( moviemax.in) അഭിനയം പ്രൊഫഷനായി സ്വീകരിച്ചശേഷം രേണു സുധിക്ക് സോഷ്യൽമീഡിയയിൽ നിന്നും പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള വിമർശനമാണ് ലഭിക്കുന്നത്. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു രേണുവിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. ഇപ്പോൾ ഷോർട്ട് ഫിലിമുകൾ, മ്യൂസിക്ക് ആൽബങ്ങൾ എന്നിവയിലേക്കും നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ രേണുവിന് അഭിനയിക്കാൻ അറിയില്ലെന്നും നായികയാകാനുള്ള സൗന്ദര്യമില്ലെന്നും പറഞ്ഞാണ് നെഗറ്റീവ് കമന്റുകൾ.
പ്രണയരംഗങ്ങളിൽ അഭിനയിക്കുന്നതിന് കേട്ടാൽ അറയ്ക്കുന്ന രീതിയിലുള്ള കമന്റുകൾ കുറിച്ചാണ് ഒരു വിഭാഗം ആളുകൾ രേണുവിനെ വിമർശിക്കുന്നത്. ഇപ്പോഴിതാ തന്റെ ശരീരത്തെയും പ്രായത്തെയും വിമർശിക്കുന്നവരോട് പ്രതികരിക്കുകയാണ് രേണു. നെഗറ്റീവ് ഒന്നും തന്നെ ഇപ്പോൾ ബാധിക്കാറില്ലെന്നും അത് കാണുമ്പോൾ സന്തോഷമാണ് വരാറുള്ളതെന്നും രേണു പറയുന്നു.
രേണുവിന്റെ നിറം, രൂപം, സംസാരം എന്നിവയെ വിമർശിച്ചാണ് ഏറെയും കമന്റുകൾ. എന്റെ പ്രായം മുപ്പത്തിരണ്ടാണ്. എന്നാൽ പക്ഷെ കമന്റുകൾ അമ്മച്ചി, കിളവി, തള്ള, എലി, പല്ലി എന്നൊക്കെ വിളിച്ചാണ്. എനിക്ക് അതൊന്നും കണ്ടാൽ സങ്കടം വരില്ല. എനിക്ക് സന്തോഷമാണ്. സൈക്കോകളെപ്പോലെ നെഗറ്റീവ് കേട്ടാൽ ഉള്ളിൽ നിന്നും സന്തോഷം വരും. എന്തുകൊണ്ടാണെന്ന് അറിയില്ല. സൈക്കോയായെന്ന് തോന്നുന്നു.
അതുകൊണ്ട് എത്ര നെഗറ്റീവ് കമന്റുകൾ വേണമെങ്കിൽ ഇട്ടോളൂ. സൈക്കോയായി മാറി എന്നാണ് രേണു പ്രതികരിച്ച് പറഞ്ഞത്. പ്രായം മുപ്പത്തിരണ്ടാണെന്ന് വെളിപ്പെടുത്തിയശേഷവും നെഗറ്റീവ് കമന്റുകളാണ് രേണുവിന് ഏറെയും വന്നത്. പറഞ്ഞിട്ട് കാര്യമില്ല നിങ്ങളുടെ ഫേസ് കണ്ടാൽ ഒരു 45 വയസ് ഉറപ്പായും പറയും. ആദ്യം ആ പല്ലിന്റെ കമ്പി ഇട്ട് പിന്നെ വല്ലതും ശെരിക്ക് കഴിക്കൂ.
അപ്പോൾ പ്രായം തോന്നില്ല, കെട്ടി ഒരു കുഞ്ഞ് ഉള്ള സ്ത്രീയെ തള്ളേയെന്ന് വിളിക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ല. നെഗറ്റീവ് കേട്ട് സന്തോഷം വരുന്നത് ഉളുപ്പില്ലാത്തതുകൊണ്ടാണ് എന്നിങ്ങനെ എല്ലാമാണ് രേണുവിന്റെ പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകൾ. സുധിയുടെ ഗന്ധം പെർഫ്യൂമാക്കിയതിനും രേണുവിനെ ആളുകൾ വിമർശിച്ചിരുന്നു.
ശരീരത്തിൽ അടിച്ച് നടക്കാനുള്ള പെർഫ്യൂം അല്ല തനിക്ക് ലക്ഷ്മി നക്ഷത്ര തന്നതെന്നും രേണു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊല്ലം സുധിയുടെ പേര് ഉപയോഗിച്ച് രേണു പ്രശസ്തി നേടാൻ ശ്രമിക്കുകയാണെന്നും കമന്റുകളുണ്ട്. കഴിഞ്ഞ ദിവസം രേണു വീണ്ടും വിവാഹിതയായി എന്നുള്ള തരത്തിലും വീഡിയോ പ്രചരിച്ചിരുന്നു. ഒരു യുവാവിനൊപ്പം ക്ഷേത്രത്തിൽ സിന്ദൂരം ചാർത്തി തുളസി മാല അണിഞ്ഞ് നിന്ന് പ്രാർത്ഥിക്കുന്ന രേണുവായിരുന്നു വൈറൽ വീഡിയോയിലുണ്ടായിരുന്നത്.
എന്നാൽ അത് പുതിയ ആൽബം ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു. പക്ഷെ പലരും രേണു വീണ്ടും വിവാഹിതയായിയെന്ന് തെറ്റിദ്ധരിച്ചാണ് കമന്റുകൾ കുറിച്ചത്. മകൻ പിറന്നശേഷമാണ് കൊല്ലം സുധിയുടെ ആദ്യ ഭാര്യ വേർപിരിഞ്ഞ് പോകുന്നത്. പിന്നീട് സുധി ഒറ്റയ്ക്കാണ് മകനെ വളർത്തിയത്. സ്റ്റേജ് ഷോകൾക്ക് പോകുമ്പോൾ ബാക്ക് സ്റ്റേജിൽ മകനെ ഉറക്കി കിടത്തി പരിപാടികൾ അവതരിപ്പിച്ച നാളുകളുണ്ടെന്ന് സുധി തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.
പിന്നീടാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. നടൻ ജഗദീഷിനോടുള്ള ഇഷ്ടം കൊണ്ടാണ് നടന്റെ ഫിഗർ അവതരിപ്പിക്കുന്ന സുധിയോട് രേണുവിന് ആരാധന തോന്നിയത്. അത് പിന്നീട് പ്രണയമായി മാറി. സുധിക്ക് ആദ്യ വിവാഹത്തിൽ മകനുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് രേണു വിവാഹത്തിന് തയ്യാറായത്.
lateactor kollamsudhi wife renu bodyshaming comments