ഇങ്ങനെയും കൂട്ടുകാരോ...? 'വി വാണ്ട് നിക്ക്' ; കൂട്ടുകാരന്റെ വീട്ടുപടിക്കൽനിന്ന് ഉച്ചത്തിൽ പ്രതിഷേധവുമായി കുട്ടിപ്പട്ടാളം

ഇങ്ങനെയും കൂട്ടുകാരോ...? 'വി വാണ്ട് നിക്ക്' ; കൂട്ടുകാരന്റെ വീട്ടുപടിക്കൽനിന്ന് ഉച്ചത്തിൽ പ്രതിഷേധവുമായി കുട്ടിപ്പട്ടാളം
Jun 30, 2025 02:13 PM | By Athira V

( moviemax.in ) കുട്ടികളുടെ സൗഹൃദം അത് വളരെ ഏറെ ഹൃദയസ്പർശിയായി ഒന്നാണ്. അവർക്കിടയിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ നമുക്ക് നിസാരം എന്ന് തോന്നാമെങ്കിലും ചില കാര്യങ്ങൾ ഏറെ ഹൃദയസ്പർശിയായി അനുഭവപ്പെട്ടേക്കാം. അത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുകയാണ്. ഇൻസ്റ്റഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോ അമേരിക്കൻ റിപ്പോർട്ടർ കെയ്‌ല സള്ളിവൻ ആണ് മാധ്യമങ്ങളിൽ പങ്കുവച്ചത്.

മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് കളിക്കാൻ വീടിന് പുറത്തേക്ക് വരാൻ കഴിയാതിരുന്ന കൂട്ടുകാരന് വേണ്ടി ഒരു സംഘം സുഹൃത്തുക്കൾ അവൻറെ വീടിനുമുന്നിൽ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 'വി വാണ്ട് നിക്ക്' എന്ന് വീട്ടുപടിക്കൽനിന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു സുഹൃത്തിനു വേണ്ടിയുള്ള ഈ കൂട്ടുകാരുടെ പ്രതിഷേധം.

ഏറെ കൗതുകകരവും ഹൃദയസ്പർശിയുമായ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഇതിനോടകം ആറുലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കുട്ടികളുടെ പ്രതിഷേധത്തോടൊപ്പം തന്നെ വീഡിയോയിൽ കാഴ്ചക്കാരെ ആകർഷിച്ച മറ്റൊരു ഘടകം കെയ്‌ല സള്ളിവൻ്റെ രസകരമായ റിപ്പോർട്ടിംഗ് ശൈലിയായിരുന്നു. ഒരു ബ്രേക്കിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്ന അതേ ഗൗരവത്തോടെ കുട്ടിപ്പട്ടാളത്തിന്റെ പ്രതിഷേധവും അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. റിപ്പോർട്ടിങ്ങിനിടെ ഈ സമരം എത്രനേരം നീളുമെന്ന് അറിയില്ലെന്നും ചെറിയൊരു ചിരിയോടെ കെയ്‌ല പറയുന്നത് കാണാം.

വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. 'നിക്ക് എത്രമാത്രം ഭാഗ്യവാനാണ്' എന്നായിരുന്നു ഒരാൾ കുറിച്ചത്. ഒരു സെലിബ്രിറ്റിക്കു വേണ്ടിയും ഇത്രമാത്രം ആരാധകർ ഒരുമിച്ച് ശബ്ദമുയർത്തിയിട്ടില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള മാധ്യമപ്രവർത്തനമാണ് ആവശ്യമെന്നായിരുന്നു മറ്റു ചിലർ കുറിച്ചത്. ഏതായാലും നിക്കും നിക്കിന്റെ കൂട്ടുകാരും ലോകശ്രദ്ധ നേടി കഴിഞ്ഞു.



kids protest after their friend gets grounded parents

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall