(moviemax.in ) ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി മെഡിക്കൽ മേഖലയിൽ നിന്നും മത്സരിക്കാൻ എത്തിയ ആളും റോബിനാണ്. ആറ് സീസണുകളിലേയും മത്സരാർത്ഥികളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ റോബിനോളം ആരാധകരെ സൃഷ്ടിച്ച മറ്റൊരു താരമുണ്ടോയെന്ന് സംശയമാണ്.
അടുത്തിടെയായിരുന്നു റോബിന്റെ വിവാഹം. നടിയും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ ഭാര്യ. ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് ഓർമകളും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. താനിപ്പോൾ ലൈം ലൈറ്റിൽ നിന്നും അകലം പാലിച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ സമാധാനപരമായ ജീവിതമുണ്ടെന്നും റോബിൻ പറയുന്നു.
അധികം സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്തിട്ടുള്ളയാളല്ല ഞാൻ. പൊടിയും അതുപോലെ തന്നെയാണ്. കല്യാണം കഴിഞ്ഞ് ഒരുമിച്ച് യാത്രകൾ പോകണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഒരു രൂപ ചെലവില്ലാതെ നമ്മുടെ ട്രാവലും അക്കോമഡേഷനുമൊക്കെ ആരെങ്കിലുമൊക്കെെ സ്പോൺസർ ചെയ്ത് എല്ലാ സ്ഥലത്തും കൊണ്ടുപോയിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട് ഞാൻ പണ്ട്. ബിഗ് ബോസിൽ വരുന്നതിനും മുമ്പാണ്. ആഗ്രഹമാണ് സാധിച്ചത്.
രണ്ട് വർഷത്തിനുള്ളിൽ 27 ഓളം രാജ്യങ്ങൾ സന്ദർശിക്കാനാണ് ഞങ്ങൾക്ക് അവസരം ലഭിച്ചിരിക്കുന്നത്. അസർബൈജാൻ കണ്ട് കഴിഞ്ഞു. ബാലിയിൽ പോകാൻ ടിക്കറ്റും മറ്റും റെഡിയായി ഇരിക്കുമ്പോഴാണ് എനിക്ക് ന്യുമോണിയ വന്നത്. കൊവിഡിനുശേഷം ഇമ്യൂണിറ്റി പവർ കുറഞ്ഞതിനാൽ വഴിയേ പോകുന്ന എല്ലാ അസുഖങ്ങളും എനിക്ക് കിട്ടാറുണ്ട്.
അസർബൈജാൻ ഞങ്ങൾ ഒരുപാട് എഞ്ചോയ് ചെയ്തു. അതിലെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തത്. പിന്നെ പൊടിക്ക് ഭയങ്കര ആറ്റിറ്റ്യൂഡാണ് റൂഡാണെന്നൊക്കെ ആളുകൾക്ക് തോന്നും. പക്ഷെ അങ്ങനെയല്ല. നിങ്ങൾ ആരും കാണാത്ത പൊടിയെ എനിക്ക് അറിയാം. ആ പൊടിയുടെ കുറച്ച് ഭാഗങ്ങളാണ് നിങ്ങൾ റീൽസിൽ കണ്ടത്. മഞ്ഞ് കണ്ടപ്പോഴുള്ള പൊടിയുടെ എക്സൈറ്റ്മെന്റ് കണ്ട് എനിക്ക് സന്തോഷമായി.
വിവാഹശേഷം എന്റെ ക്യാരക്ടറിൽ ഞാൻ മാറ്റം കൊണ്ടുവന്നിട്ടില്ല. പക്ഷെ ചില കാര്യങ്ങൾ കൺട്രോൾ ചെയ്യുന്നുണ്ട്. വലിയ കഴിവുള്ള ആളല്ല ഞാൻ. അതുകൊണ്ട് ബിഗ് ബോസിൽ വന്നപ്പോൾ എക്സ്ട്രീം ഫെയിം ഉണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയാൽ ഫെയിം രണ്ട്, മൂന്ന് മാസം വരെ മാത്രമെ നിലനിൽക്കൂ. അത് ഒരു വർഷം വരെയെങ്കിലും കൊണ്ടുപോകണമെന്ന് എനിക്കുണ്ടായിരുന്നു.
അതിന് പല രീതിയിൽ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പലതും കണ്ടന്റിന് വേണ്ടി ചെയ്തിട്ടുണ്ട്. ഈ ഒരു നിമിഷത്തിലും ഞാൻ കടപ്പെട്ടിരിക്കുന്നത് എന്നോട് തന്നെയാണ്. എന്റെ ലിമിറ്റേഷൻസിന് അനുസരിച്ചാണ് എന്റെ ആഗ്രഹങ്ങൾ. എന്നെ കൊണ്ട് പറ്റാത്ത കാര്യങ്ങളിൽ ഞാൻ ആഗ്രഹം വെക്കാറില്ല. ബിഗ് ബോസിൽ പോകും മുമ്പ് അത്യാവശ്യം പെർഫെക്ടായിട്ടാണ് ഞാൻ ജീവിച്ചത്.
ആ സമയത്ത് ആരെങ്കിലും എന്നെ കുറിച്ച് നെഗറ്റീവ് ചിന്തിച്ചാൽ തന്നെ എനിക്ക് പ്രശ്നമായിരുന്നു. ഇമേജ് കോൺഷ്യസാവരുതെന്ന് മനസിൽ ഉറപ്പിച്ചാണ് ബിഗ് ബോസിലേക്ക് പോയത്. ട്രോൾസൊന്നും എന്നെ ഇപ്പോൾ ബാധിക്കാറില്ല. സോഷ്യൽമീഡിയയിൽ റിയലായിട്ട് നിൽക്കുന്നവരെ കാണാൻ കഴിയില്ല. ഇപ്പോൾ ഞാൻ ലോ പ്രൊഫൈലാണ് കീപ്പ് ചെയ്യുന്നത്. അതിൽ വളരെ ഹാപ്പിയാണ് എന്നാണ് റോബിൻ പറഞ്ഞത്.
ബിഗ് ബോസിൽ തന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന ദിൽഷയെ കുറിച്ചും ബ്ലെസ്ലിയെ കുറിച്ചും റോബിൻ സംസാരിച്ചു. ഹൗസിൽ വെച്ച് ദിൽഷയോട് പ്രണയം പറഞ്ഞയാളാണ് റോബിൻ. പുറത്ത് വന്നശേഷവും ഇരുവരും സൗഹൃദം തുടർന്നിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സൗഹൃദം അവസാനിപ്പിച്ചു. എനിക്ക് ദിൽഷയുമായി ഇപ്പോൾ കോൺടാക്ടില്ല.
ബ്ലെസ്ലിയെ വർഷങ്ങൾക്കുശേഷം ഇന്നാണ് കാണുന്നത്. ഞങ്ങൾ സംസാരിച്ചു. അവിടെ വൈരാഗ്യമൊന്നുമില്ല. നമ്മളെ പിന്നിൽ നിന്ന് കുത്താനും ചവിട്ടി താഴ്ത്താനും ഒരുപാട് പേരുണ്ടെന്ന് ബിഗ് ബോസിൽ പോയശേഷം എനിക്ക് മനസിലായി എന്നും റോബിൻ പറയുന്നു.
dilsha robinradhakrishnan aaratipodi life