(moviemax.in)സമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായ കപ്പിൾ ആണ് നടൻ റാഫിയും വ്ലോഗർ മഹീന മുന്നയും. ഇപ്പോൾ ഇവർ വേർപിരിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വ്ലോഗർ മഹീന മുന്ന. റാഫിയുടെ പ്രശസ്തി കണ്ടല്ല വിവാഹംചെയ്തത്. കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങിനെയാണ് എന്ന് വിചാരിക്കരുതെന്ന് അവർ മഹീന മുന്ന പറയുന്നു.ഒരുപാട് ചോദ്യങ്ങൾ വരുന്നതിനാലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. ജീവിക്കണമെങ്കിൽ താൻ തന്നെ കഷ്ടപ്പെടണമെന്നും വ്ലോഗിൽ പറഞ്ഞു.
'എന്റെ ജീവിതം ചർച്ചാവിഷയമാക്കാൻ താത്പര്യമില്ല. ഒരുപാട് ചോദ്യങ്ങൾ വരുന്നതിനാലാണ് ഈ വ്ലോഗ് ചെയ്യുന്നത്. എന്തുകൊണ്ട് സെപ്പറേറ്റഡ് ആയി എന്നുള്ളത് ഞങ്ങളുടെ ഇടയിലുള്ള കാര്യമാണ്. അത് എനിക്ക് എല്ലാവരോടും പറയാൻ താൽപര്യമില്ല. പലരുടെയും ജീവിതം പലതാണ്. ഞാൻ ദുബായിൽ വന്നതിനു ശേഷം അവൾ മാറി എന്ന് പറയുന്നവരുണ്ട്. അതിന് ശേഷം ഞാൻ അവനെ ഒഴിവാക്കി എന്ന് പറയുന്നവരുമുണ്ട്. അത് ഒരിക്കലും എനിക്ക് അംഗീകരിക്കാനാവില്ല. കാരണം, അതിലെ സത്യാവസ്ഥ എനിക്ക് മാത്രമേ അറിയൂ. അത് എല്ലാവരോടും പറഞ്ഞ് ചർച്ചാവിഷയമാക്കാനും താത്പര്യമില്ല.
യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരികളാണോ. 90-95 ശതമാനം ആളുകളും ഇവിടെ വരുന്നത് ജോലി ചെയ്യാനാണ്. സ്വന്തം കാലിൽ നിൽക്കണം അല്ലെങ്കിൽ സ്വന്തം കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുള്ള ആഗ്രഹത്താലാണ് എല്ലാവരും വരുന്നത്. എന്നെ അറിയുന്നവർ അത് പറയില്ല. അത് എനിക്ക് എന്നിലുള്ള വിശ്വാസമാണ്. എന്നെ അറിയാത്തവർക്ക് ഞാൻ ഒരു അപരിചിതയായതിനാൽ മറ്റുള്ളവർക്ക് എന്തും പറയാം. ഞാനിപ്പോൾ ഒരു കാര്യം പറയാനാണ് വന്നത്. ഞങ്ങൾ സെപ്പറേറ്റഡ് തന്നെയാണ്.
പിന്നെ, കാരണം ചോദിച്ച് ആരും വരേണ്ടതില്ല. അവൾ അവനെ തേച്ചത് ആണെന്ന് പല കമന്റുകളും വന്നേക്കാം. അതെന്താ പെൺകുട്ടികൾ മാത്രമാണോ തേക്കുന്നത്. ഇങ്ങനെ പറയുന്നതിന് പല അർഥങ്ങളുണ്ടാകും. ആ പെൺകുട്ടിയുടെ സിറ്റുവേഷൻ കാരണം ആ ഒരു ബന്ധം വേണ്ട എന്ന് വെക്കുന്നവർ ഉണ്ടാകും. അല്ലെങ്കിൽ, മറ്റ് കാരണങ്ങളാൽ അത് വേണ്ട എന്ന് വയ്ക്കുന്നവരുണ്ടാകും. എന്താണ് എന്നുള്ളത് ആരേയും ബോധ്യപ്പെടുത്താൻ താല്പര്യമില്ല.
തേയ്ക്കുക എന്ന് പറയുന്നത് ചതിക്കുന്നത് തന്നെയാണല്ലോ അല്ലേ. അത് ആൺകുട്ടികൾക്കും പറ്റും. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും 100 ശതമാനം നല്ലവരല്ല. രണ്ട് വ്യക്തികൾക്ക് ഒപ്പം ജീവിക്കാനാകും എന്നുണ്ടെങ്കിൽ മാത്രമാണ് ആ ബന്ധം മുന്നോട്ടു പോകുന്നത്. എത്ര നോക്കിയിട്ടും അതിന് പറ്റുന്നില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും?. ആ ബന്ധം അവസാനിപ്പിക്കും. അങ്ങനെ ബന്ധം നിർത്തിയവരാണ് ഞങ്ങൾ. അതിന് കാരണങ്ങൾ ഒരുപാടുണ്ടെങ്കിലും പറയാൻ താത്പര്യമില്ല.
അതുപോലെ റിയൽ ലൈഫും റീൽ ലൈഫും രണ്ടും രണ്ടാണ്. ഒരുപാട് വീഡിയോസ് ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സന്തോഷങ്ങൾ മാത്രമേ കാണിച്ചിട്ടുള്ളൂ. എന്റെ സന്തോഷങ്ങൾ എന്താണോ അത് ഞാൻ കാണിച്ചു. അത് കാണിക്കുന്നവരിലൂടെ എന്നെ ഫോളോ ചെയ്യുന്നവർക്ക് അത് ഇഷ്ടമുള്ളതുകൊണ്ടാണ് അവർ എനിക്കൊപ്പം നിന്നത്. വിഷമങ്ങൾ പുറത്ത് കാണിക്കുന്നതോട് താത്പര്യമില്ല.
റാഫിയുടെ പ്രശസ്തി കണ്ട് വിവാഹം ചെയ്തതാണ് എന്ന് പലരും പറയുന്നുണ്ട്. എന്താണ് പ്രശസ്തി എന്ന് പറയുന്നത്. അതിന് പിന്നിൽ ഒരു ജീവിതമുണ്ട്. ഇത് എപ്പോൾ വേണമെങ്കിലും പോയേക്കാവുന്ന ഒരു കാര്യമാണ്. പണമാണെങ്കിൽ പോലും അത് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം. ഒരുപാട് പേര് നീ പ്രശസ്തി കണ്ടല്ലേ വിവാഹം ചെയ്തത് എന്ന് ചോദിക്കുന്നുണ്ട്. അത് കഴിഞ്ഞപ്പോൾ നീ ഉപേക്ഷിച്ചു എന്നു പറയുന്നതിനോടും യോജിപ്പില്ല. ഞങ്ങൾ ഇഷ്ടപ്പെട്ട് വിവാഹിതരായവരാണ്. അല്ലാതെ, പ്രശസ്തി കണ്ട് കല്യാണം കഴിച്ചവരല്ല.
എനിക്ക് എന്റെ ലൈഫ് നോക്കിയേ പറ്റുകയുള്ളൂ. എനിക്ക് ജീവിക്കണമെങ്കിൽ ഞാൻ തന്നെ കഷ്ടപ്പെടണം. അല്ലാതെ, ഞാൻ ഇവിടെ വന്നതുകൊണ്ടാണ് എന്ന് വിചാരിക്കരുത്. കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങിനെയാണ് എന്ന് വിചാരിക്കരുത്. അല്ലെങ്കിൽ, എപ്പോഴും ദേഷ്യപ്പെടുന്ന വീഡിയോ ചെയ്യുന്ന നടൻ ജീവിതത്തിലും അങ്ങിനെയാണെന്നും കരുതരുത്. അവർക്ക് വേറൊരു മുഖമുണ്ട്. വേറൊരു ലൈഫ് ഉണ്ട്'. മഹീന പറഞ്ഞു.
സീരിയലുകളിലൂടേയും കോമഡി ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ് റാഫി. തീപ്പൊരി ബെന്നി, ആനന്ദ് ശ്രീബാല എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2022-ലായിരുന്നു റാഫിയുടേയും മഹീനയുടേയും വിവാഹം. ഈ വർഷമാണ് മഹീന ദുബായിലേക്ക് താമസം മാറ്റിയത്. അടുത്തിടെ മഹീന റാഫി എന്ന് പേര് മാറ്റി മഹീന മുന്ന എന്നാക്കിയതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു
vloger Maheena munna broke up with Rafi





































