(moviemax.in ) മലയാളികളുടെ മനസില്‍ ഇന്നും മായാത്തൊരു മുറിവാണ് കൊല്ലം സുധിയുടെ മരണം. മിമിക്രി വേദികളിലൂടെ താരമായി വന്ന് പിന്നീട് സിനിമയിലും ടെലിവിഷനിലുമെല്ലാം കയ്യടി നേടിയ നടനാണ് കൊല്ലം സുധി. സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി അദ്ദേഹം മാറിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നും ആ മരണം ഉള്‍ക്കൊള്ളാന്‍ മലയാളിക്ക് സാധിച്ചിട്ടില്ല.
അതേസമയം സമയം കഴിഞ്ഞ കുറേ നാളുകളായി കൊല്ലം സുധിയുടെ ഭാര്യയായ രേണു സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുക്ക കടുത്ത ആക്രമണമാണ്. രേണുവിന്റെ വസ്ത്രധാരണവും റീലുകളുമെല്ലാം വിമര്‍ശിക്കപ്പെടുന്നുണ്ട്. മറ്റൊരു പുരുഷനൊപ്പം രേണു അഭിനയിക്കുന്നത് പോലും പലര്‍ക്കും ഇഷ്ടമാകുന്നില്ല.ഇപ്പോഴിതാ സുധിയുടെ ഭാര്യയായതിന്റെ പേരില്‍ തന്നോട് വീട്ടിലിരിക്കാന്‍ പറയുന്നവരെക്കുറിച്ച് സംസാരിക്കുകയാണ് രേണു. മെയ്ന്‍സ്ട്രീം വണ്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്.
''സുധിച്ചേട്ടനോടുള്ള സ്‌നേഹം ഒഴുകുകയല്ലേ. ലോക്ക്ഡൗണ്‍ സമയത്ത് സുധിച്ചേട്ടനും എനിക്കും ഞങ്ങളുടെ കുടുംബത്തിനും ഒരു പ്രശ്‌നമുണ്ടായി. അന്ന് ഇവരെ ആരേയും കണ്ടില്ലല്ലോ. സഹ പ്രവര്‍ത്തകരുണ്ടായിരുന്നു. കുടുംബവും ഉണ്ടായിരുന്നു. നമ്മളെ ചതിയിലൂടെ പ്രശ്‌നത്തിലാക്കിയതാണ്. അത് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. മറ്റൊരു അവസരത്തില്‍ ഞാനത് പറയാം. ഇന്ന് ഈ കമന്റിടുന്ന ഒരുത്തനും ഇല്ലല്ലോ. സുധിച്ചേട്ടന്‍ മരിച്ച്, രണ്ട് വര്‍ഷം ആകാറായി അപ്പോഴാണ് ഇവരുടെയാക്കെ സുധിച്ചേട്ടനോടുള്ള സ്‌നേഹം പൊട്ടിമുളയ്ക്കുന്നത്.'' എന്നാണ് രേണു പറയുന്നത്.
അതേസമയം, സുധിച്ചേട്ടന്റെ സഹപ്രവര്‍ത്തകര്‍ വിളിക്കാറുണ്ട്. മെസേജ് അയക്കാറുമുണ്ടെന്ന് രേണു പറയുന്നുണ്ട്. ബിനീഷ് ബാസ്റ്റിന്‍ ഒരിക്കല്‍ വന്നായിരുന്നു. പിള്ളേരെയൊക്കെ കണ്ടു. ഇടയ്ക്ക് അവര്‍ വരുമെന്ന് പറയുകയും ചെയ്തിരുന്നുവെന്നും താരം പറയുന്നു. സ്റ്റാര്‍ മാജിക്കില്‍ സുധിയ്ക്ക് ഒപ്പമുണ്ടായിരുന്ന താരമായിരുന്നു ബിനീഷ് ബാസ്റ്റിന്‍.
സുധിച്ചേട്ടന്റെ ഭാര്യയായതിനാല്‍ തന്നെയാണ് അവസരം വരുന്നത്. സുധിച്ചേട്ടന്റെ സുഹൃത്തുക്കള്‍ തന്നെയാണ് ആദ്യം വിളിക്കുന്നതെന്നും രേണു പറയുന്നു. ഇപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയയില്‍ എയറില്‍ തന്നെയാണല്ലോ. അങ്ങനെ അവസരം വരുന്നുണ്ട്. ഇപ്പോള്‍ അഭിനയിക്കുന്ന ദയാവധത്തിലേക്ക് സംവിധായകര്‍ വിളിക്കുന്നത് ഈ കുട്ടിയ്ക്ക് ഒരുപാട് നെഗറ്റീവ് വരുന്നുണ്ടല്ലോ നമുക്ക് അതൊന്ന് പോസിറ്റീവ് ആക്കാം എന്നു പറഞ്ഞു തന്നെയാണെന്നും രേണു പറയുന്നു.
നേരത്തെ താന്‍ വേറൊരു വിവാഹം കഴിച്ചാല്‍ പേരിലെ സുധി മാറ്റേണ്ടി വരുമെന്നും അതിനാല്‍ താന്‍ വിവാഹം കഴിക്കില്ലെന്നും രേണു പറഞ്ഞിരുന്നു. അതിലും താരം വിശദീകരണം നല്‍കുന്നുണ്ട്.
''ഞാന്‍ പറഞ്ഞത് ആളുകള്‍ മനസിലാക്കിയതിലെ പ്രശ്‌നമാകും. രേണു സുധി എന്ന പേര് മാറ്റാനും ഡിപി മാറ്റാനും എന്നോട് പലരും പറഞ്ഞിരുന്നു.അത് പറഞ്ഞവരോടുള്ള എന്റെ മറുപടിയായിരുന്നു ആ പറഞ്ഞത്. രേണു വേറെ കെട്ടരുതെന്ന് എന്റെ വീട്ടുകാര്‍ എപ്പോഴും പറയും. ഞാന്‍ കെട്ടില്ല. കാരണം സുധി എന്ന വ്യക്തിത്വം എന്നില്‍ നിന്നും അകലും. ഞാന്‍ പറഞ്ഞത് ആളുകള്‍ക്ക് മനസിലാക്കാത്തത് കൊണ്ടാണോ എന്നറിയില്ല'' എന്നാണ് രേണു പറയുന്നത്.
രേണു എന്ന ഞാന്‍ സുധിച്ചേട്ടന്റെ ഭാര്യ ആയതിനാല്‍ ഒന്നും ചെയ്യാതെ ഇവിടെ തന്നെ കുത്തിയിരിക്കണം എ്ന്നാണോ അതോ അവര്‍ക്ക് ഇതൊന്നും ചെയ്യാന്‍ സാധിക്കാത്തതിനാലുള്ള ഫ്രസ്‌ട്രേഷന്‍ ആണോ ഒന്നും അറിയില്ല. എന്തായാലും ഞാന്‍ എന്ത് ചെയ്താലും പ്രശനം ആകും. ഞാന്‍ ആരേയും അങ്ങോട്ട് ചെന്ന് പ്രശ്‌നം ഉണ്ടാക്കാറില്ല. ഒരു കുഞ്ഞ് കഴിക്കേണ്ടതും ഞാന്‍ പിടിച്ചു പറിക്കാറില്ല. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ വരുന്നതെന്ന് എനിക്കറിയില്ലെന്നും രേണു പറയുന്നു.
renusudhi reacts socialmedia comments how her words were misinterpreted