( moviemax.in) പങ്കാളിയുടെ വേർപാടിനുശേഷം ഇന്നത്തെ സമൂഹത്തിൽ ജീവിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വിഷമകരമായ ഒന്നാണ്. സാധാരണക്കാരിയായ ഒരു സ്ത്രീയാണെങ്കിൽ പലവിധത്തിലുള്ള ചോദ്യങ്ങളും വിമർശനങ്ങളും നേരിടേണ്ടതായി വരും. സമൂഹത്തിന്റെ വിലയിരുത്തലുകൾക്ക് പാത്രമാകും. നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു അത്തരമൊരു സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
സുധിയുടെ മരണശേഷമാണ് രേണു ജോലിക്ക് ശ്രമിച്ച് തുടങ്ങിയത്. അഭിനയം ഇഷ്ടമുള്ള മേഖലയായതുകൊണ്ടാവണം നാടകത്തിലേക്ക് അരങ്ങേറാമെന്ന് തീരുമാനിച്ചത്. കൊച്ചിൻ സംഗമിത്ര എന്ന നാടക ഗ്രൂപ്പിലെ ആർട്ടിസ്റ്റായിരുന്നു രേണു. നാടകങ്ങളിൽ ശോഭിച്ച് തുടങ്ങിയതോടെ ഹ്രസ്വ ചിത്രങ്ങളിലേക്കും ആൽബങ്ങളിലേക്കും രേണുവിന് അവസരം വന്നു.
സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങി. തുടക്കത്തിൽ ജന പിന്തുണ ലഭിച്ചിരുന്നുവെങ്കിലും റീലുകളിലും ഫോട്ടോഷൂട്ടുകളിലും ഗ്ലാമറസായും ഇന്റിമേറ്റായും അഭിനയിച്ച് തുടങ്ങിയതോടെ ഒരു വിഭാഗം രേണുവിനെ വിമർശിച്ച് തുടങ്ങി. രണ്ട് ആൺകുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീ ഗ്ലാമറസായും ഇന്റിമേറ്റായും അഭിനയിക്കുന്നതിനോടായിരുന്നു പ്രേക്ഷകരുടെ എതിർപ്പ്.
രേണു ഇത്തരത്തിൽ അഭിനയിക്കുന്നത് വളർന്ന് വരുന്ന മക്കൾക്ക് നാണക്കേടല്ലേ എന്ന തരത്തിലായിരുന്നു ചോദ്യങ്ങൾ. ഇപ്പോഴിതാ തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പുതിയ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ രേണു. രണ്ട് മക്കൾക്കും ഒപ്പമിരുന്നുള്ള സെൽഫി ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രേണുവിന്റെ പ്രതികരണം.
തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് മക്കളാണെന്നും അവരേയും കൂടി ചേർത്ത് പിടിച്ചുകൊണ്ട് തന്നെയാണ് താൻ മുന്നോട്ട് പോകുന്നതെന്നും രേണു കുറിച്ചു. ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ... എന്ന് പറഞ്ഞവർക്ക്... അതേയ് എന്റെ രണ്ട് മക്കളുമായി ഞാൻ ഇതാ മുന്നോട്ട് പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഇന്നലെ നൈറ്റ് ഞങ്ങൾ എടുത്ത സെൽഫിയാണ്. കിച്ചു എന്റെ മൂത്തമോൻ. എന്റെ റിഥൂനെക്കാൾ സ്നേഹം അൽപ്പം കൂടുതൽ എന്റെ കിച്ചുവിനോടാണ്.
കാരണം അവനാണ് എന്നെ ആദ്യം അമ്മേയെന്ന് വിളിച്ചത്. നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം എന്നാണ് രേണു കുറിച്ചത്. പഠന സൗകര്യത്തിനായി സുധിയുടെ കുടുംബ വീട്ടിലാണ് കിച്ചുവിന്റെ താമസം. പഠനത്തിൽ ഇടവേള കിട്ടുമ്പോഴാണ് രേണുവിന്റെ അടുത്തേക്ക് കിച്ചു എത്തുന്നത്. വല്ലപ്പോഴും മാത്രമെ രേണുവിനൊപ്പം കിച്ചു ഉണ്ടാകാറുള്ളു.
അതുകൊണ്ട് തന്നെ പലരും ഇരുവരും തെറ്റിപ്പിരിഞ്ഞുവെന്നാണ് ധരിച്ചിരുന്നത്. മക്കൾ തനിക്ക് നൽകുന്ന പിന്തുണയെ കുറിച്ചുള്ള രേണുവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകർ അനുകൂലിച്ചും വിമർശിച്ചും എത്തി. മൂന്ന് പേരെയും ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് ഹാപ്പി. ഇതുപോലെ മുന്നോട്ട് പോകൂ, മക്കളുടെ ആ പുഞ്ചിരിക്ക് കാരണം രേണു ചേച്ചിയാണ്. ആ പുഞ്ചിരി മായാതെ കാക്കേണ്ടത് ചേച്ചിയാണ്. നെഗറ്റീവ് കമന്റിടുന്നവർ ഇടട്ടെ.
അതാണ് അവരുടെ പണി. മക്കളുടെ സന്തോഷമാണ് ഏറ്റവും വലുത്. ഇനിയും ഒരുപാട് നല്ല ആൽബങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നാണ് അനുകൂലിച്ച് എത്തിയവർ കുറിച്ചത്. ആര് എന്ത് പറഞ്ഞാലും കുഴപ്പം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ക്യാപ്ഷൻ ഇടുന്നത് ആവോ?. നിങ്ങളുടെ ലൈഫ് നിങ്ങളുടെ ഇഷ്ട്ടം എന്തെങ്കിലും കാണിക്ക്. സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ അത് കാണുന്നവർ അഭിപ്രായം പറഞ്ഞെന്നിരിക്കും... അത് അവരുടെ കാര്യം എന്നാണ് ഒരാൾ പ്രതികരിച്ച് കുറിച്ചത്.
renusudhi newpost instagrampost