'ഈ ജീവിത യാത്ര അവിശ്വസനീയമായ ഒന്നായിരുന്നു'; ജിപിയെക്കുറിച്ച് പാർവതി

'ഈ ജീവിത യാത്ര അവിശ്വസനീയമായ ഒന്നായിരുന്നു'; ജിപിയെക്കുറിച്ച് പാർവതി
Aug 23, 2025 05:43 PM | By Anjali M T

(moviemax.in) അവതാരകയായി തിളങ്ങിയും, സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് പാർവതി കൃഷ്ണയെ. നടി, മോഡൽ, അവതാരക, ഇന്റീരിയർ ഡിസൈനർ, സംരംഭക, യൂട്യൂബർ എന്നീ നിലകളിലെല്ലാം പാർവതി ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ അവതാരകൻ, നടൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ഗോവിന്ദ് പത്മസൂര്യക്കൊപ്പമുള്ള സൗഹൃദത്തിന്റെ കഥ പറയുകയാണ് പാർവതി. കോളേജ് കാലം മുതൽ, ജിപിയ്ക്ക് ഒപ്പം പല സമയങ്ങളിലായി പകർത്തിയ സെൽഫികളും പാർവതി പങ്കുവച്ചിട്ടുണ്ട്.

'ഒരുമിച്ചുള്ള ഒരു സെൽഫി പോലും നഷ്ടപ്പെടുത്തരുതെന്ന് ഞാൻ ആഗ്രഹിക്കാത്ത ഒരേയൊരു വ്യക്തി. എന്റെ കോളേജ് കാലഘട്ടത്തിൽ ഒരു വേദി പങ്കിട്ടത് മുതൽ, നിങ്ങളുടെയെല്ലാം ഒരേയൊരു ജിപിയായി ശ്രദ്ധാകേന്ദ്രമായതുവരെ... അങ്ങനെ പലതും നടന്ന കാലഘട്ടം. ഈ ജീവിത യാത്ര അവിശ്വസനീയമായ ഒന്നായിരുന്നു. അദ്ദേഹം എല്ലാവർക്കും നൽകുന്ന പോസിറ്റിവിറ്റിയും പ്രചോദനവും അളവറ്റതാണ്. തിളങ്ങി നിൽക്കുന്ന ഒരു താരമാണ് ജിപി.

അതോടൊപ്പം ഇപ്പോഴും അതേ എളിമയുള്ളവനും സ്നേഹവും കാത്തുസൂക്ഷിക്കുന്ന വ്യക്തി. ഈ സന്തോഷവും പോസിറ്റിവിറ്റിയും എന്നും പ്രസരിപ്പിക്കുക. അടുത്ത ജന്മത്തിൽ എന്റെ സ്വന്തം സഹോദരനാകട്ടെ എന്ന് ആഗ്രഹിക്കുന്നു," പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ''നീ അടിപൊളിയാണ്, നിന്നെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു'', എന്നാണ് പോസ്റ്റിനു താഴെ ജിപി കമന്റ് ചെയ്തത്.



Parvathy shares selfies with GP with captions

Next TV

Related Stories
രേണു സുധിയെ പിന്തുണയ്ക്കാത്തത് എന്തുകൊണ്ട്?  അനുവിനായി പോസ്റ്റും....! മറുപടിയുമായി ലക്ഷ്‍മി നക്ഷത്ര

Aug 23, 2025 03:40 PM

രേണു സുധിയെ പിന്തുണയ്ക്കാത്തത് എന്തുകൊണ്ട്? അനുവിനായി പോസ്റ്റും....! മറുപടിയുമായി ലക്ഷ്‍മി നക്ഷത്ര

രേണു സുധിയെ പിന്തുണയ്ക്കാത്തത് എന്തുകൊണ്ട്? അനുവിനായി പോസ്റ്റും....! മറുപടിയുമായി ലക്ഷ്‍മി...

Read More >>
ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിൻ ജാഫറിനെതിരെ പൊലീസിൽ പരാതി

Aug 23, 2025 08:13 AM

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിൻ ജാഫറിനെതിരെ പൊലീസിൽ പരാതി

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിൻ ജാഫറിനെതിരെ പൊലീസിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall