( moviemax.in) ഇന്ത്യയിൽ വിവാഹ ക്ഷണക്കത്തുകൾക്ക് വലിയ പ്രാധാന്യമാണ്. എത്രത്തോളം ഇവ വെറൈറ്റിയാക്കാൻ സാധിക്കുമോ അത്രത്തോളം വെറൈറ്റിയാക്കാൻ പലരും ശ്രമിക്കാറുമുണ്ട്. അതുപോലെ തന്നെ പല വെറൈറ്റിയായ വിവാഹ ക്ഷണക്കത്തുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അങ്ങനെ ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
സാധാരണയായി, ഈ കാർഡുകളിൽ വധൂവരന്മാരുടെ പേരുകൾ, വിവാഹ തീയതി, വിവാഹം നടക്കുന്നതും റിസപ്ഷൻ നടക്കുന്നതുമായ സമയം, വേദി തുടങ്ങിയ വിവരങ്ങളൊക്കെയാണ് ഉൾപ്പെടുത്തിയിട്ടുണ്ടാവുക. എന്നാൽ അടുത്തിടെ, തികച്ചും അസാധാരണം എന്നു പറയാനാവുന്ന ഒരു വിവരം ഉൾപ്പെടുത്തിയതിന്റെ പേരിലാണ് ഒരു ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
സാധാരണ ഒരു വിവാഹ ക്ഷണക്കത്തിൽ വിവാഹവുമായി ബന്ധപ്പെട്ട എന്തെല്ലാം വിശദാംശങ്ങളാണോ ഉണ്ടാവാറ് അതൊക്കെ തന്നെ ഈ വിവാഹക്ഷണക്കത്തിലും നമുക്ക് കാണാവുന്നതാണ്. എന്നാൽ, വരന്റെ ഒരു യോഗ്യത പ്രത്യേകം എടുത്തു പറഞ്ഞതാണ് എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചത്. അത് തന്നെയാണ് കത്ത് വൈറലാവാൻ കാരണമായി തീർന്നതും.
ബിഹാറിൽ നിന്നുള്ള യുവാവിന്റെയും യുവതിയുടേതുമാണ് ഈ വിവാഹ ക്ഷണക്കത്ത്. അതിൽ വരന്റെ വിവരങ്ങൾക്കൊപ്പം യുവാവ് ബിഹാർ പൊലീസിന്റെ ഫിസിക്കൽ ടെസ്റ്റ് റൗണ്ട് വിജയിച്ചിട്ടുണ്ട് എന്നും എഴുതിയിട്ടുണ്ട്. ഇതാണ് ആളുകളെ ചിരിപ്പിച്ചത്. വരന്റെ പേര് മഹാവീർ കുമാർ എന്നാണ്. ഈ പേരിന് അടുത്തായിട്ടാണ് 'ബിഹാർ പൊലീസ് ഫിസിക്കൽ ക്വാളിഫൈഡ്' എന്ന് എഴുതിയിട്ടുള്ളത്. വധുവിന്റെ പേര് ആയുഷ്മതി കുമാരി എന്നാണ് എന്നും കത്തിൽ കാണാം. വധുവിന്റെ യോഗ്യതകളോ ജോലിയോ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പോസ്റ്റിൽ നിന്ന് വ്യക്തമല്ല.
അതേസമയം തന്നെ ഇത് ആരെങ്കിലും തമാശയ്ക്ക് സൃഷ്ടിച്ച കാർഡാണോ എന്നും വ്യക്തമല്ല. പക്ഷേ, സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് ഈ വിവാഹക്ഷണക്കത്ത് വൈറലായി തീർന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. വിവിധ തരത്തിലുള്ള യോഗ്യതകളാണ് ആളുകൾ കമന്റുകളിൽ കുറിച്ചിരിക്കുന്നത്.
'ജെഇഇ മെയിൻ യോഗ്യത നേടി, അഡ്വാൻസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ജാർഖണ്ഡ് എക്സൈസ് പൊലീസ് ഫിസിക്കൽ ക്വാളിഫൈഡ്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. ഇതുപോലെ സമാനമായ കമന്റുകൾ നൽകിയിരിക്കുന്നത് ഒട്ടേറെപ്പേരാണ്.
bihar police physical qualified viral wedding invitation card