സമീപകാലത്ത് ഏറെ വിമർശനങ്ങളും സൈബർ അറ്റാക്കുകളും നേരിട്ട ആളാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. ബിഗ്ബോസ് മലയാളം സീസൺ 7 ലും രേണു മൽസരാർത്ഥിയായി എത്തിയിരിക്കുകയാണ്. ഇവരുമായി അടുത്ത സൗഹൃദം ഉള്ള ആളാണ് അവതാരക ലക്ഷ്മി നക്ഷത്ര.
സുധി മരിച്ച ശേഷം വ്ലോഗിലെല്ലാം രേണുവിനെയും കുട്ടികളെയും ഉൾപ്പടുത്തിയത് വലിയ തോതിൽ വിമർശനങ്ങളും ലക്ഷ്‍മിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ സമീപകാലത്ത് ഇരുവരും ഒന്നിച്ചെത്തിയിരുന്നില്ല. ഇതോടെ ഇവർ തമ്മിലുള്ള സൗഹൃദം അവസാനിച്ചോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു.
ബിഗ്ബോസിലും രേണുവിനെ പിന്തുണക്കണം എന്ന തരത്തിലുള്ള അഭ്യർത്ഥനകളൊന്നും ലക്ഷ്‍മി ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റാർ മാജിത് താരമായ അനുവിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റും ലക്ഷ്മി പങ്കുവെച്ചിരുന്നു. രേണുവിനെ ലക്ഷ്മി എന്തുകൊണ്ടാണ് പിന്തുണയ്ക്കാത്തത് എന്ന ചോദ്യവും പിന്നാലെ ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടി പറയുകയാണ് ലക്ഷ്മി.
''അനുമോളെ പിന്തുണച്ച് കൊണ്ട് സ്റ്റോറിയിട്ടത് മറ്റൊന്നും കൊണ്ടല്ല. അനു ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചി അനുഗ്രഹിക്കണം എന്നു പറഞ്ഞു. എങ്ങനെയാണ് ഗെയിം കളിക്കേണ്ടത് എന്നൊക്കെ ചോദിച്ചിരുന്നു. അവൾ എത്രയായാലും നമ്മുടെ അനിയത്തിക്കുട്ടിയല്ലേ. രേണു അത്രയും ക്ലോസ് ആയിട്ടും അതിന് മുൻപ് എല്ലാ കാര്യങ്ങളും അപ്ഡേറ്റൊക്കെ ചെയ്തിട്ടും ഇതു മാത്രം പറഞ്ഞിട്ടുണ്ടായിരുന്നില്ല.
മീഡിയയിൽ ഉള്ളത് കൊണ്ട് ആരൊക്കെയാണ് ബിഗ് ബോസിലേക്ക് പോകുന്നത് എന്നത് സംബന്ധിച്ചുള്ള അപ്ഡേറ്റൊക്കെ നമ്മുക്ക് കിട്ടും. പക്ഷേ രേണു ഇക്കാര്യം പറഞ്ഞില്ല. പിന്തുണയ്ക്കണം എന്ന് പറഞ്ഞ് പോകുന്നവരെയല്ലേ നമ്മൾ സപ്പോർട്ട് ചെയ്യുക? അത്രയേ ഉള്ളൂ. രേണു നന്നായി ഗെയിം കളിക്കട്ടെ'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്‍മി നക്ഷത്ര പറഞ്ഞു.
Why doesn't Renu support Sudhi Post for Anu Lakshmi Nakshatra responds