(moviemax.in) നടിയും അവതാരകയുമായ എലീനയെ എല്ലാവർക്കും സുപരിചിതമായിരിക്കും. മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് എലീന പടിക്കൽ എന്ന് തന്നെ പറയാം. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ആരാധകര്‍ ഏറേയാണ്. രോഹിതാണ് എലീനയുടെ ജീവിത പങ്കാളി. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പങ്കുവെച്ചിരിക്കുകയാണ് താരം.
'ഒരു സുഹൃത്തിന്റെ ഫോണിൽ നിന്നുമാണ് ആദ്യം രോഹിത്തിന് മെസേജ് അയച്ചത്. ആ സുഹൃത്ത് ഈ വ്യക്തിയെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. അവർ തമ്മിൽ സെറ്റായിക്കോട്ടെ എന്ന് കരുതി ഞാൻ വെറുതേ ഒരു മെസേജ് അയച്ചതാണ്. എന്തോ ഒരു ഫോർവെർഡ് മെസേജ് ആയിരുന്നു. അത് രോഹിതിന് ഇഷ്ടപ്പെട്ടില്ല. രോഹിത് ആ കുട്ടിയെ വിളിച്ച് വഴക്ക് പറഞ്ഞു. വേറെ ആരോ ചെയ്തത് ആണ് തനിക്കറിയില്ലെന്ന് അവൾ പറഞ്ഞു. ഞാൻ ഫോൺ വാങ്ങി ഒരു സോറി പറഞ്ഞ് മേസേജ് അയപ്പോൾ ഇറ്റ്സ് ഓക്കേ എന്നായിരുന്നു മറുപടി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് പുള്ളിടെ സൗണ്ട് ഭയങ്കര കിടിലം ആണ്.
ഇതൊക്കെ കഴിഞ്ഞ് രോഹിത് എനിക്ക് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പിന്നീട് ഞങ്ങൾ ജസ്റ്റ് സംസാരിച്ച് തുടങ്ങി. ഇത് എന്തെങ്കിലും വേറെ ട്രാക്കിൽ ആണ് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നടക്കില്ലെന്ന് രോഹിത്തിനോട് ഞാൻ പറഞ്ഞിരുന്നു.
പക്ഷേ, എന്നെ കാണാൻ വേണ്ടി മാത്രം ചെന്നൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമൊക്കെ അവൻ വരുമായിരുന്നു. എന്നിട്ട് ഒരുമിച്ച് ടൈം സ്പെൻഡ് ചെയ്യും. എനിക്ക് ഒരുപാട് സർപ്രൈസ് തരുമായിരുന്നു. സർപ്രൈസുകൾ എനിക്ക് വലിയ ഇഷ്‍ടമാണ്. അവൻ എനിക്ക് വേണ്ടി ഇട്ട എഫർട്ട് ആണ് എനിക്ക് തിരിച്ച് ഇഷ്ടം തോന്നാൻ കാരണം. രോഹിത് ബാംഗ്ലൂരിൽ ആണ് പഠിച്ചത്. എന്നെ ലൈൻ അടിക്കാൻ വേണ്ടി ഇവിടെ വന്നു വന്ന് ഞങ്ങൾക്ക് എല്ലാവർക്കും ഇവിടെ ഫ്രണ്ട്സ് ആയി'', എന്നും എലീന പറഞ്ഞു.
Elena Padikkal shares her love story