( moviemax.in) കേരളത്തിലെ അറിയപ്പെടുന്ന യുട്യൂബർ ഫാമിലിയാണ് ബഷീർ ബഷിയുടേത്. ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരിച്ച ബഷീർ എഴുപതാം ദിവസമാണ് ഷോയിൽ നിന്നും പുറത്തായത്. അതിനുശേഷമാണ് യുട്യൂബ് ചാനൽ ആരംഭിച്ചതും ഫാമിലി വ്ലോഗിങ് തുടങ്ങിയതും. ബഷീറിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും യുട്യൂബ് ചാനലുണ്ട്. ബഷീറിന്റെയും ഭാര്യമാരായ സുഹാനയുടേയും മഷൂറയുടേയും യുട്യൂബ് ചാനലുകൾക്ക് പത്ത് ലക്ഷത്തിന് മുകളിലാണ് സബ്സ്ക്രൈബേഴ്സ്.
ബഷീറിന്റെ മൂന്ന് മക്കളുടെ യുട്യൂബ് ചാനലിനും ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുണ്ട്. ഇപ്പോഴിതാ ബഷീറിന്റെ രണ്ടാം ഭാര്യയും ഇൻഫ്ലൂവൻസറുമായ മഷൂറ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ട് വയസുകാരൻ മകനേയും കൊണ്ട് വർക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് മഷൂറ പങ്കുവെച്ചത്. കൈക്കുഞ്ഞങ്ങൾ ഉള്ള അമ്മമാരുടെ ദിനചര്യകൾ എത്രത്തോളം പ്രയാസമേറിയതാണെന്ന് വീഡിയോയിൽ വ്യക്തമാണ്. തനിക്കും ഭാര്യമാർക്കും വേണ്ടി വീടിന്റെ മട്ടുപ്പാവിൽ തന്നെ ഒരു ചെറിയ ജിം ബഷീർ ബഷി ഒരുക്കിയിട്ടുണ്ട്. ബഷീറും ഭാര്യമാരുമെല്ലാം ഇവിടെയാണ് വർക്കൗട്ട് ചെയ്യുന്നത്.
പ്രസവശേഷം ഫിറ്റ്നസിൽ അധികം ശ്രദ്ധകൊടുക്കാതിരുന്ന മഷൂറ അടുത്തിടെ മുതലാണ് ഫിറ്റ്നസ് നിലനിർത്താൻ വർക്കൗട്ട് ചെയ്ത് തുടങ്ങിയത്. പുതിയ വീഡിയോയിൽ വർക്കൗട്ടിനെത്തിയ മഷൂറയ്ക്കൊപ്പം ഏക മകൻ എബ്രാനെയും കാണാം. ഉമ്മ വർക്കൗട്ട് ചെയ്യുമ്പോഴെല്ലാം തലയിൽ പിടിച്ച് കുലുക്കിയും ഉമ്മ വെച്ചും കുസൃതി കാട്ടിയും മഷൂറയ്ക്ക് ചുറ്റും വലം വെയ്ക്കുന്നുണ്ട് എബ്രാൻ. മോംമ്സ് ലൈഫ് എന്ന തലക്കെട്ടോടെയാണ് വീഡിയോ മഷൂറ പങ്കുവെച്ചത്.
വർക്കൗട്ടിനിടയിൽ മകന്റെ കുസൃതി കണ്ട് ചിരി അടക്കി പിടിക്കുന്ന മഷൂറയേയും കാണാം. മോംമ്സ് ലൈഫ്, ജിം, ജിം മോട്ടിവേഷൻ, ജിം ലൈഫ് എന്നീ ടാഗുകളും വീഡിയോയ്ക്ക് മഷൂറ നൽകിയിട്ടുണ്ട്. മഷൂറ പങ്കുവെച്ച വീഡിയോ കണ്ട് ബഷീറിന് ചിരിയടക്കാൻ കഴിഞ്ഞില്ല. ബഷീറിന്റെ കുടുംബത്തിലെ ഏറ്റവും വലിയ എന്റർടെയ്നർ ഇപ്പോൾ മഷൂറയുടെ മകൻ എബ്രാനാണ്.
അതേസമയം വീഡിയോ വൈറലായതോടെ നിരവധി പേർ മഷൂറയുടെ ഫിറ്റ്നസ് റൊട്ടീനും ഫിറ്റ്നസ് സ്ക്രീട്ടും എല്ലാം ചോദിച്ച് എത്തിയിട്ടുണ്ട്. കൂടാതെ ഡംബൽ അടക്കമുള്ളവ ഇരിക്കുന്ന ജിമ്മിലേക്ക് കുഞ്ഞിനേയും കൊണ്ട് പോയതിനും മഷൂറയെ ഒരു വിഭാഹം വിമർശിച്ചു. വർക്കൗട്ട് ചെയ്യുന്ന കുറച്ച് സമയം കുഞ്ഞിനെ മറ്റാരോടെങ്കിലും നോക്കി സഹായിക്കാൻ പറയാമായിരുന്നില്ലേ എന്നാണ് ചിലർ ചോദിച്ചത്. പാവം... മോനെ നോക്കാൻ വീട്ടിൽ ആരുമില്ലേ?
കുഞ്ഞിന്റെ അമ്മ അല്ലാതെ വേറെയാരാണ് കുഞ്ഞിനെ നോക്കേണ്ടത്?. ശരീരം ഗ്ലാമർ ആകാൻ പോയതല്ലേ കുറച്ചൊക്കെ സഹിക്കാം. ഇനി സുഹാന നോക്കണം എന്നാവും... മകൻ വലുതായിട്ട് മഷൂറയ്ക്ക് ബോഡിയും ഫിറ്റ്നസും നോക്കിയാൽ പോരെ?. ബഷീർ വീണ്ടും കെട്ടുമെന്ന് വിചാരിച്ചാണോ ചെറിയ കുഞ്ഞിനെ വെച്ച് ബുദ്ധിമുട്ടുന്നത്? എന്നിങ്ങനെയും കമന്റുകളുണ്ട്.
അടുത്തിടെയായി വിമർശിച്ചും ആക്ഷേപിച്ചും വരുന്ന കമന്റുകളോട് മഷൂറയോ ബഷീറോ മറ്റ് കുടുംബാംഗങ്ങളോ പ്രതികരിക്കാറില്ല. അതേസമയം അടുത്തിടെയായിരുന്നു ബഷീറിന്റെ മൂത്ത മകൻ സൈഗുവിന്റെ സുന്നത്ത് കല്യാണം. ആ ചടങ്ങ് മാത്രമാണ് നടത്തിയത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ച് ചേർത്ത് വലിയൊരു ആഘോഷമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് ബഷീറും കുടുംബവും.
മകനെ സുന്നത്ത് കർമ്മങ്ങൾക്കായി കൊണ്ടുപോകുന്ന വീഡിയോയും കഴിഞ്ഞ ദിവസം മഷൂറ പങ്കുവെച്ചിരുന്നു. ബഷീറിന്റെ മക്കളിൽ ആദ്യമായി സുന്നത്ത് നടത്തുന്നത് സൈഗുവിനാണ്. അതുകൊണ്ട് തന്നെ എങ്ങനെയാണ് ചടങ്ങ് നടത്തേണ്ടത് കുട്ടിയെ പരിപാലിക്കേണ്ടത് എന്നതിലെല്ലാം ബഷീറിനും ഭാര്യമാർക്കും പുതിയൊരു അനുഭവമായിരുന്നു.
mashurabasheer sets fitness goals working out gym baby ebran video viral