മഞ്ഞപ്പൊടി ഏറ്റില്ല, ചിരിച്ച മുഖത്ത് പൊടുന്നനെ ഭാവമാറ്റം; അമ്മയുടെ റീൽ പരീക്ഷണത്തിൽ പേടിച്ച് കുരുന്ന്

മഞ്ഞപ്പൊടി ഏറ്റില്ല, ചിരിച്ച മുഖത്ത് പൊടുന്നനെ ഭാവമാറ്റം; അമ്മയുടെ റീൽ പരീക്ഷണത്തിൽ പേടിച്ച് കുരുന്ന്
Jun 18, 2025 11:09 PM | By Athira V

സമൂഹമാധ്യമങ്ങളിൽ നിറയെ വൈറൽ വീഡിയോകളാണ്. ആരെങ്കിലും പരീക്ഷിച്ചവ സ്വന്തമായി ചെയ്തു നോക്കാൻ ആണ് ആളുകൾക്ക് താത്പര്യം. അത്തരത്തിൽ ആണ് പല കണ്ടെന്റുകളും വൈറലായി മാറുന്നത്. പക്ഷെ ആരെയെങ്കിലും ഞെട്ടിക്കാൻ ആണ് നോക്കിയതെങ്കിൽ അത് പാളി പോകുന്ന വീഡിയോകളും ഇറങ്ങാറുണ്ട്.

കുറച്ചുനാളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്ന ഒരു ജാറിലെ വെള്ളത്തിലേക്ക് മഞ്ഞൾപ്പൊടി ഇടുമ്പോൾ ഉണ്ടാവുന്ന മാറ്റം, അതൊരു കുഞ്ഞിന്റെ മുഖത്ത് എങ്ങനെ ആയിരിക്കും എന്നാണ്.

പലരും തങ്ങളുടെ മക്കളുടെ മുന്നിൽ ഇത്തരത്തിൽ ചെയ്യുമ്പോൾ അവർ ഞെട്ടുന്ന ക്യൂട്ട് ആയിട്ടുള്ള വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ അവയിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രതീക്ഷിച്ചത് ക്യൂട്ടായ ഒന്നായിരുന്നു… സംഭവിച്ചതും ക്യൂട്ടായ ഒന്ന് തന്നെ ആയിരുന്നു… പക്ഷേ ഭാവത്തിൽ ചെറിയ ഒരു വ്യത്യാസം…

ഒരു ജാറിലെ വെള്ളത്തിലേക്ക് മഞ്ഞപ്പൊടി ഇടുമ്പോൾ ഉണ്ടാവുന്ന മാറ്റം ഒരു കുരുന്നിന്റെ മുഖത്ത് കൊണ്ടുവരുന്ന അത്ഭുതമാണ് ഇവിടെ അനുകരിക്കാൻ ശ്രമിക്കുന്നത്.. പക്ഷേ കുഞ്ഞിന് ആ മാറ്റം അത്ര ഇഷ്ടപ്പെട്ടില്ല.. ഏറെ കൗതുകത്തോടെയാണ് കുരുന്ന് ഈ അത്ഭുതം കാണാൻ കാത്തിരുന്നത്. പക്ഷെ സംഭവം ആൾക്ക് അത്ര പിടിച്ചില്ല.

അത്ഭുതത്തോടെ നോക്കിനിന്നിരുന്ന ആ കണ്ണുകളിലെ ഭാവം പെട്ടെന്നങ്ങ് മാറി.. കുഞ്ഞ് അൽപ്പം പേടിച്ചുപോയി. അയ്യോ…പേടി…എന്ന് പറഞ്ഞ് ആള് കരയാൻ തുടങ്ങി..കുഞ്ഞ് പേടിച്ച് കരഞ്ഞെങ്കിലും ആ ക്യൂട്ട് കരച്ചിൽ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു.

നിങ്ങൾ കുഞ്ഞിനെ ചിരിപ്പിക്കാൻ ഓരോന്ന് ചെയ്തിട്ട് ഇപ്പോൾ കുഞ്ഞിന്റെ എക്സ്പ്രഷൻ കണ്ട് ഞങ്ങളാണല്ലോ ചിരിക്കുന്നത് എന്നാണ് വിഡിയോയ്ക്ക് കമന്റുകൾ വരുന്നത്. ഇതേ റീൽ പരീക്ഷിച്ച് പരാജയപ്പെട്ട മറ്റൊരാളും കമന്റുമായി വരുന്നുണ്ട്.. ഇവിടെ ഒരുത്തൻ ഗ്ലാസും എടുത്തോണ്ട് ഓടി എന്നാണ് ഒരാളുടെ കമന്റ്. കുഞ്ഞിനെ സ്ക്രിപ്റ്റ് ശരിക്കും പഠിപ്പിച്ചില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. കൊച്ച് :- അയ്യോ അയ്യോ തള്ള പേരക്ക് തീ ഇടുന്നെ.., സൂത്രം കാണിച്ചു തരാമെന്ന് പറഞ്ഞു മൂത്രം കാണിച്ചു പേടിപ്പിക്കുന്നോ തള്ളേ...തുടങ്ങി രസകരമായ കമന്റുകളും വീഡിയോയുടെ താഴെ നിറഞ്ഞിട്ടുണ്ട്.

എന്നാൽ മറ്റു കുട്ടികൾ അതിനെ അത്ഭുതത്തോടെ നോക്കുന്ന വീഡിയോയും കാണാൻ സാധിക്കും. എന്നാൽ കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഈ വീഡിയോ ചെയ്ത് ഞെട്ടുന്നപോലെ കാണിക്കുന്നതും വീഡിയോ ആയി കാണാറുണ്ട്.

instagram viral video baby cuteness

Next TV

Related Stories
ങേ...കരയാനുള്ള മുറിയോ...? തിരുവനന്തപുരത്തെ കൈരളി തിയേറ്ററിലെ കരയാനുള്ള മുറി

Aug 6, 2025 12:32 PM

ങേ...കരയാനുള്ള മുറിയോ...? തിരുവനന്തപുരത്തെ കൈരളി തിയേറ്ററിലെ കരയാനുള്ള മുറി

തിരുവനന്തപുരത്തെ കൈരളി തിയേറ്ററിലെ കരയാനുള്ള...

Read More >>
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall