ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ 27ാം പിറന്നാൾ ദിനമാണിന്ന്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിയക്ക് ആശംസകൾ അറിയിക്കുന്നുണ്ട്. ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് ദിയ കൃഷ്ണ കടന്ന് പോകുന്നത്. ഗർഭിണിയായ ദിയ ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. വിവാഹം കഴിഞ്ഞ് പെട്ടെന്ന് തന്നെ അമ്മയാകണമെന്നും കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും ദിയയുടെ തീരുമാനമായിരുന്നു. ഗർഭ കാലത്തെ വിശേഷങ്ങളെല്ലാം ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
പിറന്നാൾ ദിനം ഭർത്താവ് അശ്വിൻ ഗണേശിനൊപ്പമാണ് ദിയ കൃഷ്ണ ആഘോഷിച്ചത്. ഹാപ്പി ബർത്ത്ഡേ ടു മി, അടുത്ത തവണ എന്റെ ചബ്ബിനെസ് എനിക്കൊപ്പം ജോയിൻ ചെയ്യും എന്നാണ് പിറന്നാൾ ദിന പോസ്റ്റിന് ദിയ കൃഷ്ണ നൽകിയ ക്യാപ്ഷൻ. നിരവധി പേരാണ് കമന്റ് ബോക്സിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചത്. ഭർത്താവ് അശ്വിൻ ഗണേശും പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
അമ്മ സിന്ധു കൃഷ്ണയും പിറന്നാളാശംസ അറിയിച്ചു. നിന്റെ ആദ്യത്തെ പിറന്നാൾ ആഘോഷം ഇന്നും പുതുമയോടെ എന്റെ മനസിലുണ്ട്. നമ്മൾ നാല് പേർ മാത്രം. നീ എപ്പോഴും എന്റെ പ്രശ്നക്കാരിയല്ലാത്ത ബേബിയായിരുന്നു. നിന്റെ നോക്കുക എളുപ്പമായിരുന്നു. അഡ്ജസ്റ്റബിൾ ആയിരുന്നു നീ. നല്ല സഹോദരിയും ഇളയ സഹോദരിമാരിമാർക്ക് നല്ല ബേബി സിറ്ററും. സമയം വളരെ പെട്ടെന്നാണ് പോകുന്നത്. വെെകാതെ നിനക്കൊരു കുഞ്ഞ് വരും. ഈ പിറന്നാളിന് ഒപ്പമില്ലാത്തതിനാൽ നിന്നെ മിസ് ചെയ്യുമെന്നും സിന്ധു കൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഭർത്താവ് അശ്വിൻ ജീവിതത്തിലേക്ക് വന്ന ശേഷം താൻ സന്തോഷവതിയാണെന്നാണ് ദിയ കൃഷ്ണ പറയുന്നത്. മുൻ പ്രണയങ്ങളിലെല്ലാം വഞ്ചിക്കപ്പെടുകയാണുണ്ടായത്. അശ്വിൻ വന്ന ശേഷം സന്തോഷവതിയാണ്. ആ തിളക്കം മുഖത്ത് കാണാമെന്ന് പലരും പറയാറുണ്ട്. മുൻ കാമുകന്റെ സുഹൃത്തായിരുന്നു ദിയയുടെ ഭർത്താവ് അശ്വിൻ ഗണേശ്. മുൻ ബന്ധങ്ങളിൽ താൻ നൂറ് ശതമാനം ആത്മാർത്ഥത കാണിച്ചതാണ്. അതിനാൽ മൂവ് ഓൺ ആകാൻ അധികം സമയം വേണ്ടി വന്നില്ലെന്നും ദിയ കൃഷ്ണ ഒരിക്കൽ പറയുകയുണ്ടായി.
ആരാധകരെ പോലെ ഹേറ്റേഴ്സും ദിയ കൃഷ്ണയ്ക്കുണ്ട്. അടുത്ത കാലത്ത് പല വിവാദങ്ങളിലും ദിയ അകപ്പെട്ടു. ബിസിനസിൽ വന്ന പരാതികൾ, വിവാദ പരാമർശങ്ങൾ, വ്ലോഗേഴ്സിൽ പലരും ദിയക്കെതിരെ സംസാരിച്ച സാഹചര്യം എന്നിവയെല്ലാമുണ്ടായി. എന്നാൽ വിവാദങ്ങളെ ദിയ കാര്യമാക്കുന്നില്ല. അടുത്തിടെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ദിയ വർഗീയ പരാമർശം നടത്തിയെന്ന ആരോപണം വന്നിരുന്നു.
യൂട്യൂബർ സായ് കൃഷ്ണയാണ് ഇത് ചൂണ്ടിക്കാണിച്ചത്. പോസ്റ്റ് ദിയ നീക്കുകയും ചെയ്തു. മില്യൺ ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസാറാണ് ദിയ കൃഷ്ണ. യൂട്യൂബ് വീഡിയോകളെല്ലാം ജനശ്രദ്ധ നേടാറുണ്ട്. കൃഷ്ണ കുമാർ കുടുംബത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത് ദിയ കൃഷ്ണയുടെ സോഷ്യൽ മീഡിയ പേജിനും യൂട്യൂബ് ചാനലിനുമാണ്. ദിയയുടെ സഹോദരിമാരാരും വ്യക്തിപരമായ കാര്യങ്ങൾ അധികം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. ചേച്ചി അഹാന കൃഷ്ണ സിനിമാ കരിയറിലേക്കാണ് ശ്രദ്ധ നൽകുന്നത്. അടിയാണ് അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നാൻസി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി അടുത്തിടെ വിവാദത്തിലായിരുന്നു.
Diyakrishna shares birthday specialday socialmedia