'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ
Jun 29, 2025 12:58 PM | By Athira V

ഗ​ർഭിണിയായപ്പോൾ മുതൽ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയയുമായി പങ്കുവെക്കാറുണ്ട് ദിയ കൃഷ്ണ. മൂന്ന് മാസം പിന്നിട്ടശേഷമാണ് താൻ ​ഗർഭിണിയാണെന്ന് ദിയ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിവാഹം. ​ പ്ര​ഗ്നൻസിയുടെ ഒമ്പതാം മാസത്തിലൂടെയാണ് ഇപ്പോൾ ദിയ കടന്നുപോകുന്നത്. പ്ര​ഗ്നൻസിയുടെ ഏറ്റവും നിർണായക മാസത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഒന്ന് വിശ്രമിക്കാനുള്ള സമയം പോലും ദിയയ്ക്ക് കിട്ടാറില്ല. ബിസിനസ് കാര്യങ്ങൾ ഇപ്പോൾ ദിയ തന്നെയാണ് നോക്കുന്നത്.

സാമ്പത്തിക തട്ടിപ്പും കേസും പുലിവാലുമെല്ലാമായശേഷം കൂടുതൽ സുരക്ഷിതമായും കൃത്യമായും ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ ഒരു ഇടത്തേക്ക് ഷോപ്പ് മാറ്റാനുള്ള ശ്രമത്തിലാണ് ദിയ. ബിസിനസ് തിരക്കുകൾ അടക്കം ഉണ്ടെങ്കിലും പ്ര​ഗ്നൻസി സമയം ആസ്വദിക്കാൻ ദിയ ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വിശേഷങ്ങൾ വ്ലോ​ഗായി പങ്കുവെച്ചിരിക്കുകയാണ് ദിയ. പ്രസവ തിയതി അടുത്തതുകൊണ്ട് തന്നെ കഠിനമായ നടുവേദന അടക്കം അലട്ടുന്നുണ്ട്. നടുവിൽ അശ്വിനെകൊണ്ട് മസാജ് ചെയ്യിപ്പിച്ച് വേദനയ്ക്ക് കുറച്ച് ശമനം വരുത്തിയശേഷമാണ് ദിയ ഫോട്ടോഷൂട്ടിനായി പോയത്. പണ്ടൊക്കെ അടിച്ച് പൊളിച്ച് എവിടെ എങ്കിലും നിൽക്കുമ്പോഴായിരുന്നു ഞാൻ വ്ലോ​ഗ് എടുത്തിരുന്നത്.

ഇപ്പോൾ ആ സ്ഥിതിയൊക്കെ മാറി. അശ്വിൻ എന്റെ പിറകിൽ കള്ളമ്മാരെപ്പോലെ എന്തുകൊണ്ട് ഇരിക്കുന്നുവെന്ന് നിങ്ങൾ വിചാരിക്കണ്ട. ആളൊരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. എന്റെ നടുവ് തടവികൊണ്ടിരിക്കുകയാണ്. ഇപ്പോൾ എവിടെ എങ്കിലും പോയി ഇരുന്ന് കഴിഞ്ഞാൽ പിന്നെ നടുവ് പോയി. അടുത്ത ആഴ്ചയാണ് ഡെലിവറി പറഞ്ഞേക്കുന്നത്.

എല്ലാം നന്നായി തന്നെ നടക്കുമെന്ന് കരുതുന്നു. അതിന് മുമ്പൊരു ഫോട്ടോഷൂട്ട് ചെയ്യണമെന്ന് കുറച്ച് നാളുകളായി ഞാനും അശ്വിനും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. മേക്കപ്പും കോസ്റ്റ്യൂമും എല്ലാമായി ഒരു പ്രൊഫഷണൽ ഫോട്ടോഷൂട്ട് തന്നെയായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. പക്ഷെ എന്ത് സംഭവിച്ചുവെന്ന് വെച്ചാൽ ആ മൂന്ന് ക്രിമിനൽസ് കാരണം അവരുടെ പുറകെ ഓടി നടന്ന് വേറൊന്നിനും ‍ഞങ്ങൾക്ക് സമയം കിട്ടിയില്ല.

ഫുൾ പ്രശ്നങ്ങളായിരുന്നു. പിന്നെ ഞാൻ പുതിയൊരു സ്റ്റോറിലേക്ക് മാറുകയാണെന്ന് പറഞ്ഞിരുന്നല്ലോ. അതിന്റെ ഭാ​ഗമായുള്ള തിരക്കും ഉണ്ടായിരുന്നു. കാഷ്യൽ വെയറിൽ ബെല്ലി കാണിച്ചിട്ടുള്ള ഫോട്ടോഷൂട്ടിനാണ് ഞങ്ങൾ പോകുന്നത്. സ്റ്റുഡിയോയിൽ പോയിട്ടാണ് ചെയ്യുന്നത്. ഞാൻ തന്നെ സ്വന്തമായാണ് മേക്കപ്പ് ചെയ്തത്.


ഒന്ന്, രണ്ട് സെലിബ്രിറ്റീസിനെ കണ്ട് കോപ്പിയടിച്ച ലുക്കാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് ഞാൻ പരീക്ഷിക്കാൻ പോകുന്നത്. അവരൊക്കെ കാഷ്യൽ വെയറിൽ നല്ല ചരക്ക് ലുക്കായിരുന്നു. ഞാൻ ചക്കപ്പഴത്തിൽ ഈച്ചയിരിക്കുന്ന ലുക്കാവാനാണ് സാധ്യത. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും ദിയ പറയുന്നു. അടുത്ത ആഴ്ച മുതൽ അച്ഛനാവാൻ റെഡിയാണോയെന്ന് ദിയ അശ്വിനോട് ചോദിച്ചപ്പോൾ കൊള്ളം എല്ലാം അടിപൊളിയായിട്ട് നടക്കട്ടേ. അതല്ലേ എനിക്കിപ്പോൾ പറയാൻ പറ്റു എന്നായിരുന്നു അശ്വിന്റെ മറുപടി. പരിചയമുള്ള ഫോട്ടോ​ഗ്രാഫറായിരുന്നതുകൊണ്ട് തന്നെ ഒരു മണിക്കൂറിൽ ഫോട്ടോഷൂട്ട് തീർത്ത് ഇരുവരും തിരികെ വീട്ടിലെത്തി. വിവാഹശേഷം പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയെങ്കിലും എന്തിനും ഏതിനും ദിയ ആദ്യം എത്തുന്നത് അച്ഛന്റേയും അമ്മയുടേയും അടുത്തേക്കാണ്.

ഗർഭിണിയായശേഷം നെയിൽ പോളിഷ് ഇടാനൊന്നും ദിയയ്ക്ക് കഴിയുമായിരുന്നില്ല. പരസഹായമില്ലാതെ ചെയ്യാനും കഴിയില്ല. എല്ലാം കണ്ടറിഞ്ഞ് ചെയ്ത് കൊടുത്തത് അമ്മ സിന്ധുവാണ്. താൻ സ്റ്റൈലായിട്ട് പോയി പ്രസവിക്കട്ടെ എന്ന രീതിയിലാണ് അമ്മ ഇരിക്കുന്നതെന്നും നെയിൻ പോളിഷ് തനിക്ക് ഇട്ട് തരുന്ന അമ്മയുടെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് ദിയ പറഞ്ഞു.


Diya shares behind thescenes details maternity photoshoot vlog

Next TV

Related Stories
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall