പോയി നോക്കിയാലോ..? ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയാകാൻ അവസരം, ചെയ്യേണ്ടത് ഇത്രമാത്രം

പോയി നോക്കിയാലോ..? ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയാകാൻ അവസരം, ചെയ്യേണ്ടത് ഇത്രമാത്രം
Jun 24, 2025 10:31 AM | By Athira V

( moviemax.in ) ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ൽ പങ്കെടുക്കാൻ സാധാരണക്കാർക്ക് നേരിട്ട് അവസരമൊരുക്കുന്ന "മൈജി ബിഗ് എൻട്രി" പദ്ധതിയാണിത്.

ബിഗ് ബോസ് ഹൗസിലേക്ക് ചുവടുവയ്‌ക്കാനുള്ള സ്വപ്‍നം പലരുടെയും മനസ്സിലുണ്ട്. ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള വഴിയാണ് ഈ ബിഗ് എൻട്രി. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏറ്റവും അടുത്തുള്ള മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുള്ള "മൈജി ബിഗ് എൻട്രി" ബൂത്തിൽ വച്ച് തങ്ങളേക്കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്യാം. ഈ വീഡിയോ 50 MB-യിൽ കൂടാതെ bb7.jiostar.com എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 10 ആണ്. പുതിയ പ്രതിഭകളെ കണ്ടെത്താനും ഇന്ത്യയിലെ ഏറ്റവും ചർച്ചാവിഷയമായ റിയാലിറ്റി ടെലിവിഷൻ ഷോയുടെ ഭാഗമാകാൻ അവർക്ക് ഒരു വേദി നൽകുക എന്നതുമാണ് ഈ മികച്ച അവസരത്തിലൂടെ ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും ലക്ഷ്യമിടുന്നത്. ഈ അസുലഭ അവസരം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അവരെ ബിഗ് ബോസ് എന്ന സ്വപ്‍നത്തിലേക്ക് കൈപിടിച്ച് നടത്താനും മൈജി ബിഗ് എൻട്രി സഹായിക്കും.

ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാത്തിരിപ്പുകൾക്കുമെല്ലാം അവസാനം കുറച്ചു കൊണ്ട് ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ നേരത്തെ ഏഷ്യാനെറ്റ് അവതരിപ്പിച്ചിരുന്നു. ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള 'L' ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന '7' ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പിൽ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. മോഹൻലാല്‍ മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനം ആയെങ്കിലും ആരൊക്കെ മത്സരിക്കും എന്നത് അറിയാൻ ഇനിയും കാത്തിരിക്കണം.

നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്. നിയോൺ ലൈറ്റിംഗ് നിറങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകല്പന ചെയ്‌ത ഈ ലോഗോ പ്രോഗ്രാമിന്റെ ഊർജ്ജസ്വലതയും ചലനാത്മകതെയെയെല്ലാം കുറിക്കുന്നു.

കണ്ണിനെ വലയം ചെയ്‍തിരിക്കുന്ന വരകൾ കണ്ണിന്റെ ഐറിസിനോട് ഏറെ സാമ്യമുള്ളതാണ്. ശ്രദ്ധിച്ചുനോക്കിയാൽ കണ്ണിന് ചുറ്റും 7 ചിഹ്നങ്ങൾ കൂടി കാണാം. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും സീസണിന്റെ തീമിനെ സംബന്ധിച്ചുള്ള ഏഴാണിതെന്നും , ഈ ഏഴിന്റെ അർത്ഥം വരുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാക്കുമെന്നും ബിഗ്ഗ് ബോസ്സ് ടീം അറിയിച്ചിരുന്നു.





bigg boss malayalam contest

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup