ഇത് നമ്മുടെ സ്വന്തം കാശ്മീർ ആണ്, എല്ലാവരും ഭയമില്ലാതെ ഇവിടെ വരണം; ബോളിവുഡ് നടൻ അതുൽ കുൽക്കർണി

ഇത് നമ്മുടെ സ്വന്തം കാശ്മീർ ആണ്, എല്ലാവരും ഭയമില്ലാതെ ഇവിടെ വരണം; ബോളിവുഡ് നടൻ അതുൽ കുൽക്കർണി
Apr 30, 2025 09:14 AM | By Anjali M T

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷം, രാജ്യത്തെമ്പാടുമുള്ള വിനോദസഞ്ചാരികൾ കശ്മീർ സന്ദർശിക്കണമെന്ന് ബോളിവുഡ് നടൻ അതുൽ കുൽക്കർണി ആഹ്വാനം ചെയ്തു, അത് സുരക്ഷിതവും മനോഹരവുമായ ഭൂമിയാണെന്ന് വിശേഷിപ്പിച്ചു. ശ്രീനഗറിൽ വാർത്താ ഏജൻസിയായ കശ്മീർ ന്യൂസ് ഒബ്സർവറിനോട് സംസാരിച്ച അതുൽ കുൽക്കർണി, ഒരു സിനിമാ ഷൂട്ടിനോ, സിനിമാ പ്രമോഷനോ, പ്രത്യേക പരിപാടിക്കോ വേണ്ടിയല്ല താന്‍ കശ്മീരില്‍ എത്തിയത് എന്നും. ടൂറിസ്റ്റായിട്ടാണെന്നും താന്‍ ഒരു പ്രത്യേക സുരക്ഷ മാനദണ്ഡം ഇല്ലാതെയാണ് വന്നതെന്നും താരം പറഞ്ഞു.

പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും സന്ദേശം നല്‍കാനാണ് താൻ കശ്മീര്‍ താഴ്‌വരയിലേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. "ഇത് നമ്മുടെ സ്വന്തം കാശ്മീർ ആണ്. എല്ലാവരും ഭയമില്ലാതെ ഇവിടെ വരണം" അതുല്‍ കുല്‍ക്കര്‍ണി പറഞ്ഞു. താഴ്‌വര സന്ദർശിക്കാനും അവിടുത്തെ ജനത്തെ പിന്തുണയ്ക്കാനും ആളുകളോട് അഭ്യർത്ഥിച്ചു. "നിങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾ വീണ്ടും ബുക്ക് ചെയ്ത് തിരികെ വരണം. കാശ്മീർ സുരക്ഷിതമാണ്," അദ്ദേഹം പറഞ്ഞു.

90 ശതമാനം ബുക്കിംഗുകളും റദ്ദാക്കപ്പെട്ടിരിക്കാമെങ്കിലും. ശേഷിക്കുന്ന 10 ശതമാനം ആളുകൾ കശ്മീരിൽ സുരക്ഷിതമായി സമയം ആസ്വദിക്കുന്നുണ്ടെന്നും അതുൽ ചൂണ്ടിക്കാട്ടി. "കുറച്ച് പേർ മാത്രം സന്ദർശിക്കുകയും ബാക്കിയുള്ളവർ ഭയപ്പെടുകയും ചെയ്യുന്നത് ന്യായമല്ല. നാൽപ്പത് ലക്ഷം ആളുകൾ വരേണ്ടതായിരുന്നു, അവർ ഇപ്പോഴും വരണം. കാശ്മീർ തികച്ചും സുഖകരമാണ്," അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികൾ മടിക്കേണ്ടതില്ലെന്നും എല്ലാവരും കശ്മീരിന്റെ ഊഷ്മളതയും സൗന്ദര്യവും സ്വയം അനുഭവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രദ്ധേയമായി അതുൽ കുൽക്കർണിയുടെ സന്ദേശം കശ്മീരിന്റെ ടൂറിസം മേഖലയ്ക്ക് ഒരു ഉത്തേജനമായി മാറുമെന്നാണ് കശ്മീരിലെ ടൂറിസ്റ്റ് വൃത്തങ്ങളുടെ പ്രതീക്ഷ. ടൂറിസം കശ്മീരിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ 26 പേരെ വെടിവച്ചുകൊന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയവരായിരുന്നു ഇവരെല്ലാം. ഭീകരർ ഈ വിനോദസഞ്ചാരികളോട് മതം ചോദിക്കുകയും കലിമ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മതം ചോദിച്ചാണ് പലരെയും ഭീകരര്‍ കൊലപ്പെടുത്തിയത്.


kashmir issafe rebook cancelled trips bollywood actor atul kulkarni

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
Top Stories










News Roundup