(moviemax.in) ആഷിയും ജാസിയും സോഷ്യൽമീഡിയയിലെ വൈറൽ കപ്പിളാണ്. ട്രാൻസ്ജെന്ററായ ജാസിയുമായി പ്രണയത്തിലായശേഷം ആഷിക്ക് എതിരാണ് കുടുംബം. ജാസി തന്റെ മകൻ ആഷിയെ പിടിച്ചുവെച്ചിരിക്കുകയാണെന്നും ആഷിയുടെ പണം മുഴുവൻ ഉപയോഗിക്കുന്നത് ജാസിയാണെന്നും കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ആഷിയുടെ ഉമ്മ ആരോപിച്ചിരുന്നു. ജാസി-ആഷി ബന്ധം താൻ ഒരിക്കലും അംഗീകരിക്കില്ലെന്നും ആഷിയുടെ ഉമ്മ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഉമ്മയ്ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ആഷി. ജാസിയെ താൻ കൈവിടണമെങ്കിൽ കഴുത്തിൽ നിന്ന് തല പോകണമെന്നും താൻ എങ്ങനെയാണോ അങ്ങനെ സ്വീകരിക്കാമെങ്കിൽ മാത്രം കുടുംബം തന്നെ സ്വീകരിച്ചാൽ മതിയെന്നും സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ ആഷി പറഞ്ഞു.
ഉമ്മയാണ് എന്റെ എതിരെ നിൽക്കുന്നത്. അതിന്റേതായ പെയിൻ എനിക്കുമുണ്ട്. ഉമ്മയുടെ അഭിമുഖം എനിക്ക് എതിരയാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ ആയിരുന്നില്ല. ജാസിക്ക് എതിരെയായിരുന്നു. ജാസിക്കൊപ്പം ജീവിക്കാമെന്നത് ഞാനായിട്ട് എടുത്ത തീരുമാനം. അല്ലാതെ ജാസി എന്നെ പിടിച്ച് വെച്ചിട്ടില്ല. ജാസി നാൽപ്പതിനായിരം രൂപയുടെ പൂജ ചെയ്തതായി ഉമ്മ പറയുന്നുണ്ട്.
അത് ഞാനും ജാസിയും കൊടൈക്കനാൽ പോയതിന്റെ ചിലവാണ്. എന്റെ കാർഡിൽ നിന്ന് പൈസ വലിച്ചാൽ ഇക്കായ്ക്ക് അറിയാൻ പറ്റും. ലിങ്ക് ചെയ്ത ഫോൺ നമ്പർ ഇക്കയുടേതാണ്. ജാസി എന്നെ തല്ലിയിട്ടില്ല. ഉമ്മ പറഞ്ഞതിൽ എല്ലാം ഞാൻ ക്ലിയർ ചെയ്യുന്നില്ല. കാരണം അങ്ങനെ ചെയ്താൽ എന്റെ ഉമ്മ നുണച്ചിയാകും. അത് എനിക്ക് വേദനയാണ്.
ഉമ്മയോട് പറയാനുള്ളത്... പറയുമ്പോൾ എനിക്ക് എതിരെ പറഞ്ഞോളൂ. ജാസിയെ ടാർഗെറ്റ് ചെയ്യരുത്. ഉമ്മയ്ക്ക് എങ്ങനെ എങ്കിലും എന്നെ കിട്ടണമെന്നാണ്. ഉമ്മ വിളിക്കുമ്പോൾ സമാധാനിപ്പിക്കാൻ വേണ്ടിയാണ് ഒരിക്കൽ എല്ലാം ശരിയാകുമെന്ന് ഞാൻ പറയുന്നത്. ഉമ്മയുടെ മുഖത്ത് നോക്കി ജാസിയെ മാത്രമെ കെട്ടൂവെന്ന് എനിക്ക് പറയാൻ ബുദ്ധിമുട്ടാണ്.
പക്ഷെ ഇപ്പോൾ ഞാൻ പറയുന്നു... ജാസിയെ ഞാൻ കൈവിടണമെങ്കിൽ എന്റെ തല കഴുത്തിൽ നിന്ന് പോണം. നിങ്ങൾ എന്നെ കുറിച്ച് എന്ത് വിചാരിച്ചാലും കുഴപ്പമില്ല. ആഷി നീ പൊയ്ക്കോ... നല്ലൊരു പെണ്ണിനെ കെട്ടി ജീവിച്ചോളൂവെന്ന് ജാസി എന്നോട് പറഞ്ഞു. പാവം ദിവസവും ജാസിക്ക് ഓരോ പ്രശ്നങ്ങളാണ്. ജാസി ഒരു മനുഷ്യനാണെന്ന് മനസിലാക്കണമെന്ന് ട്രോളുന്നവരോട് പറയുന്നു.
ജാസി എന്റെ മനസിൽ ഉള്ളതുകൊണ്ടാണ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഞാൻ മുതിരാത്തത്. അങ്ങനെ ഞാൻ ചെയ്താൽ അത് ചെറ്റത്തരമാകും. ഞാൻ ഇൻട്രോവർട്ടാണ്. അതുകൊണ്ടാണ് വീഡിയോയിൽ അധികം വരാൻ താൽപര്യം കാണിക്കാത്തത്. ഉമ്മ നിങ്ങൾ ചെയ്തത് വളരെ മോശമായിപ്പോയി. എനിക്ക് ജാസിക്കൊപ്പമെ ജീവിക്കാൻ പറ്റു. നിങ്ങൾക്ക് സ്വീകരിക്കാൻ പറ്റുമെങ്കിൽ സ്വീകരിക്കുക. ഇപ്പോഴും എന്റെ മനസിൽ ഉമ്മയുണ്ട്.
ഉമ്മയെ എനിക്ക് ഇഷ്ടവുമാണ്. എനിക്ക് എപ്പോൾ കാണണമെന്ന് തോന്നുന്നുവോ അപ്പോൾ ഞാൻ വന്ന് കാണും. ജാസിയെ വില്ലനാക്കണം എന്നാണ് എല്ലാവർക്കും. വർഷങ്ങളായി പരിചയമുണ്ട് ജാസിയെ അതുകൊണ്ടാണ് അവൻ എന്ന് വിളിക്കുന്നത്. ജാസിയെ ഉപേക്ഷിച്ച് ജീവിക്കാൻ കഴിയില്ല. ജാസിയെ പടച്ചോനാണ് അങ്ങനെ ആക്കിയത്.
പിന്നെ അവൻ കല്യാണം കഴിച്ചത് ബാപ്പയുടെ അവസ്ഥ കണ്ടിട്ടാണ്. അതും 15 ദിവസമെ ആ പെണ്ണിനൊപ്പം അവൻ നിന്നിട്ടുള്ളു. ജാസിയെ കൈവിട്ട് ഉമ്മയുടെ അടുത്തേക്ക് പോകില്ല. ജാസിയുടെ ഉമ്മ ഞങ്ങൾക്കൊപ്പം വന്ന് ജീവിച്ച് ഞങ്ങൾ എങ്ങനെയാണെന്ന് മനസിലാക്കി. എന്റെ ഉമ്മ കള്ളം പറഞ്ഞതല്ല ചിലർ പറയിപ്പിക്കുകയാണെന്നും ആഷി പറഞ്ഞു.
socialmedia influencer ashi reacted to his mother new allegations video