വരാനിരിക്കുന്നത് ജൂനിയർ അശ്വിനോ? അമ്മയാകാനുള്ള തയാറെടുപ്പിൽ ദിയ; ബോളിവുഡ് ടച്ചിൽ ഫോട്ടോഷൂട്ട്

വരാനിരിക്കുന്നത് ജൂനിയർ അശ്വിനോ? അമ്മയാകാനുള്ള തയാറെടുപ്പിൽ ദിയ; ബോളിവുഡ് ടച്ചിൽ ഫോട്ടോഷൂട്ട്
Jun 28, 2025 11:36 PM | By Athira V

വെറും പത്ത് ദിവസം കൂടി മാത്രമെ ദിയ കൃഷ്ണയുടെ പ്രസവത്തിന് അവശേഷിക്കുന്നുള്ളു. ഈ ദിവസങ്ങൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും ഡെലിവറി സംഭവിക്കാം. ആശുപത്രിയിൽ അഡ്മിറ്റാകും മുമ്പ് ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടക്കം ഒതുക്കി ശാന്തമായി ലേബർ റൂമിലേക്ക് പ്രവേശിക്കണമെന്നാണ് ദിയയുടെ ആ​ഗ്രഹം. അതുകൊണ്ട് ഒമ്പതാം മാസത്തിലും ഒരു തരി വിശ്രമിക്കാതെ നിറവയറുമായി ഓടി നടന്നാണ് താരപുത്രി കാര്യങ്ങൾ ചെയ്യുന്നത്.

​ഗർഭകാലത്തിന്റെ തുടക്കത്തിലെ കുറച്ച് മാസങ്ങൾ ദിയയ്ക്ക് വളരെ കാഠിന്യമേറിയതായിരുന്നു. ക്ഷീണവും അവശതകളും എല്ലാം മൂലം ഒട്ടുമിക്ക ദിവസങ്ങളിലും ആശുപത്രിയിൽ പോയി ഐവി ഡ്രിപ്പ് ഇട്ട് കിടക്കേണ്ട അവസ്ഥയായിരുന്നു ദിയയ്ക്ക്. അഞ്ച് മാസം കഴിഞ്ഞ ശേഷമാണ് അതിൽ എല്ലാം മാറ്റം വന്നത്.

ഇപ്പോഴിതാ ബോളിവുഡിൽ സ്റ്റൈലിൽ ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ദിയ. ബേബി ബംപ് ഏറ്റവും മനോഹരമായ രീതിയിൽ പകർത്തിയിരിക്കുന്ന ചിത്രങ്ങൾ ദിയയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. അമ്മയാകാനുള്ള തയാറെടുപ്പിന്റെ അവസാന നാളുകളിൽ അതീവ സന്തോഷവതിയായ ദിയയെ ചിത്രങ്ങളിൽ കാണാം.

എല്ലാവിധ പിന്തുണയും നൽകി ഭർത്താവ് അശ്വിനും ഫോട്ടോഷൂട്ടിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് ഇരുവരും ദിയ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ സ്ട്രൈപ്സുള്ള ബ്ലു ഷർട്ട് പകുതിയോളം തുറന്നിട്ട് ബേബി ബംപ് പുറത്ത് കാണുന്ന തരത്തിലാണ് ദിയ പോസ് ചെയ്തിരിക്കുന്നത്. ഫോട്ടോകളിൽ ബ്രാലെറ്റും സ്യൂട്ടുമാണ് ദിയ അണിഞ്ഞിരിക്കുന്നത്.

ആഡംബരങ്ങൾ ഏതുമില്ലാതെ തികച്ചും ക്യാഷ്വൽ വേഷങ്ങളാണ് ദിയയും അശ്വിനും ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്. ജൂനിയർ ഞങ്ങളുടെ കൊച്ചു ലോകത്തേക്ക് വരാൻ ഒരുങ്ങിയിരിക്കുന്നു എന്നാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ദിയ കുറിച്ചത്. ബോളിവുഡ് ടച്ചുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ടായിരുന്നു ദിയയുടേത്. വിവാഹത്തിനും ബോളിവു‍ഡ് സ്റ്റൈലായിരുന്നു ദിയയുടെ ഇൻസ്പിരേഷൻ.

പാരൻ്റ്സ് ക്ലബ്ബിലേക്ക് കടക്കുന്ന ഇരുവരേയും ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകർ. ചിലർ കുഞ്ഞിന്റെ ജെന്റർ എന്താകുമെന്നും പ്രവചിച്ചിട്ടുണ്ട്. ദിയയുടെ വയർ കണ്ട് ഏറെയും കമന്റുകൾ പിറക്കാൻ പോകുന്നത് ആൺകുഞ്ഞാകുമെന്നാണ് കുറിച്ചിരിക്കുന്നത്. ജൂനിയർ അശ്വിനെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് കമന്റുകൾ. അശ്വിന്റെ കുടുംബത്തിലെ ആദ്യത്തെ കുഞ്ഞ് ആൺകുട്ടിയായതുകൊണ്ട് തന്നെ അശ്വിന് പിറക്കാൻ പോകുന്നതും ആൺകുഞ്ഞാകും എന്നാണ് ചിലർ കുറിച്ചത്.

പഴമക്കാരുടെ വിശ്വാസങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ഏറെയും പ്രവചനങ്ങൾ. പെൺകുഞ്ഞ് ആയിരിക്കുമെന്ന് പ്രവചിച്ചവരുമുണ്ട്. എന്നാൽ ഭൂരിഭാ​ഗം ആരാധകരേയും പോലെ തനിക്ക് ആൺകുഞ്ഞാണെന്ന് തന്നെയാണ് ദിയയുടേയും വിശ്വാസം.

കൃഷ്ണകുമാറിന്റെ കുടുംബത്തിലേക്ക് ആദ്യമായി പിറക്കാൻ പോകുന്ന പേരക്കുട്ടിയാണെന്നതുകൊണ്ട് തന്നെ എല്ലാവരും അതിനുള്ള മുന്നൊരുക്കങ്ങളിലാണ് കഴിഞ്ഞ കുറച്ച് മാസക്കാലമായി. എവിടെ അവധി ആഘോഷിക്കാൻ പോയാലും ദിയയ്ക്കും കുഞ്ഞിനും വേണ്ട സാധനങ്ങളാണ് കുടുംബാ​ഗങ്ങളെല്ലാം ആദ്യം ഷോപ്പിങ് ബാ​ഗിൽ നിറയ്ക്കുന്നത്.









diyakrishna stunning maternity shoot husband aswinganesh photos

Next TV

Related Stories
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി

Oct 20, 2025 10:34 AM

കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി

കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി...

Read More >>
Top Stories










https://moviemax.in/- //Truevisionall