മുണ്ട് പൊക്കി കാണിക്കാൻ അല്ലാതെ എന്ത് അറിയാം, കല്യാണം മുടക്കും, പിടിച്ച് പറിക്കാരിയെന്ന് പറയുന്നു; സീമ വിനീത്

മുണ്ട് പൊക്കി കാണിക്കാൻ അല്ലാതെ എന്ത് അറിയാം, കല്യാണം മുടക്കും, പിടിച്ച് പറിക്കാരിയെന്ന് പറയുന്നു; സീമ വിനീത്
May 5, 2025 10:25 AM | By Athira V

(moviemax.in ) തനിക്ക് നേരെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും ഭീഷണിയുണ്ടെന്ന് ട്രാൻസ് വുമൺ സീമ വിനീത്. ഒന്നിൽ കൂടുതൽ വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഒരു കൂട്ടം ആളുകൾ തിരിഞ്ഞെന്ന് സീമ വിനീത് പറയുന്നു. സോഷ്യൽ മീഡിയ ​ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഓഡിയോ റെക്കോഡുകളും സീമ വിനീത് ഫേസ്ബുക്ക് ലെെവിൽ കാണിക്കുന്നുണ്ട്.

ഞാൻ വർക്കിന് പോകുന്ന സ്ഥലത്ത് വെച്ച് എന്നെ പിടിച്ചിറക്കി പാഠം പഠിപ്പിക്കണം, ഉദ്ഘാടനത്തിന് പോകുന്നിടത്ത് ഓട്ടോയിൽ വന്ന് മെെക്ക് കെട്ടി വെച്ച് വിളിച്ച് പറയണം, എന്റെ വീട്ടിലേക്ക് വന്ന് തല്ലണം, വീട് ആക്രമിക്കണം, കല്യാണം മുടക്കണം എന്നൊക്കെയാണ് ഇവർ പറയുന്നത്. പബ്ലിക് ​ഗ്രൂപ്പുണ്ടാക്കി ഒരു പറ്റം ആളുകൾ ചേർന്ന് എന്നെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. എനിക്കിത് താങ്ങാൻ പറ്റുന്നില്ല. ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കും. ഞാൻ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയാൻ അവർ ബാധ്യസ്ഥരാണ്.

ഞാൻ പിടിച്ച് പറിക്കാരിയാണെന്ന് പറയുന്നു. പത്ത് പതിനഞ്ച് വർഷമായി നന്നായി ജോലി ചെയ്താണ് ഞാൻ ജീവിക്കുന്നത്. എന്റെ എല്ലാ പേഴ്സണൽ കാര്യങ്ങളും ഞാൻ ഷെയർ ചെയ്യാറുണ്ട്. ഈ വോയ്സ് കേ‌ട്ട് എങ്ങനെയോ ആണ് വീട്ടിലെത്തിയത്. വീടായ കാലം മുതൽ എല്ലാവരുമുണ്ടെങ്കിലും ഒറ്റയ്ക്കാണ് ഞാൻ താമസിക്കുന്നത്. അപ്പോൾ എനിക്ക് പേടിയുണ്ട്. ​ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്.

എന്നിട്ടും മൂടി വെച്ച് ആൾക്കാരെ രക്ഷപ്പെടുത്തി കൊണ്ട് പോകുകയാണ്. മുമ്പാെരിക്കൽ ട്രാൻസ് വ്യക്തികൾക്ക് ഒരിക്കലും പ്രസവിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അന്നും ഇത് പോലെ വളരെ മോശവും മൃ​ഗീയവുമായി എന്നെക്കുറിച്ച് ​ഗ്രൂപ്പിൽ പറഞ്ഞു. ഇന്ന് ഞാൻ ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഞാൻ ഒരു വ്യക്തിയുടെ പേര് പോസ്റ്റിൽ പറഞ്ഞിട്ടില്ല.

ഇവർക്ക് മേലും കീഴും നോക്കേണ്ട കാര്യമില്ല. ഇങ്ങനെയുള്ളവരെ മനസിലാക്കി തുടങ്ങിയപ്പോൾ തന്നെ ഇവരെ അവ​ഗണിച്ച് ജീവിക്കാൻ തുടങ്ങിയതാണ്. തന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും തനിക്കെന്തെങ്കിലും പറ്റിയാൽ ഇവരെ വെറുതെ വിടരുതെന്നും സീമ വിനീത് പറയുന്നു.

കഴിഞ്ഞ ദിവസം സീമ വിനീത് നടത്തിയ പരസ്യ വിമർശനമാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് ആധാരം. രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാൻ സ്ത്രീയാണ് ട്രാൻസ് ആണ് എന്റെ മക്കൾ അമ്മേ എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. അതിനു നിങ്ങൾക്കു ഉള്ള ഉത്തരങ്ങൾ മറ്റുള്ളവർക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറിവിളിക്കാനും മുണ്ട് പൊക്കി കാണിക്കാനും അല്ലാതെ എന്ത് അറിയാം.

പൊതു സമൂഹത്തിൽ ഇറങ്ങി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷത്തോളം ആയി. ഇതുവരെയും നേരിടാത്തതും കേൾക്കാത്തതും ആയ ചോദ്യങ്ങൾ ആണ് ഇപ്പോൾ കേൾക്കുന്നത്. ഒരു പെണ്ണിന്റെ ഒപ്പം കഴിയാനും കുട്ടിയെ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടേൽ നിയൊക്കെ ആണുങ്ങൾ ആണ്. അത്തരം ആളുകളോട് തീർത്തും വിയോജിപ്പാണെന്നായിരുന്നു സീമ വിനീത് നേരത്തെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഭീഷണികൾ വന്നത്.


seemavineeth cries revealing vicious plan against some people

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup