( moviemax.in) അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. തന്റെ റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് രേണു. അതേസമയം ഇതേ റീലുകളുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപവും നേരിടേണ്ടി വരുന്നുണ്ട് രേണുവിന്. സുധിയോടുള്ള ആളുകളുടെ വൈകാരികത മുതലെടുക്കുകയാണെന്ന് തുടങ്ങി കടുത്ത വ്യക്തിഹത്യയും ബോഡി ഷെയ്മിംഗും നേരിടേണ്ടി വരുന്നുണ്ട് രേണുവിന്.
സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ പങ്കുവെക്കുന്നതിനും ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതിനുമൊക്കെ കടുത്ത ആക്രമണമാണ് രേണു നേരിടുന്നത്. താരം പങ്കുവെക്കുന്ന വീഡിയോകളിലെല്ലാം അസഭ്യ വര്‍ഷം നടത്തുന്നവരെ കാണാം. വളരെ ക്രൂരമായ സദാചാര ആക്രമണം തന്നെയാണ് രേണുവിനെതിരെ നടക്കുന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്നാണ് രേണു പറയുന്നത്.
ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു മെസേജും അതിനോടുള്ള പ്രതികരണവും പങ്കുവെക്കുകയാണ് രേണു. 'നീ എന്നാടി കിളവി കാണിച്ചോണ്ട് നടക്കുന്നത്. നീ കെട്ടില്ലാന്ന് പറഞ്ഞിട്ട് കെട്ടിയത് അല്ലെടി. നാണം ഉണ്ടോടി. നി ആ കൊച്ചുങ്ങളെ ചതിച്ചില്ലേടി. പല ആണുങ്ങളുടെ കൂടെ ആടുന്ന കിളവി.' എന്നായിരുന്നു ഒരു യുവതി രേണുവിന് അയച്ച മെസേജ്. തെറിവിളിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു രേണുവിന്റെ പ്രതികരണം.
'എന്റെ പിഎമ്മില്‍ വരുന്ന മെസേജ്. ഇതിനൊക്കെ ഇവളോടൊക്കെ എന്നാ കോപ്പാ ഞാന്‍ ചെയ്‌തേ' എന്നാണ് രേണു ചോദിക്കുന്നത്. നിന്റെ ഒക്കെ വൃത്തികെട്ട കമന്റ് കണ്ട് രേണു സുധി ആത്മഹത്യ ചെയ്താല്‍ നീയൊക്കെ ഫേക്ക് കണ്ണീര്‍ ഒഴുക്കും. അത് വേണ്ട. എന്നെക്കുറിച്ച് ഇല്ലാ വചനം പറയും. എന്റെ മക്കള്‍ക്ക് തള്ളയും ഇല്ലാതാകും. അത് വേണ്ട നീ ഒക്കെ എന്നാ പറഞ്ഞാലും രേണു സുധി ഇങ്ങനെ തന്നെ പോകും എന്നു രേണു പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും സുധിയുടേയും രേണുവിന്റേയും മകന്‍ കിച്ചു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് കിച്ചു. എന്നാല്‍ കിച്ചുവിന് രേണു അമ്മ തന്നെയാണ്. രേണുവിന് കിച്ചു മൂത്തമകനുമാണ്. മെയിന്‍സ്ട്രീംവണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് കിച്ചു പ്രതികരിച്ചത്.
അമ്മ അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടമാണ്. തനിക്കതില്‍ പ്രശ്‌നമില്ല. അമ്മ റീലുകള്‍ ചെയ്യുന്നത് തനിക്ക് നാണക്കേടല്ലെന്നുമാണ് കിച്ചു വ്യക്തമാക്കിയത്. അതുപോലെ തന്നെ വിവാഹം അമ്മയുടെ ഇഷ്ടമാണ്. മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. അമ്മ കല്യാണം കഴിക്കുകയാണെങ്കില്‍ അമ്മയുടെ ഇഷ്ടമാണ്. അതില്‍ ഒരു അഭിപ്രായവുമില്ലെന്നും കിച്ചു പറയുന്നുണ്ട്. അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ട്. അമ്മയ്ക്ക് അങ്ങനെയാെരു താല്‍പര്യമുണ്ടെങ്കില്‍ കുഴപ്പമൊന്നുമില്ലെന്നും കിച്ചു പറഞ്ഞിരുന്നു.
വിമര്‍ശനങ്ങള്‍ക്കിടയിലും രേണുവിന് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ റീലിലേത് വെറും അഭിനയം മാത്രമാണെന്ന കാര്യം പലരും മറക്കുകയാണെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. സുധി മരിച്ചെന്ന് കരുതി രേണുവിന് ജീവിക്കണ്ടേ? അവര്‍ തങ്ങള്‍ക്ക് സന്തോഷവും പണവും ലഭിക്കുന്ന ജോലി ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പമെന്നും അവര്‍ ചോദിക്കുന്നു. കൊല്ലം സുധി ജീവിച്ചിരിക്കുമ്പോള്‍ ഇത്രയും ആരാധകര്‍ ഉണ്ടായിരുന്നില്ലെന്നും അന്ന് തിരിഞ്ഞു നോക്കാത്തവര്‍ പോലും ഇപ്പോള്‍ ഉപദേശിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും പിന്തുണച്ചെത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിനിടെ രേണുവിന്റെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. രേണുവിന്റെ അഭിനയം കയ്യടി നേടുകയും ചെയ്യുന്നുണ്ട്.
renusudhi reacts dm cheated her kids social media backlash