കൊല്ലം സുധിയുടെ മരണശേഷം ഇപ്പോൾ അഭിനയത്തിൽ സജീവമായിരിക്കുകയാണ് ഭാര്യ രേണു. സുധി ജീവിച്ചിരുന്ന കാലത്ത് ടിക്ക് ടോക്ക്, റീൽസ് വീഡിയോകൾ രേണു ചെയ്യാറുണ്ടായിരുന്നു. അന്നൊന്നും അഭിനയത്തിലേക്ക് തിരിയാനുള്ള പ്ലാൻ രേണുവിന് ഉണ്ടായിരുന്നില്ല. പിന്നീടായിരുന്നു സുധിയുടെ മരണം.
സ്റ്റേജ് ഷോകൾ, സിനിമകൾ എന്നിവയിൽ അഭിനയിച്ചും മിമിക്രി കാണിച്ചും ലഭിക്കുന്ന പ്രതിഫലം മാത്രമായിരുന്നു സുധിയുടെ വരുമാനം. നിത്യ ചിലവിനും ചെറിയ കടങ്ങൾ വീട്ടാനും മാത്രമെ അത് ഉപകാരപ്പെട്ടുള്ളു. അതുകൊണ്ട് തന്നെ കാര്യമായി സമ്പാദിക്കാനോ ഭാര്യയ്ക്കും മക്കൾക്കുമായി ഒരു വീട് നിർമ്മിക്കാനോ ഒന്നും സുധിക്ക് കഴിഞ്ഞില്ല.
സുധിയ്ക്ക് സമ്പാദ്യം ഒന്നും ഇല്ലാതിരുന്നതുകൊണ്ട് തന്നെ നടന്റെ മരണശേഷം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കുടുംബം ബുദ്ധിമുട്ടി. സുമനസുകളുടെ ചെറിയ സഹായം രേണുവിനും മക്കൾക്കും ലഭിച്ചിരുന്നു. എങ്കിലും ആരെയും ആശ്രയിക്കാതെ മക്കളുടേയും തന്റേയും ചിലവിനുള്ളത് സമ്പാദിക്കണമെന്നത് രേണുവിന് നിർബന്ധമായിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്.
തുടക്കം നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു. ശേഷം നിരവധി ഷോട്ട് ഫിലിമുകളിലും മ്യൂസിക്ക് വീഡിയോകളിലേക്കും രേണുവിന് അവസരം വന്നു. രേണു ഭാഗമായ മ്യൂസിക്ക് വീഡിയോകളും റീലുകളും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോടെ സിനിമയിൽ നിന്നും താരപത്നിക്ക് അവസരങ്ങൾ വരുന്നുണ്ട്.
അതേസമയം ഗ്ലാമറസായി രേണു അഭിനയിക്കുന്നതിനോടും ഫോട്ടോഷൂട്ട് നടത്തുന്നതിനോടും ഒരു വിഭാഗം പ്രേക്ഷകർക്ക് എതിർപ്പുണ്ട്. അതുകൊണ്ട് തന്നെ അഭിനയത്തിലേക്ക് ഇറങ്ങിയശേഷം മുമ്പ് രേണുവിനെ പിന്തുണച്ചിരുന്നവർ പോലും എതിർപ്പ് അറിയിച്ച് തുടങ്ങി.
ഇപ്പോഴിതാ രേണുവിന്റെ പുതിയ ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. കഴുത്തിൽ തുളസി മാല അണിഞ്ഞ് നവ വധു ലുക്കിലാണ് രേണു പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെറ്റും മുണ്ടും അതിനിണങ്ങുന്ന ബ്ലൗസും ആഭരണങ്ങളും അണിഞ്ഞ് കഴുത്തിൽ തുളസി മാല അണിഞ്ഞ് ഒരു ചെറുപ്പക്കാരനൊപ്പം ക്ഷേത്ര നടയിൽ നിന്ന് പ്രാർത്ഥിക്കുന്ന രേണുവിന്റെ വീഡിയോയാണ് വൈറലാകുന്നത്.
വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ രേണു വീണ്ടും വിവാഹിതയായോ എന്ന സംശയമായി പ്രേക്ഷകർക്ക്. എന്നാൽ വിവാഹമായിരുന്നില്ല... മ്യൂസിക്ക് വീഡിയോയ്ക്കോ ഷോർട്ട് ഫിലിമിനോ വേണ്ടിയാണ് രേണു നവവധുവിന്റെ വേഷത്തിൽ അഭിനയിച്ചത്. പതിവുപോലെ ഇത്തവണയും പ്രശംസയേക്കാൾ വിമർശനമാണ് രേണുവിന് ലഭിക്കുന്നത്.
യഥാർത്ഥ വിവാഹമല്ല. ഷൂട്ടിന് വേണ്ടി നവവധുവായി ഒരുങ്ങിയതാണെന്ന് മനസിലാക്കാതെയാണ് പലരും രേണുവിനെ വിമർശിച്ച് കമന്റുകൾ കുറിച്ചിരിക്കുന്നത്. നെഗറ്റീവ് പബ്ലിസിറ്റി വെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ലൈവ് ആയിട്ട് നിൽക്കണമെന്നതാണ് രേണുവിന്റെ ആഗ്രഹം. അവർക്കറിയാം എന്ത് ചെയ്‌താൽ ഫെയിമായിട്ട് നിൽക്കാമെന്ന്.
ഈ നാട്ടിലെ ആദ്യത്തെ വിധവ ഒന്നുമല്ല രേണു. കൈക്കുഞ്ഞാവുമ്പോൾ ഭർത്താവ് മരിച്ചതും ഇട്ടിട്ട് പോയതുമായ പല സ്ത്രീകളും ഈ നാട്ടിലുണ്ട്. അവരൊക്കെ നല്ല അന്തസായിട്ട് തന്നെയാണ് ജീവിക്കുന്നത്. ഇത് നേരെ ഓപ്പോസിറ്റാണ്. ഭർത്താവിന്റെ പേരും പറഞ്ഞുള്ള മാർക്കറ്റിംഗ്... ഫുൾ മാർക്കറ്റിംഗ്. അഭിനയിക്കാനുള്ള കഴിവുണ്ടോ.. അതും ഇല്ല. ഇങ്ങനെ നെഗറ്റീവ് ലൈഫ് ജീവിക്കാതെ ഏതെങ്കിലും ജോലിക്ക് പോയാൽ നന്നായി ജീവിക്കാം എന്നാണ് രേണുവിനെ വിമർശിച്ച് ഒരാൾ കുറിച്ചത്.
ഇവരുടെയൊക്കെ ഈ കോപ്രായം വിജയിപ്പിക്കുന്ന നമ്മളാണ് മണ്ടന്മാർ എന്നാണ് മറ്റൊരാൾ കുറിച്ചത്. സോഷ്യൽമീഡിയയിൽ നെഗറ്റീവ് നിറയുമ്പോഴും തന്റെ താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് ജീവിക്കാനാണ് രേണുവിന്റെ തീരുമാനം. സുധിയുടെ ആദ്യ വിവാഹം പരാജയമായതിനെ തുടർന്നാണ് രേണുവിനെ ജീവിതത്തിലേക്ക് കൂട്ടുന്നത്. സുധിയുടെ ആദ്യ വിവാഹത്തിലെ മകനും ഇപ്പോൾ രേണുവിന്റെ സംരക്ഷണയിലാണ്.
actor kollamsudhi wife renu bridal look viral