(moviemax.in) ലഹരിക്കെതിരെ നിരന്തരം പ്രചരണം നടത്തിയ വ്യക്തിയായിരുന്നു റാപ്പർ വേടൻ. തന്റെ ഷോയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമായിരുന്നു വേടൻ ലഹരി വിരുദ്ധ പ്രചാരണം നടത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് വേടൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത്.
ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവോടെ പിടിയിലാകുകയും ലഹരി ഉപയോഗിച്ചതായി സമ്മതിക്കുകയും ചെയ്തതോടെ വേടന്റെ പഴയ ലഹരി വിരുദ്ധ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത്.
7 ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്. തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിനറെ കസ്റ്റഡിയിലാണ് വേടനിപ്പോഴുള്ളത്. ലഹരി കേസിൽ പ്രതിയായതോടെ ഇടുക്കിയിൽ സർക്കാരിൻറെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേവേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി.
Old speeches against drug addiction go viral vedan arrest