( moviemax.in) നിരവധി ജനപ്രിയ സീരിയലുകളിലൂടെ എല്ലാ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് മൃദുല വിജയ്. സീരിയല്‍ താരം യുവ കൃഷ്‍ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. കുഞ്ഞ് പിറന്നതോടെ മൃദുല അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള്‍ ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും സജീവമായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ നിറഞ്ഞ് നിൽക്കുന്ന ഒരു താരം കൂടിയാണ് മൃദുല.
ഇപ്പോള്‍ പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞിരിക്കുന്നത്. മൃദുലയുടെ പിറന്നാൾ ദിനമായ ഇന്നലെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. പ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് പറയാന്‍ തനിക്ക് മടിയില്ല എന്ന് പറഞ്ഞ മൃദുല താൻ ജനിച്ച വര്‍ഷം വെളിപ്പെടുത്തുകയും ചെയ്തു. 1996 ല്‍ ആണ് താൻ ജനിച്ചത് എന്നാണ് മൃദുല വിജയ് പറഞ്ഞത്. ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മൃദുല. താരത്തിന്റെ സുഹൃത്തും നടിയും അവതാരകയുമായ ഡയാന ഹമീദും ഒപ്പം ഉണ്ടായിരുന്നു.
മൃദുലയുടെ പിറന്നാളിനോട് അനുബന്ധിച്ച് സംഘാടകർ കേക്കും അറേഞ്ച് ചെയ്തിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോളാണ് പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് മൃദുല മറുപടി നൽകിയത്. ഇൻഡസ്ട്രിയിലെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ മൃദുലയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.
മൃദുലയുടെയും യുവയുടെയും മകൾ ധ്വനിയുടെയും പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ടിന്, എന്നെ സുഖപ്പെടുത്തുന്നയാൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് ധ്വനിയുടെ ചിത്രങ്ങൾക്കൊപ്പം മൃദുല ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മകളുടെ കുട്ടിക്കുറുമ്പുകളും വിശേഷങ്ങളുമെല്ലാം യുവയും മൃദുലയും പതിവായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
Mridula Vijay responds to age question