'മോന്ത കണ്ടാല്‍ പട്ടി കഞ്ഞി കുടിക്കില്ല', നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു'; അധിക്ഷേപ കമന്റിന് രേണുവിന്റെ മറുപടി

'മോന്ത കണ്ടാല്‍ പട്ടി കഞ്ഞി കുടിക്കില്ല', നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു'; അധിക്ഷേപ കമന്റിന് രേണുവിന്റെ മറുപടി
May 4, 2025 07:12 PM | By Athira V

അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. സോഷ്യല്‍ മീഡിയയിലെ താരമാണ് രേണു. താരം പങ്കുവെക്കുന്ന റീലുകളും ഫോട്ടോഷൂട്ടുകളുമെല്ലാം വൈറലായി മാറാറുണ്ട്. അതേസമയം തന്റെ റീലുകളുടേയും ഫോട്ടോഷൂട്ടുകളുടേയും പേരില്‍ കടുത്ത സൈബര്‍ ആക്രമണവും രേണു നേരിടുന്നുണ്ട്.

വിമര്‍ശനങ്ങളെയെല്ലം അവഗണിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലും അഭിനയത്തിലുമെല്ലാം സജീവമായി മാറുകയാണ് രേണു. സിനിമയിലും സംഗീത ആല്‍ബത്തിലുമെല്ലാം അഭിനയിച്ച് കയ്യടി നേടുകയാണ് രേണു ഇന്ന്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാനും രേണു മടിക്കാറില്ല. കമന്റിട്ട് തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ് രേണു.

ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയൊരു വീഡിയോയും അതിനുള്ള കമന്റുകളും ശ്രദ്ധ നേടുകയാണ്. ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്ന രേണുവാണ് വീഡിയോയിലുള്ളത്. പതിവ് പോലെ രേണുവിന് പിന്തുണയറിയിച്ചും മേക്കോവറിന് കയ്യടിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലരാകട്ടെ രേണുവിനെ വളരെമ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്നുണ്ട്.


തന്നെ പരിഹസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രേണു ചുട്ട മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ''പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ'' എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് രേണു നല്‍കിയ മറുപടി നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ് എന്നായിരുന്നു. രേണുവിനെ പിന്തുണച്ചും ആളുകള്‍ എത്തുന്നുണ്ട്. അവരും ഇയാള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. ''എല്ലാര്‍ക്കും അവരുടേതായ ഭംഗി ഉണ്ട്. അഭിനയം കൊള്ളില്ലേല്‍ പറയണം ആ ഡ്രസ്സ് കൊള്ളില്ലേല്‍ പറയാം എന്തിനാ ബോഡി ഷെയിം ചെയ്യുന്നത് നമ്മള്‍ ആരും എല്ലാം തികഞ്ഞവര്‍ അല്ല'' എന്നായിരുന്നു ഒരു മറുപടി.

''രേണു പൃഥ്വിരാജിനോട് ഒരു ചാന്‍സ് ചോദിക്കെണേ. ഉറപ്പായും കിട്ടും. അത്രക്കും അഭിനയമാണ്. ഒരു രക്ഷയുമില്ല'' എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിനും രേണു മറുപടി നല്‍കുന്നുണ്ട്. ''അദ്ദേഹം എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും'' എന്നാണ് രേണു നല്‍കിയ മറുപടി. അതേസമയം ഇതെന്ത് കോലം എന്ന് ചോദിച്ച ഒരാളോട് രേണു പറയുന്നത് നീ പിന്നെ സംഭവം ആണല്ലോ എന്നാണ്.


അതേസമയം നിരവധി പേരാണ് രേണുവിനെ അധിക്ഷേപിച്ച് രംഗത്തെത്തുന്നത്. ''നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു ചിലര്‍, ബ്യൂട്ടീഷന്‍ കൊറേ വാരികൂട്ടും പണി നിര്‍ത്താണ്ട മോളെ. നീ പാണക്കാരി ആവും. ഇപ്പോള്‍ കുപ്പായം ഇത്ര ഇറക്കം ഉണ്ട്. കുറച്ചു കഴിഞ്ഞാല്‍ തുണി എവിടെയാ ഉള്ളത് എന്ന് ചോദിക്കേണ്ടിവരും. ആ ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അത് അവരുടെ പ്രോഫേഷണല്‍ ആണ്. സിനിമ യില്‍ എത്തിയാല്‍ എല്ലാവരും ഇങ്ങനെ ആകും അല്ലെങ്കില്‍ അവര്‍ ആകും,, മോന്ത കണ്ടാല്‍ പട്ടി കഞ്ഞി കുടിക്കില്ല. കോലം ആണ് പാടത്ത് വെക്കാന്‍ കൊള്ളാം ഏതോ കടയിലെ മുഴുവന്‍ വൈറ്റ് സിമന്റ് മേടിച്ച് പൂശിയിട്ടുണ്ട്'' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

അതേസമയം നെഗറ്റീവ് കമന്റുകളോടുള്ള തന്റെ നിലപാട് എന്തെന്ന് രേണു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ തനിക്ക് ഇഷ്ടമുള്ളൊരു ജോലിയാണ് ചെയ്യുന്നത്. മറ്റ് പലരും ചെയ്യുന്ന ജോലി തന്നെയാണിത്. അവര്‍ക്കാര്‍ക്കും ഇല്ലാത്ത വിമര്‍ശനം തനിക്ക് എന്തിനാണെന്നാണ് രേണു ചോദിക്കുന്നത്. താന്‍ വീട്ടില്‍ തന്നെ ഇരിക്കണം എന്നാണ് ഇക്കൂട്ടര്‍ പറയുന്നതെങ്കില്‍ താന്‍ പറയുന്ന പണം മാസാമാസം തന്നാല്‍ മതിയെന്നും രേണു പറയുന്നുണ്ട്. താന്‍ ചെയ്യുന്നത് തന്റെ ജോലി മാത്രമാണെന്നും ആര്‍ക്കും തന്നെ തടയാന്‍ സാധിക്കില്ലെന്നും രേണു പറയുന്നുണ്ട്.


renusudhi slams negative comments latest video

Next TV

Related Stories
'ചെയ്യരുതെന്ന് പറയുന്നതേ ചെയ്യൂ...എന്നെ കാണാതെ ഇരിക്കാൻ പറ്റില്ല; ആഷിയുടെ വീട്ടുകാരുമായി കോൺടാക്ടില്ല' ; ജാസി-ആഷി

May 3, 2025 12:00 PM

'ചെയ്യരുതെന്ന് പറയുന്നതേ ചെയ്യൂ...എന്നെ കാണാതെ ഇരിക്കാൻ പറ്റില്ല; ആഷിയുടെ വീട്ടുകാരുമായി കോൺടാക്ടില്ല' ; ജാസി-ആഷി

സോഷ്യൽ മീഡിയയിൽ വൈറലായ ദമ്പതികൾ ജാസിയും ആഷിയും അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം...

Read More >>
അഭിനയിക്കാൻ പോകുമ്പോൾ അമ്മയും നെ​ഗറ്റീവ് കമന്റുകൾ ​കാണുന്നുണ്ടാവുമല്ലോ, എന്നിട്ടല്ലേ വീണ്ടും ചെയ്യുന്നത്; സുധിയുടെ മകൻ

May 2, 2025 09:33 PM

അഭിനയിക്കാൻ പോകുമ്പോൾ അമ്മയും നെ​ഗറ്റീവ് കമന്റുകൾ ​കാണുന്നുണ്ടാവുമല്ലോ, എന്നിട്ടല്ലേ വീണ്ടും ചെയ്യുന്നത്; സുധിയുടെ മകൻ

രേണുവിനെ കുറിച്ചും നെ​ഗറ്റീവ് കമന്റുകളോടും പ്രതികരിച്ച് കൊല്ലം സുധിയുടെ മകൻ...

Read More >>
Top Stories