(moviemax.in) സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രശസ്തിയിലേക്ക് വളര്‍ന്ന താരമാണ് രഞ്ജു രഞ്ജിമര്‍. അടുത്തിടെ പല മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ താരങ്ങളും തങ്ങളുടെ കമ്യൂണിറ്റിയിലുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രൈം ഷോസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്നെ കുറിച്ചുള്ള ആളുകളുടെ തെറ്റിദ്ധാരണയെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജുവിപ്പോള്‍.
നമ്മള്‍ എന്ത് കാര്യം എടുത്താലും നൂറ് ശതമാനവും എടുക്കരുത്. തൊണ്ണൂറ്റിയൊന്‍പത് ശതമാനം അവര്‍ക്ക് കൊടുത്തിട്ട് ഒരു ശതമാനം നമുക്ക് ആയിരിക്കണം. ഈ ഒരു ശതമാനം തൊണ്ണൂറ്റിയൊന്‍പതിനെക്കാളും ശക്തിയുള്ളതുമായിരിക്കണം. എവിടെ വീണാലും ഞാന്‍ നാല് കാലില്‍ വീഴും. എന്റെ സങ്കടങ്ങള്‍ക്ക് ദൈര്‍ഘ്യം വളരെ കുറവാണ്.
എല്ലാവരും അത് തെറ്റിദ്ധരിക്കും. ഞാനിടുന്ന സ്റ്റോറിയും പോസ്റ്റുകളുമൊക്കെ കണ്ടിട്ട് ഞാനെന്തോ വലിയ ഡിപ്രെഷനിലാണെന്നാണ് ആളുകള്‍ കരുതിയിരിക്കുന്നത്. ഒരിക്കലും അങ്ങനെയല്ല. ഞാന്‍ ആര്‍ജ്ജിച്ച് എടുത്തതും പൊരുതി നേടിയതുമായ എന്റെ സ്ത്രീത്വവും എന്റെ സൗന്ദര്യവും എന്റെ എല്ലാമെല്ലാം ഞാന്‍ ആസ്വദിക്കുകയാണ്. ആസ്വാദനത്തെ കാറ്റഗറീസ് ചെയ്യേണ്ടതില്ല. അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ പലപ്പോഴും തെറ്റിദ്ധരിക്കും. കണ്ടവന്റെ കൂടെ കിടന്നിട്ട് കിട്ടുന്ന സുഖമാണ് ആസ്വാദനം എന്നാണ് പലരും കരുതുന്നത്. ഒരിക്കലും അങ്ങനെയല്ല.
എന്റെ ആസ്വാദനം നല്ല നല്ല വസ്ത്രം ധരിക്കുന്നത്, നല്ല ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്, ബന്ധങ്ങള്‍ ഉണ്ടാക്കുക, സാഹയം വേണ്ടവരെ സഹായിക്കുക, ആശ്വസിപ്പിക്കുന്നവരെ ആശ്വസിപ്പിക്കുക, ഇതിലെല്ലാം നമ്മള്‍ ആസ്വാദനം കാണുന്നുണ്ട്.
ചിലയാളുകള്‍ പബ്ലിക്ക് ആയി വന്നിട്ട് നിങ്ങള്‍ സുഖിക്കുന്നുണ്ടോ? എങ്ങനെയാണ് നിങ്ങള്‍ സുഖിക്കുന്നത് എന്നൊക്കെ ചോദിക്കും. ആ ചോദിക്കുന്നതിന്റെ അര്‍ഥമെന്താണെന്ന് അയാള്‍ക്ക് അറിയാം. എന്ത് ഉത്തരമാണ് കിട്ടേണ്ടതെന്ന് ഉദ്ദേശിച്ച് തന്നെയാണ് ഇതുപോലെ ചോദിക്കുന്നത്. പലരും പതറി പോവുകയാണ് ചെയ്യാറുള്ളത്. സുഖം എന്ന് പറയുന്ന വാക്കിനെ പല തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയാണ്. എന്റെ സുഖമെന്ന് പറയുന്നത് നല്ലത് പോലെ മേക്കപ്പ് ചെയ്ത് നന്നായി കിടന്ന് ഉറങ്ങുന്നതും ശേഷം എഴുന്നേല്‍ക്കുന്നതുമാണ്.
ട്രെയിനിലോ മറ്റുമൊക്കെ യാത്ര ചെയ്ത് കുറേ നേരം മൂത്രം പിടിച്ച് വെച്ച ശേഷം അത് ഒഴിച്ച് കളയുമ്പോള്‍ കിട്ടുന്നത് ഒരു സുഖമാണ്. അതുപോലെ തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോഴൊക്കെ കിട്ടുന്നത് പ്രത്യേകമായൊരു സുഖമാണ്. അതിനെ കുറിച്ച് പറയാതെ ആളുകള്‍ സുഖമെന്ന് പറയുന്നത് മൊത്തം ലൈംഗിക ബന്ധത്തെയാണെന്നുംനീ സുഖിച്ചോ എന്ന് ചോദിക്കുമ്പോള്‍ മറ്റൊരു ചിന്തയിലേക്കാണ് ആളുകള്‍ പോകുന്നതെന്നും' രഞ്ജു കൂട്ടിച്ചേര്‍ക്കുന്നു...
താന്‍ ദീപിക പദുക്കോണിനൊപ്പം വര്‍ക്ക് ചെയ്ത അനുഭവവും രഞ്ജു പങ്കുവെച്ചു. കരിയറിന്റെ തുടക്ക സമയത്ത് പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ അംബിക മേമിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തപ്പോഴായിരുന്നു അങ്ങനൊരു അവസരം കിട്ടിയത്. അന്ന് മോഡലായി എത്തിയതാണ് ദീപിക. നാലഞ്ച് ദിവസം അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. പിന്നീട് പലയിടങ്ങളില്‍ വെച്ചും ദീപികയെ കാണുകയും പരിചയം പുതുക്കുകയും ചെയ്തിട്ടുണ്ടെന്നും രഞ്ജു പറയുന്നു.
Renjuranjimar now talking about people's misunderstandings.