( moviemax.in) വളരെ അപ്രതീക്ഷിതമായി സംഭവിച്ച ഒരു വേർപാടായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. 24 ന്യൂസ് ചാനലിന്റെ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുധി, ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ അടക്കമുള്ളവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. മുൻസീറ്റിലിരുന്ന സുധിക്കായിരുന്നു അപകടത്തിൽ ഗുരുതരമായ പരിക്കേറ്റത്. മാത്രമല്ല അപകടസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. നടന്റെ മരണത്തോടെ അനാഥമായത് ഭാര്യ രേണുവും മക്കളായ കിച്ചുവും റിതുലുമാണ്.
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരിൽ അറിയപ്പെടുന്ന രാഹുൽ ദാസ്. നടന്റെ മരണശേഷം രാഹുൽ സുധിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ ഉടമസ്ഥരാണ് രാഹുലിന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി സന്നദ്ധസംഘടനകൾ ചേർന്ന് കോട്ടയത്ത് പുതിയൊരു വീട് നിർമ്മിച്ച് നൽകിയിരുന്നു.
രേണുവും ഇളയമകൻ റിതുലും ഈ വീട്ടിലാണ് താമസം. സോഷ്യൽമീഡിയയിൽ ആക്ടീവായ രാഹുൽ പങ്കുവെച്ച പുതിയ പോസ്റ്റാണ് ചർച്ചയാകുന്നത്. സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ കുറിപ്പ്.
പ്രിയപ്പെട്ടവരെ... ഞാൻ രാഹുൽ ദാസ്... ഒരുപാട് പേർക്ക് എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്ന് പരിചയപ്പെടുത്തട്ടെ... മരണപെട്ടുപോയ കൊല്ലം സുധിയുടെ മകൻ. എന്റെ പ്രിയ അച്ഛന്റെ മരണത്തിനുശേഷം എന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസീകാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ..?
എന്നാണ് രാഹുൽ കുറിപ്പിലൂടെ ചോദിച്ചത്. രാഹുലിന്റെ കുറിപ്പ് ഇരുകയ്യും നീട്ടിയാണ് കൊല്ലം സുധിയുടെ ആരാധകർ സ്വീകരിച്ചത്. നിരവധി പേരാണ് പ്രാർത്ഥനകൾ നേർന്നും ധൈര്യം പകർന്നും കമന്റുമായി എത്തിയത്. മോൻ സ്വന്തം കാലിൽ നിൽക്കുക. പഠിച്ച് വളരുക... അച്ഛന് പ്രിയപ്പെട്ട മകനായി തന്നെ വളരുക, മോന് സുഖമാണെന്ന് കരുതുന്നു. അച്ഛനും അമ്മയും ഇല്ലാതെ മോൻ നേരിട്ട വേദനകൾ മനസിലാകും.
എന്തൊക്കെ നടന്നാലും നമ്മൾ ജീവിക്കണം. മോന് ശരിയെന്ന് തോന്നുന്നത് ചെയ്യുക. അച്ഛനെപോലെ അറിയപെടുന്ന ഒരാളായി മാറും. ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും. സമയം ആർക്കും വേണ്ടി കാത്തിരിക്കില്ല അത് മാത്രം ഓർമയിൽ വെക്കുക, എന്താണ് മോന് പറയാനുള്ളത് അത് ജനങ്ങളോട് തുറന്ന് പറയുക. എല്ലാരും മോന്റെ കൂടെയുണ്ട്. ഫുൾ സപ്പോർട്ട്.
മോനെ... നിനക്ക് പറയാൻ ഉള്ളത് പറഞ്ഞോളൂ. പക്ഷെ യുട്യൂബ് ചാനലോ സോഷ്യൽ മീഡിയയോയായിരിക്കരുത് നിന്റെ ലക്ഷ്യം. നന്നായി പഠിക്കുക നല്ല ജോലി വാങ്ങുക. അച്ഛമ്മയുടെ കൂടെയാണ് ഇപ്പോൾ ഉള്ളതെന്ന് തോന്നുന്നു. അവിടെ തന്നെ നിൽക്കുക. നിന്റെ ഉയരങ്ങൾ ലക്ഷ്യമാക്കി നീങ്ങുക. നിന്നെ വളർത്തി എടുക്കാൻ നിന്റെ അച്ഛൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
രേണു സുധി അഭിനയത്തിലേക്ക് ഇറങ്ങിയശേഷം വലിയ രീതിയിലുള്ള വിമർശനമാണ് കൊല്ലം സുധിയുടെ കുടുംബം നേരിടുന്നത്. നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു രേണുവിന്റെ തുടക്കം. ഇപ്പോൾ സിനിമകളിലും ഷോർട്ട് ഫിലിമുകളിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലും രേണു സജീവമാണ്. എന്നാൽ രേണു ഗ്ലാമറസായും ഇഴുകി ചേർന്നും അഭിനയിക്കുന്നതിനോട് സുധിയുടെ ആരാധകർക്ക് എതിർപ്പാണ്.
അമ്മയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അമ്മ ജീവിക്കട്ടെയെന്ന നിലപാടാണ് രാഹുലിന്. ഷൂട്ടിങുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നോട് പറയാറുണ്ടെന്നും നെഗറ്റീവുകൾ താൻ ശ്രദ്ധിക്കാറില്ലെന്നുമാണ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞത്.
kollamsudhi son kichu latest socialmedia post