(moviemax.in) ഇന്ത്യയുടെ മിസൈല്‍ മാന്‍ എപി ജെ അബ്ദുള്‍ കലാമിൻ്റെ ജീവിതം സിനിമയാകുന്നു. കലാമായി സിനിമയില്‍ എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ആണ്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ', എന്നാണ് ചിത്രത്തിന്റെ പേര്.
ടി-സീരീസ് ഫിലിംസിൻ്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷൻ കുമാറും അഭിഷേക് അഗർവാൾ ഫിലിംസിൻ്റെ അഭിഷേക് അഗർവാളും അനിൽ സുങ്കരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.
പ്രഭാസ് നായകനായി എത്തിയ ആദിപുരുഷിന് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ. 'രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്..ഒരു ഇതിഹാസത്തിൻ്റെ യാത്ര ആരംഭിക്കുന്നു. ഇന്ത്യയുടെ മിസൈൽ മാൻ വെള്ളിത്തിരയിലേക്ക്.. വലിയ സ്വപ്നം', എന്നാണ് ഓം സിനിമ പ്രഖ്യാപിച്ച് കൊണ്ട് കുറിച്ചത്.
Kalam The Missile Man of India Dhanush as Abdul Kalam