രേണു സുധിയും, ലക്ഷ്മി നക്ഷത്രയും ഒപ്പം അവതാരക മസ്താനിയും; ബി​ഗ് ബോസ് സീസൺ 7 പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ

രേണു സുധിയും, ലക്ഷ്മി നക്ഷത്രയും ഒപ്പം അവതാരക മസ്താനിയും; ബി​ഗ് ബോസ് സീസൺ 7 പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ
Jul 1, 2025 06:56 PM | By Athira V

( moviemax.in ) ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഒരു കൂട്ടം മത്സരാർത്ഥികളെ നൂറ് ദിവസം പുറം ലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെ ഒരു വീട്ടിലാക്കും. വിവിധ മേഖലകളിലും സ്വഭാവത്തിലുമുള്ള ഇവർ ​ഗെയിമുകൾ അടക്കം ചെയ്ത് മുന്നേറും. ഇതിൽ ഇടയ്ക്ക് ചിലർ പുറത്താകുകയും പുതുതായി പലരും വരികയും ചെയ്യും.

ഇത്തരത്തിൽ മുന്നോട്ട് പോയി നൂറ് ദിവസം ആ വീട്ടിൽ വിജയകരമായി പൂർത്തിയാക്കുകയും പ്രേക്ഷക വോട്ട് ലഭിക്കുകയും ചെയ്യുന്ന ഒരു മത്സരാർത്ഥി ടൈറ്റിൽ വിന്നറാകും. ഇതാണ് ബി​ഗ് ബോസ് എന്ന ​റിയാലിറ്റി ഷോ. വിവിധ ഭാഷകളിലുള്ള ബി​ഗ് ബോസിന്റെ ഏഴാം സീസൺ ആണ് മലയാളത്തിൽ വരാൻ പോകുന്നത്.

പ്രമോകളൊക്കെ വന്നതിന് പിന്നാലെ ആരൊക്കെയാകും ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ മാറ്റുരയ്ക്കുക എന്ന പ്രെഡിക്ഷനുമായി ഷോ പ്രേമികളും രം​ഗത്തെത്തി. ഫാൻ പേജുകളും സജീവമായി തുടങ്ങിയിട്ടുണ്ട്. ഈ അവസരത്തിൽ പ്രേക്ഷകർ പറയുന്ന ചില പ്രെഡിക്റ്റഡ് മത്സരാർത്ഥികളുടെ ലിസ്റ്റുകൾ പുറത്തുവന്നിരിക്കുകയാണ്. നിലവിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രേണു സുധിയാണ് ഒരാളെന്ന് ബി​ഗ് ബോസ് മല്ലു ടോക്സ് റിപ്പോർട്ട് ചെയ്യുന്നു.

അനുമോൾ, ജാസി, നടൻ ശരത്ത്, ജിഷിൻ മോഹൻ, അലൻ ജോസ് പെരേര എന്നിങ്ങനെ പോകുന്നു പ്രെഡിക്ഷൻ ലിസ്റ്റുകൾ. എന്നാൽ ഇക്കൂട്ടത്തിൽ നിന്നും വിഭിന്നമായി ഇപ്പോൾ റാപ്പർ വേടൻ എന്ന ഹിരൺ ദാസിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

എന്നാൽ വേടൻ വരാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് വിലയിരുത്തലുകൾ. സംരംഭകനായ അരുൺ നായർ, അവതാരകൻ റോഹൻ, ബിനീഷ് ബാസ്റ്റിൻ, ബിജു സോപാനം, മായാ കൃഷ്ണൻ, രേഖ രതീഷ്, അവതാരക ശാരിക, ആദിത്യൻ ജയൻ, ലക്ഷ്മി നക്ഷത്ര, അവതാരക മസ്താനി, നാ​ഗ സൈരന്ദ്രി, ശ്രീകല ശശിധരൻ, തൊപ്പി, ബീന ആന്റണി, ആർ ജെ അഞ്ജലി എന്നിങ്ങനെ പോകുന്നു പ്രെഡിക്ഷൻ പേരുകൾ. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ പ്രെഡിക്ഷൻ ലിസ്റ്റിൽ വന്ന പലരും ബി​ഗ് ബോസിൽ എത്തിയിരുന്നു.

Bigg Boss Season 7 Prediction List

Next TV

Related Stories
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall