( moviemax.in) സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമാണ് രേണു സുധി. ഭർത്താവ് നടൻ കൊല്ലം സുധിയുടെ ആരാധകരുൾപ്പെടെ രേണുവിനെ കുറ്റപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മണമുള്ള പെർഫ്യൂമിനെക്കുറിച്ച് പറഞ്ഞതും വിവാദത്തിലായി. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന മണമാണത്. അത് ദേഹത്തടിച്ചാൽ നിങ്ങൾ ഓടും. വല്ലാത്ത ഗന്ധമാണതെന്നായിരുന്നു രേണു സുധി പറഞ്ഞത്. കൊല്ലം സുധിയെ രേണു മറന്നു എന്ന തരത്തിൽ ഈ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.
ഇതേക്കുറിച്ച് സംസാരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. പെർഫ്യം ദേഹത്ത് ഉപയോഗിക്കാനുള്ളതല്ലെന്ന് പെർഫ്യൂം സമ്മാനിച്ച ലക്ഷ്മി നക്ഷത്ര നേരത്തെ പറഞ്ഞതാണെന്ന് സായ് കൃഷ്ണ ചൂണ്ടിക്കാട്ടി. പെർഫ്യൂമായി ഉപയോഗിക്കാൻ പറ്റില്ലെന്ന് അന്നേ പറഞ്ഞ കാര്യമാണ്. പണ്ട് രേണുവിനോട് വലിയ സിംപതി ജനങ്ങൾക്കുണ്ടായിരുന്നു. അന്ന് അവർ പറയുന്നത് ഓഡിറ്റ് ചെയ്യില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. വലിയ ഹേറ്റാണ് അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
ഹേറ്റിന്റെ എക്സ്ട്രീമിലാണിപ്പോൾ. അന്നും ഇന്നും രേണു പറയുന്ന കാര്യങ്ങൾ ഒന്ന് തന്നെയാണ്. പെർഫ്യൂമിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര നേരത്തെ പറഞ്ഞതും സായ് കൃഷ്ണ തന്റെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇതൊരിക്കലും സുഗന്ധമല്ല. നടന്ന് പോകുമ്പോൾ ഏത് പെർഫ്യൂമാണ് അവർ അടിച്ചത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള സുഗന്ധമല്ല ഇത്. അന്ന് യൂസഫ് ഭായ് എന്നോട് ഇങ്ങോട്ട് ചോദിച്ച കുറച്ച് ചോദ്യങ്ങളുണ്ടായിരുന്നു. വസ്ത്രം കുറച്ച് നാൾ എടുത്ത് വെച്ചതിനാൽ പൂപ്പലിന്റെ സ്മെൽ ഉണ്ട്. രക്തത്തിന്റെ സ്മെൽ ഉണ്ട്. വിയർപ്പിന്റെയും മണമുണ്ട്.
സുധി ചേട്ടൻ കഴിക്കുമോ എന്നെന്നോട് യൂസഫിക്ക ചോദിച്ചിരുന്നു. വലിക്കാറുണ്ടായിരുന്നു. ആ മണങ്ങളെല്ലാം ചേർന്നതാണത്. പക്ഷെ സുധി ചേട്ടന്റെ മണമാണതെന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. എന്നാൽ ഇന്ന് രേണുവിനോടുള്ള വിരോധം കാണണം എന്ത് പറഞ്ഞിട്ടും ആളുകൾ മനസിലാക്കുന്നില്ലെന്നാണ് സായ് കൃഷ്ണ പറയുന്നത്. മീഡിയകളുടെ ചോദ്യങ്ങളെയും സായ് കൃഷ്ണ വിമർശിക്കുന്നുണ്ട്. ഇത് എവിടെ ചെന്ന് നിൽക്കുമെന്നാണ് ഞാൻ ആലോചിക്കുന്നത്. യെസ്മ സീരീസിൽ അഭിനയിക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്.
മീഡിയ അവരെ ഭയങ്കരമായി എക്സ്പ്ലോയിറ്റ് ചെയ്യുന്നുണ്ട്. അവരതിന് നിന്ന് കൊടുക്കുന്നുമുണ്ട്. എക്സ്പ്ലോയിറ്റേഷൻ അവർ വിളിച്ച് വരുത്തുന്നത് പോലെയാണ് എനിക്ക് തോന്നിയതെന്ന് സായ് കൃഷ്ണ പറയുന്നു. കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു കഴിഞ്ഞ ദിവസം ഒരു ഓൺലെെൻ മീഡിയക്ക് അഭിമുഖം നൽകിയിരുന്നു. അഭിമുഖത്തിൽ ആങ്കർ കിച്ചുവിനോട് ചോദിച്ച ചോദ്യങ്ങൾ വളരെ മോശമാണെന്നും സായ് കൃഷ്ണ പറയുന്നു.
ഒരു മകനോട് അമ്മയുടെ ഇപ്പോഴത്തെ കാര്യങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുന്നതിൽ ഒരു മാന്യതയും ഉളുപ്പും വേണം. അതൊന്നുമില്ലാത്ത കാര്യങ്ങളാണിവർ ചോദിച്ചതെന്ന് സായ് കൃഷ്ണ തുറന്നടിച്ചു. ആ ചെക്കൻ ചെറിയ പ്രായവും റിയാക്ട് ചെയ്യാൻ പറ്റാത്ത സിറ്റുവേഷനുമായത് കൊണ്ടാണ് ഇറങ്ങിപ്പോടെ എന്ന് പറയാത്തത്. പത്ത് കൊല്ലം കഴിഞ്ഞിട്ടാണ് പോയി ചോദിച്ചതെങ്കിൽ ക്യാമറയും ലെെറ്റുമെല്ലാം എടുത്തെറിഞ്ഞ് തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും.
'നാണം ഉണ്ടോടി...ആ കൊച്ചുങ്ങളെ ചതിച്ചില്ലേടി, പല ആണുങ്ങളുടെ കൂടെ ആടുന്ന കിളവി' ; യുവതിയ്ക്ക് മറുപടിയുമായി രേണു
( moviemax.in) അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. തന്റെ റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് രേണു. അതേസമയം ഇതേ റീലുകളുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപവും നേരിടേണ്ടി വരുന്നുണ്ട് രേണുവിന്. സുധിയോടുള്ള ആളുകളുടെ വൈകാരികത മുതലെടുക്കുകയാണെന്ന് തുടങ്ങി കടുത്ത വ്യക്തിഹത്യയും ബോഡി ഷെയ്മിംഗും നേരിടേണ്ടി വരുന്നുണ്ട് രേണുവിന്.
സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ പങ്കുവെക്കുന്നതിനും ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതിനുമൊക്കെ കടുത്ത ആക്രമണമാണ് രേണു നേരിടുന്നത്. താരം പങ്കുവെക്കുന്ന വീഡിയോകളിലെല്ലാം അസഭ്യ വര്‍ഷം നടത്തുന്നവരെ കാണാം. വളരെ ക്രൂരമായ സദാചാര ആക്രമണം തന്നെയാണ് രേണുവിനെതിരെ നടക്കുന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്നാണ് രേണു പറയുന്നത്.
ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു മെസേജും അതിനോടുള്ള പ്രതികരണവും പങ്കുവെക്കുകയാണ് രേണു. 'നീ എന്നാടി കിളവി കാണിച്ചോണ്ട് നടക്കുന്നത്. നീ കെട്ടില്ലാന്ന് പറഞ്ഞിട്ട് കെട്ടിയത് അല്ലെടി. നാണം ഉണ്ടോടി. നി ആ കൊച്ചുങ്ങളെ ചതിച്ചില്ലേടി. പല ആണുങ്ങളുടെ കൂടെ ആടുന്ന കിളവി.' എന്നായിരുന്നു ഒരു യുവതി രേണുവിന് അയച്ച മെസേജ്. തെറിവിളിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു രേണുവിന്റെ പ്രതികരണം.
'എന്റെ പിഎമ്മില്‍ വരുന്ന മെസേജ്. ഇതിനൊക്കെ ഇവളോടൊക്കെ എന്നാ കോപ്പാ ഞാന്‍ ചെയ്‌തേ' എന്നാണ് രേണു ചോദിക്കുന്നത്. നിന്റെ ഒക്കെ വൃത്തികെട്ട കമന്റ് കണ്ട് രേണു സുധി ആത്മഹത്യ ചെയ്താല്‍ നീയൊക്കെ ഫേക്ക് കണ്ണീര്‍ ഒഴുക്കും. അത് വേണ്ട. എന്നെക്കുറിച്ച് ഇല്ലാ വചനം പറയും. എന്റെ മക്കള്‍ക്ക് തള്ളയും ഇല്ലാതാകും. അത് വേണ്ട നീ ഒക്കെ എന്നാ പറഞ്ഞാലും രേണു സുധി ഇങ്ങനെ തന്നെ പോകും എന്നു രേണു പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും സുധിയുടേയും രേണുവിന്റേയും മകന്‍ കിച്ചു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് കിച്ചു. എന്നാല്‍ കിച്ചുവിന് രേണു അമ്മ തന്നെയാണ്. രേണുവിന് കിച്ചു മൂത്തമകനുമാണ്. മെയിന്‍സ്ട്രീംവണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് കിച്ചു പ്രതികരിച്ചത്.
അമ്മ അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടമാണ്. തനിക്കതില്‍ പ്രശ്‌നമില്ല. അമ്മ റീലുകള്‍ ചെയ്യുന്നത് തനിക്ക് നാണക്കേടല്ലെന്നുമാണ് കിച്ചു വ്യക്തമാക്കിയത്. അതുപോലെ തന്നെ വിവാഹം അമ്മയുടെ ഇഷ്ടമാണ്. മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. അമ്മ കല്യാണം കഴിക്കുകയാണെങ്കില്‍ അമ്മയുടെ ഇഷ്ടമാണ്. അതില്‍ ഒരു അഭിപ്രായവുമില്ലെന്നും കിച്ചു പറയുന്നുണ്ട്. അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ട്. അമ്മയ്ക്ക് അങ്ങനെയാെരു താല്‍പര്യമുണ്ടെങ്കില്‍ കുഴപ്പമൊന്നുമില്ലെന്നും കിച്ചു പറഞ്ഞിരുന്നു.
വിമര്‍ശനങ്ങള്‍ക്കിടയിലും രേണുവിന് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ റീലിലേത് വെറും അഭിനയം മാത്രമാണെന്ന കാര്യം പലരും മറക്കുകയാണെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. സുധി മരിച്ചെന്ന് കരുതി രേണുവിന് ജീവിക്കണ്ടേ? അവര്‍ തങ്ങള്‍ക്ക് സന്തോഷവും പണവും ലഭിക്കുന്ന ജോലി ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പമെന്നും അവര്‍ ചോദിക്കുന്നു. കൊല്ലം സുധി ജീവിച്ചിരിക്കുമ്പോള്‍ ഇത്രയും ആരാധകര്‍ ഉണ്ടായിരുന്നില്ലെന്നും അന്ന് തിരിഞ്ഞു നോക്കാത്തവര്‍ പോലും ഇപ്പോള്‍ ഉപദേശിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും പിന്തുണച്ചെത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിനിടെ രേണുവിന്റെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. രേണുവിന്റെ അഭിനയം കയ്യടി നേടുകയും ചെയ്യുന്നുണ്ട്.
renusudhi issue saikrishna support living her life slams onlinemedia bad question