അഭിനയിക്കാൻ പോകുമ്പോൾ അമ്മയും നെ​ഗറ്റീവ് കമന്റുകൾ ​കാണുന്നുണ്ടാവുമല്ലോ, എന്നിട്ടല്ലേ വീണ്ടും ചെയ്യുന്നത്; സുധിയുടെ മകൻ

അഭിനയിക്കാൻ പോകുമ്പോൾ അമ്മയും നെ​ഗറ്റീവ് കമന്റുകൾ ​കാണുന്നുണ്ടാവുമല്ലോ, എന്നിട്ടല്ലേ വീണ്ടും ചെയ്യുന്നത്; സുധിയുടെ മകൻ
May 2, 2025 09:33 PM | By Jain Rosviya

(moviemax.in) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന താരമാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. അതുപോലെതന്നെ വലിയ വിമർശനങ്ങൾക്ക് വിഷയമായി മാറികൊണ്ടിരിക്കുകയാണ് രേണു. ആൽബം ​ഗാനങ്ങൾ, ഷോർട്ട് ഫിലിമുകൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിൽ രേണു സജീവമാണ്. ഇപ്പോഴിതാ സുധിയുടെ മൂത്തമകനായ കിച്ചു എന്നറിയപ്പെടുന്ന രാഹുൽ അച്ഛൻ സുധിക്കൊപ്പമുള്ള ഓർമകളെ കുറിച്ചും രേണുവിനെ കുറിച്ചും നെ​ഗറ്റീവ് കമന്റുകളോട് പ്രതികരിച്ചും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഓൺലൈൻ മലയാളി എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. സുധിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും ഒപ്പമാണ് രാഹുൽ താമസിക്കുന്നത്. ചിന്നകടയിലെ അരീന ആനിമേഷനിലാണ് ഞാൻ പഠിക്കുന്നത്. എന്റെ പഠനത്തിന്റെ ഫീസും മറ്റുമെല്ലാം നോക്കുന്നത് ഫ്ലവേഴ്സ് ചാനലാണ്. മൂന്ന് വർഷത്തെ കോഴ്സാണ്. ഞാൻ പഠിച്ച് തുടങ്ങിയിട്ട് ഒരു വർഷമായി.

കുഞ്ഞായിരുന്നപ്പോൾ ഞാനും മിമിക്രി കാണിക്കാറുണ്ടായിരുന്നു. ജ​ഗദീഷിന്റെ ശബ്ദമാണ് അനുകരിച്ചിരുന്നത്. ഇപ്പോൾ അതൊന്നും പറ്റില്ല. അച്ഛനെ കണ്ട് തന്നെയാണ് ജ​ഗദീഷിനെ അനുകരിക്കാൻ പഠിച്ചത്. പലപ്പോഴും വാശിപിടിച്ചാണ് അച്ഛനൊപ്പം പ്രോ​ഗ്രാമിന് പോയിരുന്നത്. രണ്ട് വയസ് വരെ അച്ഛൻ എന്നെ എപ്പോഴും ഒപ്പം കൊണ്ടുപോകുമായിരുന്നു.

കൊറോണ സമയത്ത് നിനക്ക് എന്ത് പഠിക്കാനാണ് താൽപര്യമെന്ന് അച്ഛൻ ചോദിക്കാറുണ്ടായിരുന്നു. ആനിമേഷൻ പഠിക്കണം എന്നത് തന്നെയായിരുന്നു അന്നും ഞാൻ പറഞ്ഞിരുന്നത്. കമ്പ്യൂട്ടറിന് മുന്നിൽ ഞാൻ സമയം ചിലവഴിക്കുന്നത് അച്ഛൻ കാണാറുണ്ട്. അതുകൊണ്ട് കൂടിയാണ് ചോദിച്ചത്. ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ മരണം. കൊമേഴ്സായിരുന്നു പ്ലസ് ടുവിന്. ‌വാ​ഗമൺ പോലുള്ള സ്ഥലങ്ങളിലേക്ക് അച്ഛനൊപ്പം യാത്രകൾ പോയിട്ടുണ്ട്. മാത്രമല്ല പ്രോ​ഗ്രാമിന് പോകുമ്പോഴും ഒപ്പം പോകുമായിരുന്നു. അച്ഛൻ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു. അതിൽ ഉപദേശവും തമാശയുമെല്ലാം കാണും.

അച്ഛൻ പറഞ്ഞതെല്ലാം മനസിലുണ്ട്. നന്നായി പഠിക്കണമെന്ന് എപ്പോഴും പറയുമായിരുന്നു. പഠനത്തിൽ ‍ഞാൻ ഒരു മിഡിലിലായിരുന്നു. അച്ഛന് പഠനകാലത്ത് നല്ല മാർക്കുണ്ടായിരുന്നു. പാട്ടിലേക്കും മിമിക്രിയിലേക്കും തിരിഞ്ഞതുകൊണ്ടാണ് പിന്നീട് പഠനം തുടരാതിരുന്നത്. ഞാൻ അച്ഛനെപ്പോലെ പാടുന്നയാളല്ല. ഒമ്പതാം ക്ലാസ് വരെ ഞാൻ കൊല്ലത്ത് നിന്നാണ് പഠിച്ചത്. അച്ഛന്റെ അമ്മയും മറ്റ് ബന്ധുക്കളുമാണ് നോക്കിയിരുന്നത്.

അച്ഛനും അന്ന് കൊല്ലത്ത് ഉണ്ടായിരുന്നു. അമ്മ (രേണു) ​ഗർഭിണിയായശേഷമാണ് കോട്ടയത്തേക്ക് താമസം മാറിയത്. പിന്നീട് കൊറോണ കൂടി വന്നതോടെ അവിടെ തന്നെ താമസമായി. പുതിയ വീട് പണ്ട് മുതൽ അച്ഛനുള്ള ആ​ഗ്രഹമായിരുന്നു. ഒരു കാറ് സ്വന്തമായി വേണമെന്നും ആ​ഗ്രഹമുണ്ടായിരുന്നു. കാർ എടുക്കുകയും ചെയ്തിരുന്നു. അത് ഇപ്പോഴും കോട്ടയത്തുണ്ട്.

വീട് പക്ഷെ അച്ഛൻ പോയശേഷമാണ് സഫലമായത്. കൊറോണ സമയത്ത് അച്ഛനെ ഒരുപാട് നേരം ഒപ്പം കിട്ടി. അടുത്ത് വന്നിരുന്ന് സംസാരിക്കും. ഞാൻ ​ഗെയിം കളിക്കുന്നതൊക്കെ നോക്കിയിരിക്കും. ചിലപ്പോൾ എന്റെ അടുത്ത് തന്നെ കിടന്നുറങ്ങും. ​എനിക്കൊപ്പം ​ഗെയിം കളിക്കാനൊക്കെ കൂടും.

അനിയൻ റിതുൽ എന്നേക്കാൾ കൂട്ട് അച്ഛനുമായിട്ടായിരുന്നു. ചിലപ്പോഴൊക്കെ അച്ഛൻ പാചക പരീക്ഷണം നടത്തും. അതിൽ ചിലതൊക്കെ പാളിപ്പോകും. മിക്കപ്പോഴും അച്ഛൻ ഭക്ഷണം ഉണ്ടാക്കുമായിരുന്നു. എനിക്ക് കൊഞ്ചിഷ്ടമാണെന്ന് അച്ഛന് അറിയാം. അതുകൊണ്ട് തന്നെ എപ്പോഴും വാങ്ങി കൊണ്ടുവരുമായിരുന്നു. അമ്മയ്ക്കും അച്ഛൻ ഉണ്ടാക്കുന്ന കറികൾ ഇഷ്ടമായിരുന്നു. പാളിപ്പോയാലും അമ്മ കഴിക്കും. അച്ഛൻ മരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ വിചാരിച്ചതുപോലെ ഒന്നും കയ്യിൽ നിൽക്കില്ലെന്ന തോന്നലാണ് ആദ്യം വന്നത്. പിന്നെ ഫ്ലവേഴ്സ് ചാനലിൽ നിന്നൊക്കെ എല്ലാവരും വന്ന് ആശ്വസിപ്പിച്ചപ്പോഴാണ് ഞാൻ ഓക്കെയായത്.

എല്ലാവരും കൂടെയുണ്ടെന്ന് മനസിലായി. അച്ഛൻ എല്ലാവരേയും മോനെ എന്നാണ് വിളിച്ചിരുന്നത്. സുഹൃത്തുക്കളേയും സഹപ്രവർത്തകരേയുമൊക്കെ കാണുമ്പോൾ ഓടി ചെന്ന് കെട്ടിപിടിക്കും. ഷർട്ടിന്റെ ബട്ടൺ ഊരി കിടക്കുകയാണെങ്കിൽ അതൊക്കെ ഇട്ട് കൊടുക്കും. എല്ലാവരുമായും കൂടുമ്പോൾ അച്ഛൻ പാട്ട് പാടും. ഫ്ലവേഴ്സിലും അച്ഛനൊപ്പം ഞാൻ പോകാറുണ്ടായിരുന്നു.

മരണം അറിയും മുമ്പ് കോൾ വന്നപ്പോൾ അച്ഛന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി. മരിച്ചുവെന്നത് അനൂപേട്ടൻ അവസാനമാണ് എന്നോട് പറഞ്ഞത്. ആക്സിഡന്റായി... പക്ഷെ അച്ഛനെ രക്ഷിക്കാൻ പറ്റിയില്ലെന്നാണ് എന്നോട് പറഞ്ഞത്. എന്നെ വിളിച്ചാണ് മരണ വാർത്ത ആദ്യം പറഞ്ഞത്. വീട്ടിൽ‌ ആരും ആ സമയത്ത് അറിഞ്ഞിരുന്നില്ല. പിന്നീടാണ് അമ്മയോടൊക്കെ പറഞ്ഞത്. ഞാൻ ആശുപത്രിയിലേക്ക് പോയി.

അപകടം നടക്കുന്നതിന് മുമ്പ് തലേ ദിവസം രാത്രി അച്ഛൻ എന്നെ വിളിച്ചിരുന്നു. കാറുമായി ചങ്ങനാശ്ശേരിയിൽ വിളിക്കാൻ വരണമെന്നാണ് പറഞ്ഞത്. അങ്ങനെ ഞാൻ നാല് മണിക്ക് വിളിച്ചു. പക്ഷെ ആരും ഫോൺ എടുത്തില്ല. മിക്കപ്പോഴും രാത്രി വിളിച്ചാൽ അച്ഛൻ ഫോൺ എടുക്കാറില്ല. ഉറക്കമായിരിക്കും. അതുകൊണ്ട് തന്നെ കോൾ എടുക്കാതിരുന്നപ്പോൾ‌ അച്ഛൻ ഉറങ്ങുകയാകും എന്നാണ് കരുതിയത്. പിന്നെ ഞാൻ വീണ്ടും കിടന്നുറങ്ങി. രാവിലെ ഏഴ് മണിക്ക് അമ്മ വിളിച്ചപ്പോഴാണ് എഴുന്നേറ്റതും അപകടത്തെ കുറിച്ച് അറിയുന്നതും.

അച്ഛന്റെ മരണശേഷം പ്ലസ് ടു പഠനം ഞാൻ അവസാനിപ്പിച്ചിരുന്നു. പക്ഷെ പിന്നീട് ഓപ്പൺ സ്കൂളിൽ പോയി അത് എഴുതി എടുത്തു. ആനിമേഷനും വിഎഫക്സും പഠിപ്പിക്കാമെന്ന് പിന്നീട് ഫ്ലവേഴ്സും ഉറപ്പ് തന്നു. പ്ലസ് വണ്ണും പ്ലസ് ടുവും ഒരുമിച്ചാണ് എഴുതി എടുത്തത്. അമ്മയും റിതു കുട്ടനും ഇടയ്ക്ക് എന്നെ വീഡിയോ കോൾ വിളിക്കും. അവനെ കൊല്ലത്തേക്ക് കൊണ്ടുവരാൻ എനിക്ക് പറ്റില്ല.

ക്ലാസുള്ളതുകൊണ്ട് നോക്കാൻ സമയം കിട്ടില്ല. അതിലും നല്ലത് അമ്മയുടെ പപ്പയ്ക്കും അമ്മയ്ക്കും ഒപ്പം അവൻ നിൽക്കുന്നതാണ്. അവന്റെ പ്രായത്തിലുള്ള കുട്ടികളും നിരവധി അവിടെയുണ്ട്. ഇവിടെ വന്നാൽ ഒറ്റപ്പെട്ട് പോകും. കോട്ടയത്തെ വീട് എന്റെയും റിതുവിന്റേയും പേരിലാണ്.

രണ്ടുപേരുടേയും പേരിലാണ് വീടും സ്ഥലവുമെന്ന് ആദ്യമെ തന്നെ അവർ എന്നോട് പറഞ്ഞിരുന്നു. അതുപോലെ അമ്മയുടേയും റിതുവിന്റെയും കംഫേർട്ട് നോക്കിയാണ് കോട്ടയത്ത് വീട് മതിയെന്ന് പറഞ്ഞത്. കൊല്ലത്ത് മതിയെന്ന് ഞാൻ പറഞ്ഞിരുന്നേൽ കൊല്ലത്ത് വെച്ച് തരുമായിരുന്നു. റിതു ഒന്നാം ക്ലാസിൽ‌ പഠിക്കുകയാണ്. അവൻ നന്നായി പാട്ട് പാടും. അമ്മയും അച്ഛനും മുമ്പ് ടിക്ക് ടോക്കിൽ ഒരുമിച്ച് വീഡിയോ ചെയ്ത് ഇടുമായിരുന്നു.

അമ്മ തന്നെയാണ് അമ്മയുടെ ഇൻസ്റ്റ​ഗ്രാം പേജ് മാനേജ് ചെയ്യുന്നത്. അമ്മയുടെ ആൽബം വീഡിയോകൾ കണ്ടിട്ടുണ്ട്. കൊള്ളാം നന്നായിട്ടുണ്ട്. അമ്മയുമായി കാര്യങ്ങൾ സംസാരിക്കും എന്നല്ലാതെ അഭിനയത്തെ കുറിച്ച് സംസാരിക്കാറില്ല. റിതുവിനോട് സംസാരിക്കാൻ വേണ്ടിയാണ് അമ്മയെ വിളിക്കുന്നത്.

അമ്മയുടെ കല്യാണം കഴിഞ്ഞോയെന്ന് പലരും എന്നോടും ചോദിച്ചിരുന്നു. അമ്മ വേറെ വിവാഹം കഴിക്കുന്നതിനോട് എനിക്ക് എതിർപ്പില്ല. നെ​ഗറ്റീവ് കമന്റിടുന്നവരോടും ഒന്നും പറയാനില്ല. അഭിനയിക്കാൻ പോകുമ്പോൾ അതിന്റേതായ നെ​ഗറ്റീവ് വശവും ഉണ്ടാകുമല്ലോ. പിന്നെ അമ്മയും നെ​ഗറ്റീവ് കമന്റുകൾ കാണുന്നുണ്ടാവുമല്ലോ. എന്നിട്ട് തന്നെയല്ലെ വീണ്ടും ചെയ്യുന്നത്. അമ്മയ്ക്ക് അറിയുമായിരിക്കും. അമ്മയുടെ ഇഷ്ടം പോലെ പോട്ടെ. ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ. അമ്മയ്ക്ക് ഫ്ലവേഴ്സിലെ അവർ ജോലി സെറ്റ് ചെയ്തിരുന്നുവെന്ന് അടുത്തിടെയാണ് താൻ അറിഞ്ഞതെന്നും രാഹുൽ പറയുന്നു.



rahul about father kollam sudhi renu related negative comments

Next TV

Related Stories
'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

Apr 30, 2025 05:15 PM

'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

രേണു സുധി വിഷയം, ഓൺലൈൻ മാധ്യമങ്ങളിൽ ആക്ഷേപത്തിൽ വീഡിയോയുമായി സായി...

Read More >>
Top Stories