(moviemax.in) മലയാളം ബിഗ് ബോസ് സീസൺ 7ലെ ശക്തയായ ഒരു മത്സരാർത്ഥിയാണ് രേണു സുധി. നിരവധി സൈബർ അക്രമണങ്ങൾ നേരിട്ട വ്യക്തിയായിരുന്നു രേണു. രേണു ബിബി ഹൗസിലേക്ക് എൻട്രി ചെയ്യുന്നത് കാണാൻ പ്രേക്ഷകർ ആകാംഷയിലാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ അവസാനം വരെ സസ്പെൻസ് നിലനിർത്തി ഒരു ഗ്രാന്റ് എൻട്രിയാണ് ബിബി ടീം രേണുവിന് നൽകിയത്.
ആദ്യ ആഴ്ചയിൽ രേണു ഫയറായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി അത്ര ആക്റ്റീവ് അല്ലാത്ത സമീപനമാണ് ഗെയിമിനോടും വീട്ടിൽ നടക്കുന്ന പ്രശ്നങ്ങളോടും രേണുവിനുള്ളത്.
കഴിഞ്ഞ ദിവസം ഹൗസിൽ വിവാഹമോചനം എന്ന വിഷയത്തിൽ ഒരു ചർച്ച നടന്നിരുന്നു. ഡിവോഴ്സ് എന്ന് പറയുന്നത് ഒരാളുടെ മാത്രം തെറ്റ് അല്ല. ഈ ലോകത്ത് നടക്കുന്ന വിവാഹമോചനങ്ങൾ എല്ലാം ഒരാളുടെ മാത്രം തെറ്റുകൾ കൊണ്ട് സംഭവിക്കുന്നത് അല്ലെന്നാണ് വിവാഹമോചിതൻ കൂടിയായ അനീഷ് പറഞ്ഞത്. അതിനോട് അക്ബറിനും മറ്റ് മത്സരാർത്ഥികൾക്കും യോജിപ്പുണ്ടായിരുന്നില്ല.
കള്ള് കുടിച്ച് വെളിവില്ലാതെ വന്ന് ഭാര്യയെ തല്ലുന്ന ഭർത്താവിൽ നിന്നും ഭാര്യ വിവാഹമോചനം വാങ്ങിയാൽ ഇതിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് അക്ബർ അനീഷിനോട് തിരിച്ച് ചോദിച്ചു. ഈ കേസിൽ മദ്യപിച്ച് വരുന്ന ഒരാൾ തല്ലി, ആ തല്ല് അഗീകരിച്ച് ആ സ്ത്രീയ്ക് പോകാൻ പറ്റുമെങ്കിൽ. എന്ന് അനീഷ് പറഞ്ഞ് പൂർത്തിയാക്കും മുമ്പ് മറ്റ് എല്ലാ മത്സരാർത്ഥികളും അനീഷിന് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു.
ഈ ചർച്ചയിൽ രേണുവും പങ്കെടുത്തിരുന്നു. ഇതുവരെയും ഒരു അഭിമുഖത്തിലും പറയാത്ത ചില കാര്യങ്ങൾ ബിബി ഹൗസിലെ ഡിവോഴ്സ് ചർച്ചയ്ക്കിടെ രേണു പറഞ്ഞു. അതാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഞാനും ഡിവോഴ്സായ ആളാണ്. എന്റെ ആദ്യത്തെ ലൈഫിലാണ് അത് സംഭവിച്ചത്. അന്ന് ഞാൻ നന്നായിട്ട് അനുഭവിച്ചു ഒറ്റയ്ക്ക് നിന്ന്. കള്ളം പറഞ്ഞാണ് എന്നെ കെട്ടിയത് എന്നാണ് രേണു പറഞ്ഞത്.
ഞാലിയാൻ കുഴിയിൽ ബിനു എന്നൊരാളെ കൊല്ലം സുധിക്ക് മുമ്പ് രേണു വിവാഹം ചെയ്തിരുന്നുവെന്ന് പ്രചരിച്ചിരുന്നു. എന്നാൽ രേണു ഇത് സമ്മതിച്ചിരുന്നില്ല. മാത്രമല്ല താൻ ആദ്യം വിവാഹം ചെയ്തത് കൊല്ലം സുധിയെ ആണെന്നും രേണു ആവർത്തിച്ച് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
പിന്നീട് രേണുവിന്റെ ആദ്യ വിവാഹത്തിൽ പങ്കെടുത്തവർ രേണു പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയതോടെയാണ് സുധിക്ക് മുമ്പ് മറ്റൊരാളെ താൻ വിവാഹം ചെയ്തിരുന്നുവെന്ന് രേണു സമ്മതിച്ചത്. അയൽപ്പക്കകാർ കൊണ്ടുവന്ന ആലോചനയാണെന്നും വലിയ താൽപര്യമില്ലാതെ നടന്നതാണെന്നും ആ വിവാഹ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ലെന്നും മാത്രമാണ് രേണു പറഞ്ഞത്. ഇപ്പോഴാണ് ആദ്യ ദാമ്പത്യത്തിൽ താൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് രേണു വെളിപ്പെടുത്തുന്നത്.
ആദ്യ ഭർത്താവിന്റെ വിഷയം വീണ്ടും വലിച്ചിടേണ്ട ആവശ്യമില്ല. പുള്ളി മറ്റൊരു വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുകയാണ്. അവരെ ഇതിലേക്ക് വലിച്ചിടേണ്ടെന്നാണ് മുമ്പ് അഭിമുഖങ്ങളിൽ രേണു പറഞ്ഞത്. അങ്ങനൊരാൾ പിന്നെ എന്തിനാണ് ഇപ്പോൾ മുൻ ഭർത്താവിനെ അപകീർത്തിപ്പെടുത്തി സംസാരിച്ചതെന്നാണ് ബിബി പ്രേക്ഷകർക്കുള്ള സംശയം.
Renu Sudhi against her first husband in BB House