്വിന്റെ വീട്ടിൽ എത്തിയിരിക്കുകയാണ് ദിയ കൃഷ്ണയും അശ്വിനും. തന്റെ വീട്ടിലേക്ക് മകൻ ഓമിയുടെ ആദ്യ വിസിറ്റ് ആണിതെന്ന് അശ്വിൻ പറയുന്നുണ്ട്. ചിലർക്കിത് ആശ്ചര്യമായി. അശ്വിന്റെ മാതാപിതാക്കളെയോർത്ത് സങ്കടം തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. കമന്റിന് ദിയ മറുപടി നൽകി.
അതെ, ദുഖകരമാണ്. അടുത്ത തവണ എന്റെ ഡെലിവറി കഴിഞ്ഞ് റിക്കവറിക്ക് വേണ്ടി ഞാൻ അശ്വിന്റ വീട്ടിൽ കഴിയാം. എനിക്ക് എന്റെ അമ്മയുണ്ടെന്ന് മറക്കാം, എന്നാണ് ദിയ ഈ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് കൊണ്ട് കമന്റ് ചെയ്തത്. എല്ലാവർക്കും അമ്മയുണ്ട്, ഓവർറിയാക്ട് ചെയ്യുന്നത് നിർത്തൂ എന്നാണ് ദിയക്ക് മറുപടിയായി വന്ന കമന്റ്. അതേസമയം ദിയയ അനുകൂലിക്കുന്നവരുമുണ്ട്. പൊതുവെ മൂന്ന് മാസം കഴിഞ്ഞാണ് കുഞ്ഞുമായി ഭർത്താവിന്റെ വീട്ടിൽ പോകുക. ദിയ ഇപ്പോഴേ പോയില്ലേ എന്നാണ് ഇവരുടെ ചോദ്യം.
അശ്വിന്റെ സംസാരത്തിൽ ഇപ്പോൾ പക്വത തോന്നുന്നെന്നും പഴയത് പോലെയല്ലെന്നും അഭിപ്രായങ്ങളുണ്ട്. അശ്വിൻ സ്വന്തം പ്രകൃതം വ്ലോഗുകളിൽ കാണിക്കാൻ തുടങ്ങിയെന്നാണ് ചിലർ പറയുന്നത്. ദിയയുമായി അടുത്തതോടെ അശ്വിനിലേക്ക് ഇത്രമാത്രം ജനശ്രദ്ധ വന്നത്. വ്ലോഗുകൾ ചെയ്യുന്നത് അശ്വിന് പരിചിതമായിട്ട് അധികകാലമായിട്ടില്ല. കഴിഞ്ഞ വർഷമായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം. വിവാഹ ശേഷം പെട്ടെന്ന് അമ്മയാകണമെന്നത് ദിയയുടെ തീരുമാനമായിരുന്നു.
Diya responds to comments